എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം

11:59, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33424 (സംവാദം | സംഭാവനകൾ) (ചരിത്രം)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം
വിലാസം
മൂലേടം
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
06-02-201733424





ചരിത്രം

ലോകത്തില്‍ ആദ്യമായി മതേതര - സാഹോദര്യ പൊതുവിദ്യാഭ്യാസം ആരംഭിച്ചത് ഇന്ത്യയിലെത്തിയ മിഷണറിമാരായിരുന്നു. ഉച്ചനീചത്വമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നത് വിപ്ളവകരമായ ഒരു മാറ്റമായിരുന്നു.അറിവു നേടുന്നതില്‍ കൂടെ മാത്രമേ സാമൂഹ്യമായ ദുരാചാരങ്ങള്‍ മാറ്റപ്പെടുകയുള്ളു എന്ന ദീര്‍ഘവീഷണത്തോടെ സി.എം.എസ് മിഷണറിമാര്‍ 1875 ല്‍ മൂലേടത്ത് തുടക്കം കുറിച്ച സി.എം.എസ് സ്കൂള്‍ ഇന്നും ഈ പ്രദേശത്ത് തിലകക്കുറിയായി നില്‍ക്കുന്നു. ഒരു ദേശത്തിന്റെയാകെ സാക്ഷരതയ്ക്ക് നിറം ചാര്‍ത്തിയ മൂലേടം സി.എം.എസ്.എല്‍.പി സ്കൂള്‍ 338 കുട്ടികളും 20 ജീവനക്കാരുമായി ഇന്നും ഊര്‍ഝസ്വലതയോടെ തങ്ങളുടെ സേവനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.സ്കൂള്‍ 125 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായി വന്നു. ഈ സാഹചര്യത്തില്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നന്തിക്കാട്ട് ശ്രീ .ജേക്കബ് സാമുവല്‍ തന്റെ പിതാവിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി സ്കൂള്‍ കെട്ടിടം 2000 ത്തില്‍ 10000 സ്ക്വയര്‍ ഫീറ്റില്‍ പുതുക്കി പണിതു തരികയും അന്നത്തെ മുഖ്യമന്തറി ശ്രീ . ഇ.കെ നയനാര്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് ദേശത്തിന് സംഭാവനയായി നല്‍കുുകയും ചെയ്തു. അന്നു മുതല്‍ ഈ സ്കൂള്‍ കെട്ടിടം സാമുവല്‍ മെമ്മോറിയല്‍ സി.എം.എസ്.എല്‍.പി.സ്കൂള്‍ എന്നറിയപ്പെട്ട.കാലഘട്ടത്തിനനുസൃതമായി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായി വന്നു. അതിനാല്‍ 2013 ല്‍ ശ്രീ ജേക്കബ് സാമുവല്‍ തന്നെ സ്കൂളിന് 10000 സ്ക്വയര്‍ ഫീറ്റില്‍ ഹൈജീനിക് കിച്ചണ്‍ ,& സ്റ്റോര്‍ റൂം , ഡൈനിംഗ് ഹാള്‍ , കംപ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ളാസ് റൂം , മാം റേച്ചല്‍ പ്ളേ ഹൗസ്,റൂഫ് റ്റോപ് മിനി പാര്‍ക്ക് ,10 കെ.വി ജനറേറ്റര്‍ എന്നിവ സ്കൂളിന് നല്‍കുകയുണ്ടായി .2013 ല്‍ ആഗസ്റ്റ് 26-ാം തീയതി ഇതിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

 {{#multimaps: 9.555213,76.530353 | width=800px | zoom=16 }}