താഴെപൊയിൽ ഭാഗം ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NISABI V V (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
താഴെപൊയിൽ ഭാഗം ജെ ബി എസ്
വിലാസം
വലിയവളപ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
01-02-2017NISABI V V




................................

ചരിത്രം

വടകര താഴങ്ങാടിയില്‍ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടര്‍ന്ന് 1935-ല്‍ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുല്‍ ഇസ്ലാം സഭയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിത്തുടങ്ങി.ആദ്യകാലഘട്ടത്തില്‍ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ല്‍ 5ം ക്ലാസ് എല്‍.പി. വിഭാഗത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതല്‍ 4-ക്ലാസ് വരെയിളള എല്‍. പി. വിദ്യാലയമായി പ്രവര്‍ത്തിക്കുന്നു.വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതിനെതുടര്‍ന്ന് ക്ലാസുകളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങി.1963ല്‍ 5ഉം 1975ല്‍ 6ഉം 1978ല്‍ 7ഉം 1980ല്‍ 8ഉം 1982ല്‍ 9ഉം 1986ല്‍ 11ഉം 2007ല്‍ 12ഉം എന്ന ക്രമത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിച്ചുവന്നു.

സൗകര്യം മെച്ചപെടുത്തുന്നതിന്റെ ഭാഗമായി 1986ല്‍ 15.65 5.9ന് കെട്ടിടവും 2007ല്‍ 16.60 6.35ന് കെട്ടിടവും 2013ല്‍ 19.84 7ന് പുതിയ കെട്ടിടവും നിര്‍മ്മിച്ച് ക്ലാസ് സൗകര്യം മെച്ചപെടുത്തി പാചകപ്പുര,ടോയിലറ്റ് സൗകര്യങ്ങ എന്നിവയും ആവശ്യത്തിന് നിര്‍മ്മിച്ച് സൗകര്യങ്ങള്‍ മെച്ചപെടുത്തി.

2004ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ബാച്ചും ആരംഭിച്ചു. എം ഐ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം. യു. എം ഹൈസ്കുളില്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ച് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയത്തില്‍ തുടര്‍ന്നു പഠിക്കാനുളള അവസരം ഒരുക്കി.

ഇംഗ്ലീഷ് മീഡിയം ഫസ്ററ് ബാച്ചിനു തന്നെ എസ്.എസ്.എ.സി പരീക്ഷയില്‍ 100% വിജയം കൈവരിക്കാനും കഴിഞ്ഞു. വിദ്യാലത്തില്‍ 1990 മുതല്‍ ആരംഭിച്ച പ്രി പ്രൈമറി ക്ലാസുകള്‍ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.പ്രി പ്രൈമറി ഉള്‍പ്പെടെ 525ഓളം കുട്ടികള്‍ വിദ്യാലയത്തില്‍ ഇപ്പോള്‍ പഠിക്കുന്നു.

കെ.കെ മാതു ടീച്ചര്‍,ടി നാണിക്കുട്ടിഅമ്മ ടീച്ചര്‍,കെ വി മമ്മു മാസ്ററര്‍,ജാനകി ടീച്ചര്‍,പി.മമ്മു മാസ്ററര്‍ ,ഇ.അസീസ് മാസ്ററര്‍ ,കെ അബ്ദുറഹിമാന്‍ മാസ്ററര്‍ ,സി .കെ.യൂസഫ് മാസ്ററര്‍ ,സി എച്ച് പ്രഭാകരന്‍ മാസ്ററര്‍ തുടങ്ങിയ അധ്യാപകര്‍ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.2016 മുതല്‍ വി വി ഫക്റുദ്ദുന്‍ മാസ്ററര്‍ പ്രധാനാധ്യാപകനായി തുടരുന്നു.

എല്‍. പി വിഭാഗത്തില്‍ വടകര സബ്ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം പഠനനിലവാരത്തിലും കല, കായിക പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തിവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികള്‍ .ഹെഡ്മാസറ്റര്‍ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ ലാബ് ,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ പ്രവര്‍ത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാര്‍ക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികള്‍ ഉണ്ട്. PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവന്‍ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഭാഗമായി 1986ല്‍ 15.65 5.9ന് കെട്ടിടവും 2007ല്‍ 16.60 6.35ന് കെട്ടിടവും 2013ല്‍ 19.84 7ന് പുതിയ കെട്ടിടവും നിര്‍മ്മിച്ച് ക്ലാസ് സൗകര്യം മെച്ചപെടുത്തി പാചകപ്പുര,ടോയിലറ്റ് സൗകര്യങ്ങ എന്നിവയും ആവശ്യത്തിന് നിര്‍മ്മിച്ച് സൗകര്യങ്ങള്‍ മെച്ചപെടുത്തി.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ വി മമ്മു മാസ്റ്റ൪
  2. കെ.വി ഖാലിദ് മാസ്റ്റ൪
  3. ഇ.അസീസ് മാസ്റ്റ൪
  4. പി സരസ ടീച്ച൪
  5. എ൯ രാഗിണി ടീച്ച൪
  6. സി എച്ച് പ്രഭാകര൯

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പ്രൊഫ.നവാസ് നിസാ൪
  2. മുജാഫിദ് ഗായക൯
  3. സീ ബഷീ൪ ചിത്രകാര൪
  4. ആ൪ നൗഷാദ് ഗാനരചയിതാവ്
  5. സിറാജ് കോല്കളി
  6. അ൯വ൪ ഗായക൯
  7. ലത്തീഫ് മാസ്റ്റ൪
  8. ഫൈസല്‍ എം
  9. സക്കരിയ്യ മാസ്റ്റ൪ ടി കെ വി

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=താഴെപൊയിൽ_ഭാഗം_ജെ_ബി_എസ്&oldid=312880" എന്ന താളിൽനിന്ന് ശേഖരിച്ചത്