കൊതേരി എൽ പി എസ്
കൊതേരി എൽ പി എസ് | |
---|---|
വിലാസം | |
കൊതേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 14746 |
== ചരിത്രം == കുന്നുകളും സമതലങ്ങളും തോടുകളും വയലുകളും നിറഞ്ഞ കൊതേരി എന്ന കൊച്ചു ഗ്രാമം കീഴല്ലൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു. ഗ്രാമ ഭരണത്തിന്റെ അധികാരിയായി നിയോഗിക്കപ്പെട്ട നാട്ടിലെ പ്രമാണിയായ ശ്രീ ആർ കെ കുഞ്ഞിരാമൻ നമ്പ്യാർ കൊതേരി ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.1929 മാർച്ച് 1-ന് വെള്ളിയാം പറമ്പ് എലമെന്ററി സ്കൂളായി അത് രൂപം കൊണ്ടു.ഗവൺമെന്റിൽ നിന്നും താൽക്കാലിക അംഗീകാരം ലഭിച്ച ഈ സ്കൂൾ കാറോത്ത്പറമ്പിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത് .
വിദ്യാലയം ആരംഭിക്കുമ്പോൾ 80 വിദ്യാർത്ഥികളും 3 ഗുരുനാഥൻമാരുമാണ് ഉണ്ടായിരുന്നത്.പരേതനായ ശ്രീ.മഞ്ചച്ചാലിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം പിന്നീട് നാട്ടുപ്രമാണിയും സ്കൂളിന്റെപി.ടി.എ.പ്രസിഡണ്ടും ആയിട്ടുണ്ട്. ഒരു വർഷം കൊണ്ട് വിദ്യാർത്ഥികളുടെ എണ്ണം 92 ആയും അധ്യാപകരുടെ എണ്ണം 4 ആയും വർദ്ധിച്ചു. പരിശീലനം സിദ്ധിച്ച ആദ്യ അധ്യാപകനായിരുന്നു ശ്രീ.ആർ വി കുഞ്ഞിരാമൻ നമ്പ്യാർ .1935-ൽ സ്കൂളിന് സ്ഥിരാംഗീകാരം ലഭിച്ച് | മുതൽ 4 വരെ ക്ലാസുകളുള്ള കൊ തേരി എൽ പി സ്കൂളായിത്തീർന്നു.
1948- ൽ 5-)0 ക്ലാസിന് അംഗീകാരം ലഭിച്ചതോടെ പരിശീലനം നേടിയ അധ്യാപിക ശ്രീമതി എപി ദേവകിയെ നിയമിച്ചു.5 അധ്യാപകരേയും സ്ഥിരപ്പെടുത്തി. കാലക്രമേണ കൊതേരി എൽ പി സ്കൂളിലെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വന്നു .അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും കഠിന പ്രയത്നത്തിലൂടെ കൊതേരി എൽ പി സ്കൂളിനെ ഉന്നതിയിൽ എത്തിക്കാൻ സാധിച്ചു. 1967-ൽ പ്രഥമ പ്രധാന അധ്യാപകനായ ശ്രീ.ആർ വി കുഞ്ഞിരാമൻ മാസ്റ്റർ സേവന കാലം പൂർത്തിയാക്കി. പകരം ശ്രീ .എൻ രാഘവൻ മാസ്റ്ററെ നിയമിച്ചു. സ്കൂളിന്റെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്തുന്നതിന് വേണ്ടി കൊ തേരിക്കുന്നിൽപുതിയ കെട്ടിടം പണിതു.1969 ജൂൺ 9-ന് ഉദ്ഘാടനം ചെയ്തു.തുടർന്ന് 250ൽപ്പരം കുട്ടികൾ ഇവിടെ എത്തിച്ചേർന്നു.അതോടെ പുതിയ അറബിക് ടീച്ചറേയും നിയമിച്ചു.1973 മുതൽ എ സി രാമകൃഷ്ണൻ മാനേജരായി തുടരുന്നു. ആർ വി കുഞ്ഞിരാമൻ നമ്പ്യാർ, കെ പത്മനാഭൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, എൻ രാഘവൻ മാസ്റ്റർ .പി വി ഗോപാലൻ മാസ്റ്റർ, സി കെ മാധവി ടീച്ചർ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. സഹാധ്യാപകരായി കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരും എ പി ദേവകി ടീച്ചറും സിവി ഭാസ്ക്കരൻ മാഷും കെ ബാലൻ മാഷും അറബിക് അധ്യാപകനായ വി ടി അബ്ദുൾ ഖാദർ മാഷും ഈ സ്കൂളിൽ നിന്നും വിരമിച്ചവരാണ് . ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി പി ജയന്തി ടീച്ചറും, പി കെ ബിന്ദു, പി കെ വനജ, കെ പി രമ്യ, ആർ ഭാഗ്യശ്രീ, എൻ പി നൗഷീന എന്നിവർ സഹാദ്ധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങള്‍
==