സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ

20:58, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32245 (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ
വിലാസം
പൂഞ്ഞാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201732245





    കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ  ചൊരിഞ്ഞു നിൽക്കുന്ന സെന്റ്. മേരീസ് ദേവാലയത്തിനു സമീപം നിലകൊള്ളുന്ന  സെൻറ്.ജോസഫ്‌സ് യൂ . പി സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947-ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.

ചരിത്രം

          1947 ജൂൺ 19-ന് ജന്മം കൊണ്ട  പൂഞ്ഞാർ സെന്റ്. ജോസഫ്‌സ് യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക്ക്  ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പനച്ചികപ്പാറയിൽ പൂഞ്ഞാർ പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചികപ്പാറയിൽ  ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1636-ൽ പള്ളിവകയായി കേംബ്രിഡ്‌ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി. പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തത മൂലം ഇവിടേയ്ക്ക്   മാറ്റുകയായിരുന്നു.അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ അനുവാദത്തോടെ 1947-ൽഅന്നത്തെ പൂഞ്ഞാർ പള്ളി വികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്ന ബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു.ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നു സ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്‌സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.1950-ൽ എ.പി വിഭാഗം കൂടി അനുവദിച്ചു കിട്ടിയപ്പോൾ പള്ളിയോടുചേർന്ന കുട്ടികളെ പഠിപ്പിച്ചുവന്നു. എൽ.പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യുജോസഫ്  സൗജന്യമായി നൽകി. കെട്ടിട നിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.
  കുട്ടികളുടെ ആത്മീയവും ഭൗതികവും കലാപരവും കായികവും സദാചാരപരവും ആയ വിവിധ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ സഹായകരമായ ഒരു അന്തരീക്ഷമാണ് സെൻറ് ജോസഫ്‌സ്  യു  .പി .സ്കൂളിൽ  ഒരുക്കിയിരിക്കുന്നത്. ജില്ലാ ,ഉപ-ജില്ലാ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യം  നമ്മുടെ സ്കൂളിനെ  മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു.നിസ്വാർത്ഥമായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഇവിടുത്തെ അധ്യാപകർ സ്ഥാപനത്തിൻറെ മുതൽക്കൂട്ടാണ്.
   ഇനിയും വളരെയധികം  ആളുകൾക്ക് അറിവിൻറെ വെളിച്ചം പകരേണ്ട ഈ സ്ഥാപനത്തിൻറെ മാനേജർ ആയി റവ .ഫാ .അഗസ്റ്റിൻ തെരുവത്തും  ഹെഡ്മിസ്ട്രസ് ആയി സി .ലിൻസ് മേരി എഫ്. സി. സി യും സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  • കമ്പ്യൂട്ടർ ലാബ്
  • ക്‌ളീൻ &ഇക്കോഫ്രണ്ട്‌ലി കാംപസ്
  • ഇന്റർനെറ്റ് സൗകര്യം (വൈ ഫൈ)
  • സയൻസ് ലാബ്
  • വൈദുതികരിച്ച ക്ലാസ്സ്മുറികൾ
  • ഹാൻഡ് വാഷിംഗ് ഏരിയ & ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റസ്
  • വൈദുതീകരിച്ച ക്ലാസ്സ്മുറികൾ
  • ഹെൽത്ത് കോർണർ &നഴ്സിംഗ് സർവീസ്
  • പച്ചക്കറിത്തോട്ടം
  • ചുറ്റുമതിൽ & ഗേറ്റ്
  • കളിസ്ഥലം
  • പൂന്തോട്ടം
  • കൃഷിത്തോട്ടം
  • സ്റ്റോർ റൂം
  • സ്റ്റേജ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ക്രമനമ്പര്‍ കാലഘട്ടം പ്രഥമാധ്യാപകര്‍
1 1947-50 സി.എവുപ്രാസ്യ (റോസ് വര്‍ക്കി)
2 1950-51 സി.ബിയാട്രീസ്
3 1951-55 സി.റോസ് ജോസഫ്
4 1955-56 സി.ബര്‍ത്തലോമിയ
5 1956-59 സി.ബര്‍ക്ക്മാന്‍സ്
6 1960-63 സി.ത്രേസ്യാക്കുട്ടി എം എം
7 1964-66 സി.ത്രേസ്യാ കെ.റ്റി
8 1966-78 സി.കെ.ജെ ഏലിയാമ്മ
9 1978-92 സി.എം.കെ ലില്ലിക്കുട്ടി
10 1992-2001 സി.വി. എം ലീലാമ്മ (സി. മരിയാ വെട്ടുകല്ലേൽ)
11 2001-2007 സി.എം. സി. മേരിക്കുട്ടി (സി. മരിയറ്റ്‌ മുത്തനാട്ട്)
12 2007-2012 സി.ഫിലോമി വി. കെ
13 2011 ശ്രീമതി.അന്നമ്മ ജെ.ഇടവൂർ (ലീവ് വേക്കൻസി
14 2013-2015 സി. അച്ചാമ്മ സ്കറിയ (സി. ആൻസി എസ.എഛ്)
15 2015- സി. ലിസിയമ്മ ജോർജ് സി. ലിൻസ് മേരി(എഫ്. സി.സി)

മാനേജ്മെൻറ്

പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.ഈ സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്.

മുൻമാനേജർമാർ

ക്രമനമ്പര്‍ പേര്
1 റവ.ഫാ. ദേവസ്യ കുഴുമ്പിൽ
2 റവ.ഫാ.ഫിലിപ്പ് വാലിയിൽ
3 വ.ഫാ.ജോസഫ് താഴത്തേൽ
4 റവ.ഫാ.ജേക്കബ് തൈത്തോട്ടം
5 റവ.ഫാ.ഫ്രാൻസിസ് വകശ്ശേരിൽ
6 റവ.ഫാ.മൈക്കിൾ പനച്ചിക്കൽ
7 റവ.ഫാ.അലക്‌സാണ്ടർ ചെറുകരകുന്നേൽ
8 റവ.ഫാ.ജോർജ് കുത്തിവളച്ചെൽ
9 റവ.ഫാ.ജോസഫ് പൊരുന്നോലിൽ
10 റവ.ഫാ.ജോർജ്‌പുറവക്കാട്ട്
11 റവ.ഫാ.ലുക്ക് അരഞ്ഞാണിപുത്തൻപുര
12 റവ.ഫാഎബ്രഹാം കണിയാംപടിക്കൽ
13 റവ.ഫാ ജോർജ് നിരവത്ത്
14 റവ.ഫാഅഗസ്സ്റ്റിന് കച്ചിറമറ്റം
15 റവ.ഫാകുര്യക്കോസ് നരിതൂക്കിൽ
16 റവ.ഫാമാത്യു നരിവേലിൽ
17 റവ.ഫാ.അലക്സ് മൂലക്കുന്നേൽ (1995 -2000 )
18 റവ.ഫാ. ജോസഫ് പൂവത്തുങ്കൽ
19 റവ.ഫാ .അഗസ്റ്റിൻ തെരുവത്ത്

നേട്ടങ്ങള്‍

പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞം

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലഷ്യത്തോടെ സംസ്ഥാനത്തെ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞത്തിന്റെ   സ്കൂൾതല ഉത്‌ഘാടനം  2017 ജനുവരി 27 വെള്ളിയാഴ്ച നടന്നു. 

രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ലി ചേര്‍ന്ന് പൊതുവിദ്യാഫിയാസ സംരക്ഷണ പരിപാടികളെ സംബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ .ലിൻസ് മേരി ലഖു വിവരണം നൽകി.തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ എന്താണ് എന്നുവ്യക്തമാക്കികൊണ്ടുള്ള കുറിപ്പ് വായിച്ചവതരിപ്പിച്ചു.തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ പ്രക്ക്യാപനം നടത്തി.കുട്ടികൾ സുചിത്വ സന്ദേശ പ്രതിജ്ജ എടുത്തു. സ്കൂളിൽ എത്തിച്ചേർന്ന ജനപ്രതിനിധികളും പൂർവ്വവിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ഒന്നുചേർന്ന്,സ്കൂളിനു മുൻപിൽ അണിനിരന്ന് കൃത്യം 10 മണിക്ക് പൊതുവിദ്യാഫിയാസ പ്രതിജ്ജ എടുത്തു.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. ജോർജ് അത്യാലിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ഈരാറ്റുപേട്ട ഉപജില്ലാ പൊതുവിദ്യാഫിയാസ ആഫീസർ ശ്രീ. അബ്‌ദുൾറസാക്ക് കെ. എസ്‌, ബി.ആർ.സി കോർഡിനേറ്റർ ശ്രീ.ബിനീത്, വാർഡുമെമ്പർ, ശ്രീമതി.ഗീത നോബിൾ ശ്രീമതി.ടെസ്സി ബിജു എന്നിവരും പി.ടി.എ പ്രസിഡന്റ് ശ്രീ. എം.സി വർക്കി മുതിരേന്തിക്കലും എം. പി. ടി .എ വൈസ് പ്രസിഡന്റ് ശ്രീമതി.ബിന്ദു സോജനും രക്ഷിതാക്കളോടും പൂര്വവിദ്യാര്ഥികളോടുമൊപ്പം സന്നിഹിതരായിരുന്നു.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാര്‍