എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം
രാമന്തളി പഞ്ചായത്തിലെ രണ്ടാമത്തെ ഗവ. ഹൈസ്കൂളാണിത്.അറബികടലിന്റെ തീരത്ത് ,ചരിത്രമുറങുന്ന ഏഴിമലയുടെ താഴ്വാരത്ത്, നേവല് അക്കാദമിയുടെ ഒരു വിളിപ്പാടകലെ ,ഇൗ പ്രദേശത്തിന്ന് വിജ്‍ഞാനത്തിന്റെ പ്രകാശം പരത്തിക്കൊണ്ട് അഭിമാനസ്തംഭമായി നില്ക്കുന്ന സരസ്വതീ ക്ഷേത്രം. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പേരിലുള്ള ഒേര ഒരു ഗവര്മെന്റ് സ്കൂളാണിത്.
എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം | |
---|---|
വിലാസം | |
എട്ടിക്കുളം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-12-2009 | Saritha |
ചരിത്രം
രാമന്തളി പഞ്ചായത്തിലെ രണ്ടാമത്തെ ഗവ. ഹൈസ്കൂളാണിത്.അറബികടലിന്റെ തീരത്ത് ,ചരിത്രമുറങുന്ന ഏഴിമലയുടെ താഴ്വാരത്ത്, നേവല് അക്കാദമിയുടെ ഒരു വിളിപ്പാടകലെ ,ഇൗ പ്രദേശത്തിന്ന് വിജ്‍ഞാനത്തിന്റെ പ്രകാശം പരത്തിക്കൊണ്ട് അഭിമാനസ്തംഭമായി നില്ക്കുന്ന സരസ്വതീ ക്ഷേത്രം. 1974 ജൂലൈ 10ന്ന് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകനായി ശ്രീ. രാജരാജ വര്മ്മ തമ്പുരാന് (Assistant-in-charge) ചാര്ജ്ജ് എടുത്തു.സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല് മദ്രസകെട്ടിടം വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചു.27 കുട്ടികളാണു പഠിച്ചിരുന്നത്.14.06.1976 ല് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ. പി. ജെ. ജോസഫ് ചാര്ജ്ജ് എടുത്തു. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പേരിലുള്ള ഒേര ഒരു ഗവര്മെന്റ് സ്കൂളാണിത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
|----
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
|} |} <googlemap version="0.9" lat="12.366832" lon="75.275574" zoom="9" width="350" height="350"> 11.878102, 75.333252, massghss Ettikulam ettikulam </googlemap>