ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി
വിലാസം
തിരൂരങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201719414







ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ചരിത്രം

                      കാലങ്ങൾക്കു മുമ്പേ നിലച്ചു പോയതും അതിപുരാതനവുമായ തിരുരങ്ങാടി ചന്തയുടെ   സമീപത്താണ് ചന്തപ്പടി എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന തിരുരങ്ങാടി ഗോവ.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് വിരോധം കാരണം ഇംഗ്ലീഷ് ഭാഷയോടും പൊതുവിദ്യാഭ്യാസത്തോടും മുഖം തിരിച്ചു നിന്നിരുന്ന മുസ്ലിം സമുദായത്തിന് മഹാ ഭൂരിപക്ഷമുള്ള  പ്രദേശമാണ് ചരിത്ര പ്രസിദ്ധമായ തിരുരങ്ങാടി .

ഇംഗ്ലീഷ്-മലയാളം ഭാഷകളിൽ പരിജ്ഞാനം ഇല്ലെങ്കിലും മാപ്പിളമാർ ആവിഷ്കരിച്ച അറബി-മലയാളം ലിപിയിലൂടെ വായനയുടെയും സർഗസൃഷ്ടിയുടെയും മേച്ചിൽ പുറങ്ങളിലൂടെ വിഹരിച്ചിരുന്നവരായിരുന്നു ഈ പ്രദേശത്തുകാർ.മാത്രമല്ല അറബി-മലയാളം ലിപിയുടെ ഈറ്റില്ലവും ഈ പ്രദേശമായിരുന്നു എന്ന് പറയാം. പുരാതനമായ അറബി മലയാളം ലിപിയുടെ അച്ചുകൂടങ്ങൾ ഇവിടെയാണ് സ്ഥാപിതമായത്. എന്നും അവരുടെ പിൻഗാമികൾ അറബി മലയാളം പ്രെസ്സുകൾ നടത്തി വരുന്നു.സി ച്ച പ്രസ് അവയിൽ പ്രധാനമാണ്.

                               ഇംഗ്ലീഷിനോടും മലയാളത്തിനോടും മുഖം തിരിച്ചു നിന്ന ഒരു സമൂഹത്തെ പ്രത്യേകിച്ചും പെൺകുട്ടികളെ ലക്ഷ്യമാക്കിയാണ് 1907 ൽ തിരുരങ്ങാടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്.ഈ വിദ്യാലയം  പെണ്ണ് സ്കൂൾ     എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്.1940 ൽ തിരുരങ്ങാടി ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1961 ൽ തിരുരങ്ങാടി ഗവ.ഹൈസ്കൂൾ  ,തിരുരങ്ങാടി ഗവ. എൽ പി. സ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.      
                                 26 സെന്റ് സ്ഥലത്താണ് എപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രീ കെ ഇ ആർ പ്ര കാരമുള്ള നാലു ക്ലാസ്സ്മുറികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് യശശ്ശരീരനായ സി ച്ച  മുഹമ്മദ് കോയ വിദ്യാഭാസമന്ത്രി ആയിരുന്ന കാലത്തു എട്ടു മുറികളുള്ള ഇരു നില കെട്ടിടം പണിതു.പിന്നീട് ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ഒരു ക്ലസ്റ്റർ റൂം പണിതു.യശശ്ശരീരനായ മുൻ എം പി ജി എം ബനാത് വാലയുടേ എം  പി ഫണ്ട് പ്രയോജനപ്പെടുത്തി രണ്ടു ക്ലാസ് റൂമുകൾ നിർമിച്ചു.അതിലൊ ന്നാണ് ഇപ്പോൾ കമ്പ്യൂട്ടർ ലാബ് ആയി ഉപയോഗിക്കുന്നത്. ബഹു. മുൻ എം പി അബ്ദുസ്സമദ് സമദാനിയുടെ എം പി ഫണ്ട് പ്രയോജനപ്പെടുത്തികൊണ്ടു ഒരു ക്ലാസ് മുറി പണിതു.എസ 

എസ എ ഫണ്ട് ഉപയോഗിച്ച് രണ്ടു ക്ലാസ്റൂമുകളും ഒരു ഹാളും നിർമിച്ചു.

വിദ്യാലയ പ്രവർത്തനങ്ങളുമായി നന്നായി സഹകരിക്കുന്ന രക്ഷിതാക്കളും അദ്ധ്യാപക രക്ഷാകർതൃ സമിതിയും ഈ വിദ്യാലയത്തിന്റെ പ്രധാന ചാലക ശക്തി ആയി വർത്തിക്കുന്നു.

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1 .6 61 TO 28 .2 .63 കെ ശങ്കരൻ 1


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


==

  • SCIENCE CLUB

ARABIC CLUB ENGLISH CLUB

വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}


'GLPS Thirurangadi'