കുമരകം എബിഎം ഗവ യുപിഎസ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കുമരകം എബിഎം ഗവ യുപിഎസ് | |
---|---|
വിലാസം | |
കുമരകം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | 33206 |
ചരിത്രം
150 വര്ഷങ്ങള്ക്കു മുൻപ് ബ്രിട്ടനിൽ നിന്നും മിഷനറി പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിയ ബേക്കർ സായിപ്പാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.അദ്ദേഹം വേമ്പനാട് കായലിനോട് ചേർന്ന് അറുനൂറു ഏക്കർ സർക്കാരിൽ നിന്നും പതിച്ചു വാങ്ങി കായൽ കയങ്ങളിലെ കട്ട കുത്തിച്ചു ഇവിടം തെങ്ങിൻ തോപ്പും കനകം വിളയുന്ന വയലേലകളുമാക്കി.കരിയിൽ സായ്പ് എന്ന അപര നാമത്തിൽ അദ്ദേഹം അറിയപ്പെട്ടു.കൊല്ലവർഷം 1060-ൽ ഇവിടുത്തെ നിരക്ഷരരുടെ കുട്ടികളെ ആദ്യപാഠം അഭ്യസിപ്പിക്കുവാൻ ഒളശ്ശയിൽ നിന്നും എഴുത്താശാനെ വരുത്തി പള്ളിക്കൂടം ആരംഭിച്ചു.ഈ പള്ളിക്കൂടം പിന്നീട് എൽ പി സ്കൂളായി വികസിച്ചു.അദ്ദേഹത്തിന്റെ സഹോദരി ആനിയുടെ സ്മരണയ്ക്ക് സ്ഥാപിതമായ ഈ സ്കൂൾ ആനി ബേക്കർ മെമ്മോറിയൽ സ്കൂൾ എന്നറിയപ്പെട്ടു. ബേക്കർ സായിപ്പിന്റെ പിൻ തലമുറക്കാരൻ റോബർട്ട് ജോർജ് അലക്സാണ്ടർ ഈ സ്കൂൾ സർക്കാരിന് കൈമാറി. 1962-ൽ ഈ സ്കൂൾ യു പി സ്കൂളായി ഉയർത്തപ്പെട്ടു. ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ കുമാരകത്തു കവനാറിനു തീരത്തായി ഈ വിദ്യാലയം തലയെടുപ്പോടെ നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങള്
*പരിസ്ഥിതി സൗഹൃദ ക്യാമ്പസ് *വിശാലമായ കളിസ്ഥലം *ഗേൾ ഫ്രണ്ട്ലി ടോയ്ലറ്റ് *വൃത്തിയുള്ള അടുക്കള *സ്റ്റോർ റൂം *ചിൽഡ്രൻ പാർക്ക് *കംപ്യുട്ടർ ലാബ് *സ്മാർട്ട് ക്ലാസ്സ്റൂം *മഴവെള്ള സംഭരണി *ലൈബ്രറി *ശാസ്ത്ര ലാബ്
പാഠ്യേതര പ്രവര്ത്തനങ്ങള്
**ക്ലബ്ബ് പ്രവർത്തനങ്ങൾ **ദിനാചരണങ്ങൾ **ക്ളാസ് പി ടി എ **സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് **ഒന്ന് മുതൽ സംസ്കൃത പഠനം **ഒന്ന് മുതൽഹിന്ദി പഠനം **പ്രി പ്രൈമറി **കരാട്ടെ **വിദ്യാരംഗം കലാ സാഹിത്യ വേദി.|
വഴികാട്ടി
{{#multimaps:9.628524 ,76.428692| width=600px | zoom=16 }}