കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
| കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി | |
|---|---|
| വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 21008 |
പരയ്ക്കാട്ട് കാവില്‍ വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും;
സര്വ്വൗഷധവാഹിയായ മരുത്വാമലയില്‍ നിന്ന് ഉതിര്‍ന്നുവീണ വീഴുമലയും
കാവല്‍ക്കാരാകുന്ന കാവുകളുടെ നാട്ടില്‍,
വിദ്യയുടെ മൃതസഞ്ജീവനിയുമേന്തി
യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക് ചേക്കേറാന്‍ തുടിക്കുന്ന സരസ്വതീനിലയം..........
യശഃശ്ശരീരനായ കെ. സി. പഴനിമല അവര്‍കള്‍
1957- ല്‍ നാടിനുവേണ്ടി സമര്‍പ്പിച്ച അറിവിന്റെ കേദാരം............
പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ
ജ്ഞാനേഷുക്കള്‍ക്ക് ജാതിമതവര്‍ഗ്ഗഭേദമെന്യെ
അറിവിന്റെ തിരിനാളം പകര്‍ന്നു നല്‍കുന്ന പുണ്യക്ഷേത്രം..........
"കെ. സി. പഴനിമല ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി"





ചരിത്രം
1
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണത്രേ, ഇന്ന് കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന കോട്ടപ്പറമ്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയായിരുന്നു നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാര്‍ഥികള്‍ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തില്‍ ഒരു എലമെന്ററി സ്കൂള്‍ നിലവില്‍ വന്നു. ശ്രീ രാഘവ വിദ്യാലയ ഹയര്‍ എലമെന്ററി സ്കൂള്‍ (SRVHES) എന്നായിരുന്നു ഇൗ വിദ്യാലയത്തിന്റെ ആദ്യ നാമം. ശ്രീ. വീരരാഘവ അയ്യരായിരുന്നു ആദ്യ മാനേജര്‍. അഞ്ച് മുതല്‍ എട്ടു വരെ ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ശങ്കരന്‍മൂച്ചിയാലിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്. ഇന്നത്തെ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചതിനു ശേഷം ക്ലാസ്സുകള്‍ അങ്ങോട്ടു മാറ്റി. എലമെന്ററി സ്കൂളിന്റെ അവസാനത്തെ ഹെഡ് മാസ്റ്ററായിരുന്നു ശ്രീ. കല്യാണകൃഷ്ണയ്യര്‍. അദ്ദേഹത്തിന്റെ മകള്‍ സീതാലക്ഷ്മിയാണ് സ്കൂള്‍ ശ്രീ. കെ.സി.പഴനിമലയ്ക് കൈമാറിയത്. അദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റിയത്. ശ്രീ. കെ.സി.പഴനിമലയുടെ മരണാനന്തരം മകന്‍ ശ്രീ. കെ.പി.കലാധരന്‍ സ്കൂള്‍ മാനേജരായി. ശ്രീ. കെ.പി.സുരേന്ദ്രനാണ് ഇപ്പോഴത്തെ മാനേജര്‍. ഇദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹയര്‍ സെക്കണ്ടറി സ്കൂളാക്കി ഉയര്‍ത്തിയത്.
ഭൗതികസൗകര്യങ്ങള്‍
"നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം".
അതെ; നഗരത്തിന്റെ നാട്യങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നുമെല്ലാം ഒഴിഞ്ഞുമാറി പ്രശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷത്തില്‍ അഞ്ചേക്കര്‍ വിസ്തൃതിയില്‍ പഴമയും പുതുമയും കൈകോര്‍ത്തു നില്‍ക്കുന്ന കെട്ടിടസമുച്ചയം... പ്രവേശനകവാടത്തില്‍ ശാന്തിസന്ദേശമോതുന്ന ഛായാവൃക്ഷം, അരികെ കൊറ്റിയും കുളക്കോഴിയും പായാരത്തിനെത്തുന്ന നെല്‍വയലുകള്‍, മന്ദമാരുതന്റെ ഇളം തലോടലേല്‍ക്കുന്ന ക്ലാസ്സ്മുറികള്‍, കളിച്ചുല്ലസിക്കാന്‍ കുട്ടികളെ സദാ മാടിവിളിക്കുന്ന വിശാലമായ മൈതാനം, ആവി പാറുന്ന ഉച്ചഭക്ഷണമൊരുക്കി പാചകശാല, ക്ഷീണവും ദാഹവുമകറ്റാന്‍ ജലധാരാശ്രേണികള്‍, വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന കംപ്യൂട്ടര്‍ ലാബുകള്‍,
സ്മാർട്ട്റൂം
ആധുനിക വിദ്യാഭ്യാസത്തിൻറെ മുഖമുദ്രയായ ശബ്ദ ചലനചിത്ര സഹായത്തോടെയുള്ള പഠനം സാധ്യമാക്കുന്നതാണ് വിദ്യാലയത്തിലെ സ്മാർട്ട്റൂം.


അറിവിന്റെ അക്ഷയഖനിയുമായി ഗ്രന്ഥശാലകള്‍, ശാസ്ത്രവസ്തുതകളുടെ മാറ്റുരയ്ക്കുന്ന പരീക്ഷണശാലകള്‍, കായികക്ഷമതാഭിവൃദ്ധിക്കുതകുന്ന സാമഗ്രികളടങ്ങിയ പരിശീലനവേദികള്‍, വെടിപ്പും വൃത്തിയുമേറിയ ശൗചാലയങ്ങള്‍ -
ചുരുക്കിപ്പറഞ്ഞാല്‍, ഗാന്ധിജി വിഭാവനം ചെയ്ത ശാരീരികവും, മാനസികവും, ആത്മീയവും, ബുദ്ധിപരവുമായ വളര്‍ച്ചക്കുതകുന്ന പൊതുവിദ്യാഭ്യാസ രീതിയിലൂന്നിക്കൊണ്ട് നാളെയുടെ ഉത്തമ പൗരന്മാരെ വാര്‍ത്ത് എടുക്കാന്‍ അനുകൂലാന്തരീക്ഷം പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രം - കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി...

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട്സ് &ഗൈഡ്സ്
വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മുൻനിരയിൽ നിന്നുനയിച്ചുകൊണ്ട് സ്കൗട്ട്സ്& ഗൈഡ്സ് കുട്ടികൾ സാമൂഹ്യസേവനത്തിൻറെ, ദേശസ്നേഹത്തിൻറെ മാതൃകകളാകുന്നു. അവർക്കു പിന്നിലെ പ്രേരകശക്തികളായി ശ്രീ. രാമചന്ദ്രൻ മാസ്റ്റർ, ശ്രീമതി സതിടീച്ചർ എന്നിവർ പ്രവർത്തിക്കുന്നു.

പഠന ക്ളബ്ബുകള്‍
പഠനത്തിൻറെ വിവിധ മേഖലകളിൽ കഴിവുകൾ വളർത്തുന്നതിനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.

- സ്പോര്‍ട്സ് &ഗെയിംസ്
- ഹെല്‍ത്ത് എഡ്യൂക്കേഷന്‍
- സംഗീത ക്ലാസ്സുകള്‍
- ചിത്രരചനാ ക്ലാസ്സുകള്‍
- പ്രവൃത്തിപരിചയ ക്ലാസ്
- ട്രാഫിക് ക്ളബ്ബ്
- REAP ക്ലാസ്സുകള്‍
- ദിനാചരണങ്ങള്‍
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഏഴുത്തു കൂട്ടങ്ങള്‍
- പുസ്തക പ്രദര്‍ശനം
- വായനാമൂലകൾ
ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ
ശാസ്ത്രകൗതുകം വളർത്തി അതുവഴി ശാസ്ത്രരംഗത്ത് മികച്ച കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രേരകശക്തിയായി ശാസ്ത്ര, ഗണിതശാസ്ത്രമേളകൾ മാറി. കരിങ്കല്ലിൽ പോലും കവിതരചിക്കാൻ കഴിയുമെന്ന് പ്രവൃത്തിപരിചയമേളയിലൂടെ കുട്ടികൾ തെളിയിച്ചു. കാവേശ്ശരി പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്ക് ഈ മേള കാണുന്നതിനുള്ള അവസരമൊരുക്കാൻ കഴിഞ്ഞു എന്നത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു.


സാമൂഹ്യശാസ്ത്രമേളകൾ

ചരിത്രം ഭൂമിശാസ്ത്രം സാമ്പത്തികശാസ്ത്രം രാഷ്ട്രതന്തം സമൂഹശാസ്ത്രം എന്നിവയിൽ ഉയർന്നപഠനചിന്തകളിലേയ്ക്ക് നയിക്കാനുതകുന്ന മോഡലുകളുടെ അവതരണം ശ്രദ്ധേയമായി. സാമൂഹ്യശാസ്ത്രാധ്യാപകർ പ്രോത്സാഹനവുമായി കുട്ടികൾക്കൊപ്പം നിൽക്കുന്നു.
- IT മേളകള്‍
- യുവജനോല്‍സവം
- വായനക്കളരികള്‍
- പഠനയാത്രകള്‍


- ക്ലാസ്സ് മാഗസിനുകള്‍
- ക്വിസ്സ് മല്‍സരങ്ങള്‍
- പുരാവസ്തു ശേഖരണം, പ്രദര്‍ശനം
- സെമിനാറുകള്‍
- കൗണ്‍സിലിംഗ് ക്ലാസ്സുകള്‍
ഗൃഹസന്ദർശനം
ഗൃഹസന്ദർശനത്തിൻറെ ഭാഗമായി അദ്ധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തുകയും രക്ഷിതാക്കളെ നേരിട്ടു കണ്ട് കുട്ടികളുടെ പഠനപുരോഗതിയ്ക്കായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

റിപ്പബ്ളിക് ദിനാഘോഷം

ഞാൻ ഒരുഭാരതീയനാണ് ഞാനതിൽ അഭിമാനിക്കുന്നു എന്ന്ഒരിക്കൽക്കൂടിഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിവിധ പരിപാടികളോടെ റിപ്പബ്ളിക്ദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപകനായ ശ്രീ.കെ. പി രവിമാസ്റ്റർ പതാകഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. ശ്രീ.അബ്ബാസ് മാസ്റ്റർ ഉത്തമപൗരന്മാരായി വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചു ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികളെ അഭിസംബോധന ചെയ്തു.കുട്ടികളുടെ ദേശഭക്തി ഗാനാലാപനം ഹൃദ്യവും ദേശസ്നേഹം തുളുമ്പുന്നതുമായിരുന്നു.

മാനേജ്‌മെന്റ്
നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക്എന്താണെന്ന ബോദ്ധ്യത്തോടുകൂടി മുന്നേറുന്ന, സാമൂഹ്യപ്രതിബദ്ധതയും അർപ്പണബോധവുമുള്ള ഒരു മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണ്ണായക ശക്തിസ്രോതസ്സ്. പാലക്കാട് ജില്ലയിൽ ആദ്യമായി ടി .ബി.ടി എന്ന ബസ്സ് സർവീസ് നടത്തിക്കൊണ്ട് ഒരു നാടിൻറെ വളർച്ചയ്ക്ക് ചലനവും ഊർജ്ജവും പകർന്ന പാരമ്പര്യമാണ് മാനേജ്മെൻറിനുള്ളത്. കെ. സി. പി. എച്ച് .എസ്സിന്റെ സ്ഥാപകനും മുൻ മാനേജറുമായിരുന്ന ശ്രീ. കെ.സി.പഴണിമല അവർകളുടെ ദീർഘവീക്ഷണവും ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്ന പ്രവർത്തനങ്ങളുമായി ഇപ്പോഴുള്ള മാനേജറായ ശ്രീ. സുരേന്ദ്രൻ അവർകളും മുന്നോട്ടുപോകുന്നത്.
മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| പി.കെ.നാരായണ അയ്യര്‍ | 1957 - 1959 |
| ആര്‍.വി.അനന്തയ്യര്‍ | 1959 - 1972 |
| സി.രാമന്‍ നായര്‍ | 1972 - 1981 |
| ഒ.ആര്‍.രാമന്‍ | 1981 - 1984 |
| കേശവന്‍ | 1984 - 1986 |
| എം.രവീന്രനാഥന്‍ | 1986 - 1994 |
| കെ.എം.രാമന്‍ | 1994 - 1995 |
| എന്‍.പത്മാലയ | 1995 - 1998 |
| എം.ജി.ഗോപിനാഥന്‍ | 1998 - 2000 |
| പി.എന്‍. നാരായണമാരാര്‍ | 2000 - 2002 |
| പി.എന്‍.സരോജിനി അമ്മ | 2002 - 2003 |
| കെ.വാസു | 2003 - 2004 |
| ജെ.രവീന്ദ്രനാഥന്‍ പിള്ള | 2004 - 2007 |
| പി.അയ്യപ്പന്‍ | 2007 - 2015 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കെ.പി.കെ.കുട്ടി (പ്രശസ്ത പത്രപ്രവര്‍ത്തകന്‍, സംഗീതജ്ഞന്‍)

കെ.ചന്ദ്രൻ (റിട്ടയേർഡ് തഹസിൽദാർ) ഏറ്റവുംനല്ല തഹസിൽദാർക്കുള്ള കേരളസർക്കാരിൻറെ അവാർഡ് ജേതാവ്, ഇപ്പോള്‍ കെ.സി.പി.യുടെ പി.ടി.എ.പ്രസിഡന്റ്.
കെ.ചെന്താമരാക്ഷന്‍ (മുന്‍ ആലത്തൂര്‍, കൊല്ലങ്കോട്എം.എല്‍.എ)
അഭിജിത്.കെ.എ (കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കിപീഡിയന്‍)

കെല്‍വിന്‍ (ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍)


വഴികാട്ടി
| {{#multimaps:10.65542, 76.510549|zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|