പ്രവേശനോത്സവം 2026

നവഭരണത്തിൻ്റെ പുലരിയിൽ പാഠം 1 പുതുയുക വിദ്യാലയം എന്ന ആശയത്തിൽ മർകസ് എച്ച് എസ് എസ് കാരന്തൂർ സ്കൂളിൽ 2026 ജൂൺ 1 ന് തിങ്കളാഴ്ച പ്രവേശനോത്സവം മർകസ് കോർപ്പറേറ്റ് മാനേജർ   കാന്തപുരം  എ.പി. അബൂബക്കർ മുസ്‌ല്യാരുടെ  നേതൃത്വത്തിൽ ആരവങ്ങളോടെ അരങ്ങേറി. പുത്തൻ ഉടുപ്പുകൾ ധരിച്ച് പുതിയ ബാഗുകളും കുടകളുo പുത്തൻ പ്രതീക്ഷകളുമായി നിറപുഞ്ചിരിയോടെ മർകസിന്റെ പടിവാതിൽ ചവിട്ടിയ കുഞ്ഞു മിടുക്കൻമാരെ സൽസ്വഭാവികളും മര്യാദ ഉള്ളവരുമായി ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിൽ അധ്യപകർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും അറിവിനൊപ്പം സാമൂഹ്യമൂല്യങ്ങളും കുട്ടികളിൽ വളർത്തിയെടുക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ അധ്യാപകരെ ഓർമ്മപ്പെടുത്തി. ലിറ്റിൽ കൈറ്റിൻ്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ പ്രതിജ്ഞ കുട്ടികൾ ഏറ്റു പറഞ്ഞു. മർകസ് ഹൈസ്കൂളിൻ്റെ മാപ്പിളപ്പാട്ട് കലാകാരൻ  നൗഫലിന്റെ പാട്ടും കൂടി ആയപ്പോൾ മർകസ് കൂളിൻ്റെ പ്രവേശനോത്സവം കുരുന്നുകളെ ആവേശഭരിതരാക്കി. അക്ഷരവെളിച്ചത്തിലേക്ക് കുഞ്ഞുമനസ്സുകളെ കൈപിടിച്ചുയർത്തുന്ന മർകസ് വിദ്യാലയങ്ങളിലെ പ്രവേശനോത്സവം അറിവിന്റെയും പ്രതീക്ഷകളുടെയും മനോഹരമായ ആഘോഷമായി മാറി. പ്രവേശനോത്സവ ചടങ്ങിൽ അബ്ദുൽ കലാം സ്വാഗതം ഭാഷണം നടത്തിയ ചടങ്ങിൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് എ പി അബ്ദുൽ ജലീൽ നന്ദി ആശംസിച്ചു. ശേഷം നവാഗതരായ വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ് അധ്യാപകരുടെ നേത്രത്തിൽ മധുര പലഹാരം വിതരണം ചെയ്തു.