സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്കാദമിക മാസ്റ്റർപ്ലാൻ

അക്കാദമിക് മാസ്റ്റർ പ്ലാൻ

എന്താണ് അക്കാദമിക് മാസ്റ്റർ പ്ലാൻ?

ഒരു വിദ്യാലയത്തിന്റെ സമഗ്രവും സർവ്വതോന്മുഖവുമായ വികസനത്തിന് വേണ്ടി തയ്യാറാക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള രേഖയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ. കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ഭൗതിക സാഹചര്യങ്ങളുടെ വികസനം, കലാ-കായിക-പ്രവൃത്തി പരിചയ രംഗങ്ങളിലെ മുന്നേറ്റം, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി, ഭാവിയിൽ എത്തിച്ചേരേണ്ട ലക്ഷ്യങ്ങൾ മുൻകൂട്ടി കണ്ട് ചിട്ടയായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ മാസ്റ്റർ പ്ലാൻ സഹായിക്കുന്നു.

രേഖകൾ

താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അക്കാദമിക് മാസ്റ്റർ പ്ലാൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്:

അക്കാദമിക മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ

📅 28 March 2026

2026-27 അക്കാദമിക വർഷത്തെ സമഗ്ര വികസന സെമിനാർ : അക്കാദമിക മാസ്റ്റർ പ്ലാൻ രൂപീകരണം
 
വിദ്യാലയ സമഗ്ര വികസന സെമിനാറിൽ അവതരണം നടത്തുന്ന അധ്യാപിക
 
വിദ്യാലയ സമഗ്ര വികസന സെമിനാറിൽ അവതരണം നടത്തുന്ന അധ്യാപിക
വിദ്യാലയത്തിന്റെ സമഗ്ര വികസനം മുൻനിർത്തിക്കൊണ്ട് സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 2026-27 അക്കാദമിക വർഷത്തേക്കുള്ള വിദ്യാലയ സമഗ്ര വികസന സെമിനാർ സംഘടിപ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന അക്കാദമിക് മാസ്റ്റർ പ്ലാൻ നിർമ്മാണത്തിന്റെ പ്രഥമ ഘട്ട സെമിനാറാണ് മാർച്ച് 28-ന് രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ നടന്നത്. വരും അക്കാദമിക വർഷത്തേക്കുള്ള പ്രധാനപ്പെട്ട മേഖലകൾ കണ്ടെത്തി തീരുമാനിക്കുക എന്നതും ഈ സെമിനാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.
 
വിദ്യാലയ സമഗ്ര വികസന സെമിനാറിൽ അവതരണം നടത്തുന്ന അധ്യാപിക
സെമിനാറിന്റെ ആദ്യഘട്ടത്തിൽ എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ വരും അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ കുട്ടികളിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ വ്യത്യസ്തമായ കളികളിലൂടെ എങ്ങനെ ക്ലാസ് മുറികളിൽ പ്രാവർത്തികമാക്കാം എന്ന് ഓരോരുത്തരും വിശദീകരിച്ചു. തുടർന്നുള്ള ചർച്ചകളിൽ ഈ ആശയങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉയർന്നു വരികയും, ഇവ കൃത്യമായി ക്രോഡീകരിക്കുന്നതിനായി പ്രത്യേകമായി തയ്യാറാക്കിയ വർക്ക് ഷീറ്റ് മാതൃകയിലുള്ള വിവരശേഖരണ ഫോമുകൾ അധ്യാപകർക്ക് വിതരണം ചെയ്യുകയും ചെയ്തു.

തുടർന്ന് സ്കൂൾ തലത്തിൽ പൊതുവായി നടപ്പിലാക്കേണ്ട ആശയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിപുലമായ ചർച്ചകൾ നടന്നു. പ്രധാനമായും അഞ്ച് മേഖലകളെ അടിസ്ഥാനമാക്കിയാണ് ഈ ചർച്ചകൾ പുരോഗമിച്ചത്. ഓരോ മേഖലകളെയും മുൻനിർത്തിക്കൊണ്ട് ഭാവിയിൽ നടപ്പിലാക്കാൻ കഴിയുന്ന മാതൃകാ പ്രോജക്റ്റുകളുടെ അവതരണവും സെമിനാറിന്റെ ഭാഗമായി നടന്നു. കൃത്യമായ ആസൂത്രണത്തോടെയുള്ള ഈ ആദ്യഘട്ട സെമിനാറിലൂടെ വിദ്യാലയത്തിന്റെ ഭാവി വികസനത്തിനായുള്ള ശക്തമായ അടിത്തറ പാകാൻ സാധിച്ചു.