സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്
സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട് | |
---|---|
വിലാസം | |
ആനിക്കാട് കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 33002 |
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് തോമസ് ഹൈസ്കൂള്‍. ആനിക്കാട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചന്‍ 1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വര്‍ഷത്തില്‍ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.
ചരിത്രം
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ ആനിക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ല്‍ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞന്‍ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകന്‍. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോണ്‍ സാര്‍ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ല്‍ ഇതൊരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. തോട്ടുപുറം തൊമ്മന്‍ സാര്‍ ആദ്യ ഹെഡ് മാസ്റററായി.1968-ല്‍ ബഹു. കുരീക്കാട്ട് ജോസഫച്ചന്‍റ മേല്‍ നോട്ടത്തില്‍ ഹൈസ്കൂളായി ഉയര്‍ന്നു. പി.ററി.അവിരാ മാസ്ററര്‍ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ല്‍ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്ന് 2016 മാര്‍ച്ചില്‍ നടന്ന sslc പരീക്ഷയില്‍ വരെ ഉയര്‍ന്ന വിജയം കരസ്ഥമാക്കി.
- SSLCപരീക്ഷയില്‍ റാങ്ക് നേടിയവര്‍
- 1982-ജലജ എം.ജെ-പത്താം റാങ്ക്.
- 1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്.
- 2002-കലാദേവി.കെ.-പതിനഞ്ചാം റാങ്ക്.
- 2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മള്‍ട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് മികച്ച കമ്പ്യൂട്ടര്‍ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- 2016-17 വര്‍ഷത്തില്‍ 313 boys ഉം 270 girlsഉം പഠിക്കുന്നു.
മാനേജ്മെന്റ്
സീറോമലബാര്‍ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 73 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെരി. റെവ. ബിഷപ്പ് ഡോ. മാത്യു അറയ്ക്കല്‍ രക്ഷാധികാരിയായും റെവ.ഫാ.സഖറിയാസ് ഇല്ലിക്കമുറിയില്‍കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രി.മാത്യു ആന്റണിയാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍. Sri.Biju Kaniyamparampil ആണ് പി.ടി.എയുടെ പ്രസിഡണ്ട്(2016 - 2017)..
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
- ശ്രീ.എബ്രഹാം കോര
- ശ്രീ. പി.റ്റി. തോമസ്
- ശ്രീ.സി.ഡി. മാത്യു
- ശ്രീ. എം.റ്റി. തോമസ്
- ശ്രീ.കെ.ഇസഡ്.പീലിപ്പോസ്
- ശ്രീ. കെ.റ്റി. ജോസഫ്
- ശ്രീ.സി.എസ്. വര്‍ഗീസ്
- ശ്രീ. എം.ജെ. ജോസഫ്
- ശ്രീ. കെ.സി. ചാക്കോ
- ശ്രീ.സി.എം. മാത്തുക്കുട്ടി
- ശ്രീമതി.അന്നമ്മ ജേക്കബ്
- ശ്രീ.ഐസക് തോമസ്
- ശ്രീ. മാത്യു ജോസഫ്
- ശ്രീ.ടോമി ജോസഫ്,
- ശ്രീ.മാത്യു ആന്റണി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- റവ.ഫാ.തോമസ് ഈറ്റോലില്‍--കാഞ്ഞിരപ്പളളി രൂപത കോര്‍പ്പറേറ്റ് മാനേജര്‍
- റവ.ഫാ.ജോസഫ് പുളിന്താനത്ത്- അന്താരാഷ്ട്ര ചലച്ചിത്റ മേള(2009) ജൂറി അംഗം
- റവ.ഫാ.ജോര്‍ജ് ആലുങ്കല്‍-കാഞ്ഞിരപ്പളളി രൂപത വികാരി ജനറാള്‍
- ഡോണ്‍ മാക്സ്- ഫിലിം എഡിറ്റര്‍
- പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം
മികച്ച നേട്ടം
2016 November ല്‍ shornur നടന്ന Kerala State Mathemetics fair ല്‍ ഈ സ്കൂളിലെ Anushitha Sabu മൂന്നാം സ്ഥാനവും A grade ഉം നേടി. കൂടാതെ , Dijin Dominic, Mrudula Prathap എന്നിവര്‍ A grade നേടി. Kerala State Social Science Fair ല്‍ Parvathi S Suresh B Grade നേടി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നമ്മുടെ സ്കൂളിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികള്‍ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 9.30 AM ന് സ്കൂള്‍ അസംബ്ലിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെപ്പറ്റി School Headmaster Sri.Mathew Antony sir കുട്ടികളെ ബോധ്യപ്പെടുത്തി . തുടര്‍ന്ന് കുട്ടികള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു.ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്കൂളില്‍ നിലവില്‍ വന്നതായി ഹെഡ്മാസ്റ്റര്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുത്തു.തുടര്‍ന്ന് പൊതു സമ്മേളനം നടത്തി.
School Staff
Sri .Mathew Antony(Headmaster) Sri,Babu Emmanuel HSA(Maths) Smt.Elizebath Stephen HSA(Maths) Smt.Lissiamma Thomas HSA(English) Smt.Dany Paul HSA(English) Sri.Jose K K HSA(Malayalam) Smt.Solly JosephHSA(Malayalam)
ഓണാഘോഷം 2016
2016 -17വര്‍ഷത്തെ ഓണാഘോഷം വിപുലമായി നടത്തി .പുലികളി, മാവേലിമന്നൻ, അത്തപൂക്കളം, മലയാളിമങ്ക തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജർ ഫാദർ ജോണി ചെരിപുറം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വഴികാട്ടി
{{#multimaps:9.604006 ,76.694625| width=500px | zoom=16 }}