ലിറ്റിൽ കൈറ്റ്സ്/2026/സംസ്ഥാന പഠനക്യാമ്പ്
< ലിറ്റിൽ കൈറ്റ്സ് | 2026
| ഹോം | അറിയിപ്പുകൾ | ഫ്രീഡം ഫെസ്റ്റ് | ജില്ലാ പഠനക്യാമ്പ് | സംസ്ഥാന പഠനക്യാമ്പ് | ജില്ലാതല പ്രവർത്തനങ്ങൾ |
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ നടപ്പാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളിലെ 2024-27 ലിറ്റിൽ കൈറ്റ് ബാച്ചിലെ തെരഞ്ഞെടുത്ത കുട്ടികളുടെ ദ്വിദിന സംസ്ഥാന സഹവാസക്യാമ്പ് 2026 ഏപ്രിൽ 29, 30 തീയതികളിൽ, എറണാകുളം കളമശ്ശേരി സ്റ്റാർട്ടപ് മിഷനിൽ വെച്ച് നടന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ക്യാമ്പ് ഉൽഘാടനം ചെയ്തു.

കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ഡിജിറ്റൽ മീഡിയ പ്രൊഫഷണൽ സുനിൽ പ്രഭാകർ, പ്രൊഫഷണൽ അനിമേറ്റർ ഫെലിക്‌സ് ദേവസ്യ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രഹ്ളാദ് വടക്കേപ്പാട്ട് തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു.