ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
- പ്രവേശനോത്സവ ഗാനം
പടിഞ്ഞാറേ കല്ലടയിൽ നിന്നും ഏകദേശം 25 കി. മി. അകലെയുള്ള സ്ഥലത്താണ് താമരക്കൂടി എസ് വി എച്ച് എസ്സ് സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ പഠിക്കുന്ന ഭദ്ര ഹരി എന്ന കുട്ടിയുടെ കവിതയാണ് ഈ വർഷത്തെ പ്രവേശനോത്സവ ഗാനമായി തെരഞ്ഞെടുത്തതെന്ന് അറിയുമ്പോൾ വളരെയേറെ സന്തോഷം.
പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർഥിനിയുടെ കവിത പ്രവേശനോത്സവഗാനമായി. കൊട്ടാരക്കര താമരക്കൂടി എസ് വി എച്ച് എസ്സി ലെ വിധ്യാർഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 അധ്യയന വർഷം പ്രവേശനോത്സവ ഗാനമായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംവിധായകൻ അൽഫോൻസ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. ആനു തോമസ്, അലീന മറിയം ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. 2025 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനം ബഹു. കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ജൂൺ 2 ന് ഗവ. എച്ച് എസ്സ് എസ്സ് കലവൂരിൽ നിർവഹിക്കും.
- പ്രവേശനോത്സവ ഒരുക്കങ്ങൾ
ഇന്ന് (01/06/2025) അവധി ദിനമായിട്ടും പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾക്കായി അദ്ധ്യാപകരും എസ് പി സി വിദ്യാർഥികളും വളരെ ഉത്സാഹത്തോടുകൂടി സ്കൂളിൽ എത്തി ചേർന്നു. എല്ലാവരും വളരെ സന്തോഷത്തോടുകൂടി സ്കൂൾ അലങ്കരിച്ചു.
-
പ്രവേശനോത്സവ ഒരുക്കങ്ങളിലൂടെ
പ്രവേശനോത്സവം
പ്രവേശനോത്സവം ഇന്ന് 02/06/2024 തിങ്കളാഴ്ച്ച 2025-2026 സ്കൂൾ പ്രവേശനോത്സവം ആതി ഗംഭീരമായി നടന്നു. ഈശ്വര പ്രാർഥനയോടുകൂടി ചടങ്ങ് ആരംഭിച്ചു. ശ്രീ കെ സുധീർ അധ്യഷഎം വഹിച്ചു ചടങ്ങിൽ ശ്രീ കെ സുധീർ (പി ടി എ പ്രസിഡന്റ്) അധ്യക്ഷം വഹിച്ചു. ശ്രീ ജോയ് ജോസഫ് ( പ്രിൻസിപ്പൽ ) സ്വാഗതവും ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡോ. സി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വിശിഷ്ടാതിഥിയായി കുമാരി ദേവലക്ഷ്മി എം എസ്സ് (സംസ്ഥാന സ്പെഷ്യൽ കലോത്സവ വിജയി ) ചടങ്ങിന്റെ മാറ്റു കൂട്ടി. ശ്രീ ഉഷാലയം ശിവരാജൻ ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) പി റ്റി എ മെമ്പർ .. ആർ സി പ്രസാദ് (എസ്സ് എം സി ചെയർമാൻ) ഉമ്മൻ രാജു (കല്ലട സൗഹൃദം സെക്രട്ടറി) സുമ എസ്സ് (ഹെഡ്മിസ്ട്രസ് ഗവ. എച്ച് എസ്സ് എസ്സ് വെസ്റ്റ്കല്ലട) എന്നിവർ നവാഗതർക്ക് ആശംസകളർപ്പിച്ചു. കല്ലട സൗഹൃദം കൂട്ടായ്മ 5-ാം സ്റ്റാൻഡേർഡിലെ 5 നവാഗതർക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു . അതിനുശേഷം കുമാരി ദേവലക്ഷ്മി എം എസ്സ് (സംസ്ഥാന സ്പെഷ്യൽ കലോത്സവ വിജയി ) ന്റെ ഡാൻസ് പെർഫോർമൻസ് ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി അനൂപ എസ് പിള്ള നന്ദിയും പറഞ്ഞു. ശേഷം ഓരോ സ്റ്റാൻഡേർഡിലെ കുട്ടികളെ അവരവരുടെ ക്ലാസ് ടീച്ചേഴ്സ് റൂമിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വന്ന എല്ലാ കുട്ടികൾക്കും സ്വീറ്റ്സും ഉച്ചഭക്ഷണം നൽകി. ഐ ഇ ഡി കുട്ടികളെ ഉൾപ്പെടുത്തിയുള്ള ഉത്‌ഘാടനം പ്രവേശനോത്സവദിവസത്തെ മറക്കാനാവാത്ത അനുഭവമായിരുന്നു.
-
ഡോ.സി ഉണ്ണികൃഷ്ണൻ ഉത്‌ഘാടനം നിർവഹിക്കുന്നു
-
ഉത്ഘാടന വേദിയിൽ ഐ ഇ ഡി കുട്ടികൾ
-
അരങ്ങിൽ കുമാരി ദേവലക്ഷ്മി
-
കുമാരി ദേവലക്ഷ്മിയെ ആദരിയ്ക്കുന്നു
സമഗ്ര ഗുണമേന്മ പാഠ്യപദ്ധതി
സമഗ്ര ഗുണമേന്മ പാഠ്യ പദ്ധതിയുടെ ഭാഗമായി 3-ാം മുതൽ 13-ാം തീയ്യതി നടത്തപ്പെടുന്ന ക്ലാസ്സുകളുടെ ആദ്യ ദിനമായ ഇന്ന് (03/06/2025) "ലഹരി വിരുദ്ധ പദ്ധതി" യോടനുബന്ധിച്ച ക്ലാസ് നടത്തി. ക്ലാസ് നയിച്ചത് അനിൽകുമാർ സി, രാജലക്ഷ്മി ആർ, മുജീബ് , ശ്രീകുമാർ എന്നിവരായിരുന്നു.
-
ഉത്‌ഘാടനം- സുമ എസ്സ് (എച്ച് എം)
രണ്ടാം ദിനമായ 04/06/2025 വിദ്യാഭ്യാസ ബന്ദ് ആയതിനാൽ ക്ലാസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.
സമഗ്ര ഗുണമേന്മ പാഠ്യ പദ്ധതിയുടെ ഭാഗമായി മൂന്നാം ദിനമായ 05/06/2025 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലഭിച്ച വിഷയം "വ്യക്തിശുചിത്യം, പരിസര ശുചിത്വം , മാലിന്യ സംസ്കരണം" എന്നതായിരുന്നു വിഷയം . എച്ച് എസ്സ് വിഭാഗത്തിൽ നിന്നും ഐറിൻ ഡി ജോൺ, ഷീജ ആർ, യു.പി വിഭാഗത്തിൽ ഗ്രീഷ്മ സുധാകർ എന്നിവരായിരുന്നു ക്ലാസ് നയിച്ചത്.
4-ാം ദിനമായ ഇന്ന് (09/06/2025) ക്ലാസ് നയിച്ചത് ആരോഗ്യം "വ്യായാമം കായിക ക്ഷമത" എന്ന വിഷയത്തിൽ ശ്രീകുമാർ എസ്സ്, പ്രേമിനി ആർ എന്നിവരായിരുന്നു. യു.പി വിഭാഗത്തിൽ അനുപ എസ് പിള്ള, ശ്രീകുമാർ എസ്സ് എന്നിവർ ക്ലാസ്സ് എടുത്തു.
10/06/2025 ൽ "ഡിജിറ്റൽ അച്ചടക്കം" എന്ന വിഷയത്തിൽ ബിനു എ, ഐറിൻ ഡി ജോൺ യു.പി വിഭാഗത്തിൽ നിസ എന്നിവർ ക്ലാസ്സ് എടുത്തു.
11/06/2025 "നിയമ ബോധം കാലാവസ്ഥ മുൻകരുതൽ പൊതുമുതൽ സംരക്ഷണം"എന്ന വിഷയത്തിൽ ജയപ്രഭ , സൂര്യ എം എസും യു.പി വിഭാഗത്തിൽ സുധിച ആർ എന്നിവർ ക്ലാസ്സ് എടുത്തു.
12/06/2025 ൽ സൈനു എം, ഷീജ ആർ, യു.പി വിഭാഗത്തിൽ ദീപിക ഒ, രമ്യ എം ഡിഎന്നിവർ "പരസ്പര സഹകരണത്തിന്റെ പ്രാധാന്യം" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു.
13/06/2025 തിയ്യതി ക്ലാസ്സുകളുടെ പൊതു ക്രോഡീകരണമാണ് നടന്നത്. ഷോബിൻ വിൽസൺ ശാസ്താംകോട്ട എസ് ഐ ശരത് സർ എന്നിവർ പങ്കെടുക്കുകയും ലഹരിയുടെ ഉപയോഗത്തിന്റെ ദോഷ വശങ്ങൾ, മൊബൈൽ ഫോൺ എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കണം തുടങ്ങി നല്ല ഒരു മോട്ടിവേഷണൽ ക്ലാസ് നടത്തുകയുണ്ടായി.അവസാന ദിനമായ ഇന്ന് എച്ച് എം സുമ എസ് സ്വാഗതവും ശ്രീകുമാർ സർ നന്ദിയും പറഞ്ഞു ദേശീയ ഗാനത്തോടുകൂടി മീറ്റിങ് അവസാനിപ്പിച്ചു.
-
കുറിപ്പ്2
| തിയ്യതി | വിഷയം | ചുമതല വഹിക്കുന്നത് | |
| എച്ച് .എസ്സ് | യു.പി | ||
| 03/06/25 | ലഹരി വിരുദ്ധ പദ്ധതി | അനിൽകുമാർ സി, രാജലക്ഷ്മി ആർ | മുജീബ് എൻ ജെ
രമ്യ എം ഡി |
| 04/06/25 | ട്രാഫിക് നിയമങ്ങൾ | ശ്രീകുമാർ എസ്, ഗീതഎസ് | ദീപിക ഒ |
| 05/06/25 | വ്യക്തിശുചിത്യം , പരിസര ശുചിത്വം ,
മാലിന്യ സംസ്കരണം |
ഐറിൻ ഡി ജോൺ ഷീജ ആർ | ഗ്രീഷ്മ സുധാകർ |
| 09/06/25 | ആരോഗ്യം വ്യായാമം കായിക ക്ഷമത | ശ്രീകുമാർ എസ്സ്, പ്രേമിനി ആർ | അനുപ എസ് പിള്ളൈ,
ശ്രീകുമാർ എസ്, |
| 10/06/25 | ഡിജിറ്റൽ അച്ചടക്കം | ബിനു എ,
ഐറിൻ ഡി ജോൺ, |
നിസ |
| 11/06/25 | നിയമ ബോധം കാലാവസ്ഥ മുൻകരുതൽ പൊതുമുതൽ സംരക്ഷണം | ജയപ്രഭ , സൂര്യ എം എസ് | സുധിച ആർ |
| 12/06/25 | പരസ്പര സഹകരണത്തിന്റെ പ്രാധാന്യം | സൈനു എം, ഷീജ ആർ | ദീപിക ഒ, രമ്യ എം ഡി |
| 13/06/25 | പൊതു ക്രോഡീകരണം | ഷോബിൻ വിൽസൺ (ശാസ്താംകോട്ട എസ് ഐ) ശരത് | |
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യു പി യിലും ഹൈ സ്കൂളിലും രചനാ മത്സരങ്ങളും പോസ്റ്റർ നിർമാണ മത്സരവും നടത്തി.
ലഹരി വിരുധദിനം
ലഹരി വിരുദ്ധദിനതോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി. ഇതിനോടനുബന്ധിച്ച് വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിയുടെ ഉപയോഗവും ദൂഷ്യ ഫലങ്ങളും" എന്ന വിഷയത്തിൽ ശാസ്താംകോട്ട സിവിൽ എക്സൈസ് വകുപ്പിലെ ഓഫീസർ വിഷ്ണു ഒ. എസ്സ് ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്ക് ക്ലാസ് എടുക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.
വായനാവാരാചരണം
പി.എൻ പണിക്കർ അനുസ്മരണവും വായനപക്ഷാചരണവും
മധുരം മലയാളം പദ്ധതി
മധുരം മലയാളം പദ്ധതിയുടെ ഭാഗമായി മാതൃഭൂമിയും എം റ്റി എം എച്ച് എസ്സ് ഹോസ്പിറ്റലും ചേർന്ന് ഒരുക്കിയ പദ്ധതിയുടെ ഭാഗമായി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 2025-26 സ്കൂൾ വർഷത്തേക്ക് പത്രം വിതരണം ചെയ്യും.
പോഷൺ പക്വാഡ
പടിഞ്ഞാറേകല്ലട പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നും പ്രതിനിധികൾ 5 മുതൽ 8-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പോഷണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി ക്‌ളാസ് എടുത്തു.
ദേശീയ സയൻസ് സെമിനാർ
30/07/2025 ദേശീയ സയൻസ് സെമിനാർ മത്സരത്തിന്റെ ഭാഗമായി സ്കൂൾ തല സെമിനാർ മത്സരം നടത്തുകയുണ്ടായി ഋഷിക (8c) ഒന്നാം സ്ഥാനവും അഞ്ജിത രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ശാസ്ത്ര ക്വിസ്സ്
30/07/2025 യുവജനങ്ങളിലെ ശാസ്ത്രാവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഹൈസ്ക്കുൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര ക്വിസ്സ് നടത്തി. മത്സരത്തിൽ ഗൗരിനന്ദ,നിവേദിത (9 B) എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനവും ശ്രീറാം, അഭിനവ് (9 B) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രേംചന്ദ് ദിനശാസ്ത്ര ക്വിസ്സ്
31/07/2025 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച ഹിന്ദിയിൽ സ്കൂൾ അസംബ്ലി അവതരിപ്പിച്ചു. ഹൈസ്കൂൾ, യു പി യിലെ കുട്ടികൾ ഒരുമിച്ച് ചേർന്നാണ് അസംബ്ലി അവതരിപ്പിച്ചത്
ക്വിസ്
30/07/2025 കെ പി എസ് റ്റി യുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, യു പി വിഭാഗത്തിൽ ചരിത്ര ക്വിസ് നടത്തി.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി
സംസ്ഥാനങ്ങളിലെ പൊതു വിദ്യാലയങ്ങളിലെ സ്മാർട്ട് ക്ലാസ് റൂം അവസ്ഥയെ സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോർഡും എസ് ഇ ആർ ടി യും സംയുക്തമായി നടത്തിയ ഒരു സർവ്വേ സ്കൂളിൽ വച്ച് 04/08/2025 ൽ അഞ്ചു മറിയം, അജി എന്നിവരുടെ നേതൃത്വത്തിൽ നടത്തി . ഇതിനുവേണ്ടി 8, 9, 10 എന്നീ ക്ലാസ്സുകളിലെ 5 കുട്ടികളെ വീതം തെരഞ്ഞെടുത്ത് സർവ്വെ നടത്തി.
ക്രിയാത്മക കൗമാരം കരുത്തും കരുതലും
ടീൻസ് ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ 'ക്രിയാത്മക കൗമാരം കരുത്തും കരുതലും' എന്ന വിഷയത്തിൽ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഡോക്ടർ വിഞ്ചു വി എസ് മെഡിക്കൽ ഓഫീസർ (സിദ്ധ ഐ എ എം യു ശാസ്താംകോട്ട, കൊല്ലം) കൗമാര വിദ്യാഭാസത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.
ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യു പി, ഹൈസ്ക്കുൾ വിഭാഗങ്ങളിൽ ക്വിസ്സ് മത്സരം, പ്ലക്കാർഡ്, സമാധാനത്തിന്റെ അടയാളമായ പക്ഷി എന്നിവ നിർമ്മിച്ചു.
സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്ക്കൂൾ പാർലമെന്റ് ഇലക്ഷനുവേണ്ടി നോമിനേഷൻ കൊടുക്കേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 4 ആയിരുന്നു. ഹൈസ്കൂൾ, യു പി വിഭാഗങ്ങളിൽ 8 -ാം തീയ്യതി ഇലക്ഷൻ നടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം
2025 സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സുമ എസ്സ് (ഹെഡ്മിസ്ട്രസ് ഗവ. എച്ച് എസ്സ് എസ്സ് വെസ്റ്റ്കല്ലട), ജോയി ജോസഫ് (പ്രിൻസിപ്പൽ ഗവ. എച്ച് എസ്സ് എസ്സ് വെസ്റ്റ്കല്ലട) എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി ആശംസകൾ നേർന്നു. രതീഷ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്വാതന്ത്ര്യ ദിന റാലി , ക്വിസ് മത്സരം (കുട്ടികൾക്കും അധ്യാപർക്കും), ദേശഭക്തിഗാന മത്സരം, പായസ വിതരണം എന്നിവ ഉണ്ടായിരുന്നു.
പാദവാർഷിക ആത്യന്തിക വിലയിരുത്തൽ 2025-26
2025-26 ഒന്നാം പാദവാർഷിക ആത്യന്തിക വിലയിരുത്തൽ 18/08/2025 മുതൽ 26/08/2025 വരെ നടന്നു.
എസ്സ് പി സി ക്യാമ്പ്
ഓണം അവധിക്കാല എസ്സ് പി സി ക്യാമ്പ് ഓഗസ്റ്റ് 27 മുതൽ 29 വരെ സ്കൂളിൽ നടത്തുവാൻ തീരുമാനിച്ചു. ക്യാമ്പിന്റെ ഭാഗമായി ഒന്നാം ദിവസം ക്ലിനിക്കൽ സൈക്കോളജിസ്റ് ഡോ. ആനന്ദ് കുമാർ, ഉച്ചയ്‌ക്ക് ശേഷം നാടൻപാട്ട്, ആക്സിസ് ടെപർത്മെന്റ്റ് മായി ബന്ധ പ്പെട്ട ക്ലാസ്സ് വിഷ്ണു സറം ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് "സുരക്ഷയും ഊർജ സംരക്ഷണവും" എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
പുരാവസ്തു നിരീക്ഷണം - കടപ്പാകുഴിയിൽ
06/11/2025 ൽ കടപ്പാകുഴി, വെസ്റ്റ്കാല്ലട യിൽ സ്വകാര്യ ഭവനത്തിൽ വച്ച് പുരാവസ്തു നിരീക്ഷണം കാണുവാൻ സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് അവസരം ഒരുങ്ങി. പല സമയങ്ങളിലായി കുട്ടികൾക്ക് അവസരം ഒരുക്കുകയും കുട്ടികൾക്ക് നല്ല ഒരു അനുഭവം ഉണ്ടാക്കുന്നതിനു സാധിച്ചു. പഴയകാലത്തു നമ്മൾ ഉപയോഗിച്ചിരുന്ന ഒട്ടു മിക്ക ഉപകരണങ്ങൾ അവിടെ കാണുവാൻ സാധിച്ചു. നമ്മളെ നമ്മുടെ പഴയകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അനുഭവത്തിന്റെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു അത്.
ക്വിസ്
14/11/2025ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ച യു പി വിഭാഗം ക്വിസ് മത്സരത്തിലെ സ്കൂൾ തല വിജയി അനഘ വിമൽ
അക്ഷരമുറ്റം ക്വിസ്
സ്കൂൾ തല അക്ഷരമുറ്റം ക്വിസ് യു പി, ഹൈസ്ക്കൂൾ വിഭാഗത്തിൽ നടത്തി. യു പി വിഭാഗത്തിൽ ആര്യനന്ദ എം ഒന്നാം സ്ഥാനവും അഭിരാമി എസ്സ് രണ്ടാം സ്ഥാനവും, ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗൗരി നന്ദന (9 B) ഒന്നാം സ്ഥാനവും ക്രിസ്റ്റീന ബാബു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സ്പോർട്സ് മീറ്റ്
സ്കൂൾതല സ്പോർട്സ് ആരംഭിച്ചു.
സംസഥാന ഇൻക്ലൂസിവ് സ്പോർട്സ് മത്സരത്തിൽ ബോച്ചി (BOCCE) ഞങ്ങളുടെ സ്കൂളിലെ കാദംബരിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു .
സബ്ജില്ലാതാളം
ക്രിക്കറ്റ്
വെസ്റ്കല്ലട സ്കോളിലെ അദ്വൈത സ് ഉൾപ്പെട്ട ശാസ്താംകോട്ട സബ്ജില്ലാ ജൂനിയർ ക്രിക്കറ്റ് ടീം കൊല്ലം ജില്ലാ സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
ജില്ലാതലം
സ്റ്റേറ്റ് തലം
നാഷണൽ തലം
ദേശീയ ബാലിക ദിനം
ഒക്ടോബറ്‍ 11 ദേശീയ ബാലികാദിനവുമായി ബന്ധപ്പെട്ട് 22/10/2025 ന് ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് പോക്‌സോ, ഡൗറി ആക്ട് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി അഡ്വക്കേറ്റ് രമിത രവീന്ദ്രൻ നിയമ ബോധവൽക്കരണ ക്ലാസ് എടുത്തു.
-
സുമ എസ്സ് (എച്ച്. എം.)
-
അഡ്വ. രമിത രവീന്ദ്രൻ
ക്രിയാത്മക കൗമാരം കരുത്തും കരുതലും (ടീൻസ് ക്ലബ്ബ്) തുടർച്ച........
ഇതിന്റെ തുടച്ചയായി ഇന്ന് 22.11.2025 ൽ സ്‌കൂളിൽ വച്ച് ഉച്ചയ്ക്ക് 2 മണിമുതൽ ൽ 9-ാം ക്ലാസ്സിലെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടന്നു. ക്ലാസ് നയിച്ചത് ശ്രീമതി അശ്വതി എസ് (കൗൺസിലർ ജി.എച്ച് എസ്സ് ശാസ്താംകോട്ട) ആയിരുന്നു. സ്വാഗതം മഞ്ജു ടീച്ചർ ജയപ്രഭ ജെ നന്നിയ പറഞ്ഞ് ക്ലാസ് 3.30 ന് അവസാനിപ്പിച്ചു.
-
സ്വാഗതം-മഞ്ജു ടീച്ചർ
-
അശ്വതി ഗവ. എച്ച് എസ്സ് ശാസ്താംകോട്ട
ശിശുദിനം
ഇന്ന് നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് റാലി നടത്തി. ദേവനാരായാൺ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ തയ്യാറാക്കി . ഹരിത സഭ കൂടി സ്‌കോളർഷിപ്പിനുള്ള കുട്ടികളുടെ ആശയങ്ങൾ ശേഖരിച്ചു .
-
എച്ച് എം സുമ റ്റീച്ചർ യു പി കുട്ടികൾക്കൊപ്പം
-
ശിശുദിന റാലിയിൽ
-
ശിശുദിന റാലിയിൽ നിന്ന്
-
ലഹരിവിരുദ്ധ പോസ്റ്റർ
-
ഹരിതസഭയിൽ നിന്ന്
ഭരണ ഘടന ദിനാഘോഷം
ഭരണ ഘടന ദിനാഘോഷത്തോടനുബന്ധിച്ച സ്കൂൾ സ്പെഷ്യൽ അസ്സംബ്ലി നടത്തുകയും പോസ്റ്റർ നിർമാണവും സംഘടിപ്പിച്ചു.
സയൻസ് അവെയർനസ്സ് പ്രോഗ്രാം ഫോർ സ്കൂൾ ചിൽഡ്രൻ
ഇക്കോ ക്ലബിബിന്റെ ആഭിമുഖ്യത്തിൽ 12/12/2025 ൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയ എസ് റെജിനാൾഡ് ( എൻ ജി സി ജില്ലാകോർഡിനേറ്റർ, കൊല്ലം) അദ്ധ്യക്ഷതയിൽ സ്കൂളിൽ വച്ച് നടന്നു. പ്രോഗ്രാം ഉത്‌ഘാടനം ചെയ്തത് ഷെൻഡറിനെ വൈൽഡ് ലൈഫ് സന്കടറി ഇക്കോടൂറിസം പ്രോഗ്രാം ഓഫീസറായ ശ്രീമതി സുധ ഗൗരിലക്ഷ്മി ആയിരുന്നു. ക്ലാസുകൾ നയിച്ചത്
സജീവ് ടി കെ (ടെക്സ്റ്റ് ബുക്ക് റൈറ്റർ & ഫോർമേർ എസ് സി ഇ ആർ സി)
2. രമേശ് കെ വി (ഫോർമേർ എൻ സി എസ് സി സ്റ്റേറ്റ് കോഓർഡിനേറ്റർ)
3. എസ് റെജിനാൾഡ് (കൊല്ലം ജില്ലാകോർഡിനേറ്റർ എൻ ജി സി കൊല്ലം)