വിദ്യാരംഗം കലാ സാഹിത്യ വേദി

കൺവീനർ: രമ്യ കൃഷ്ണൻ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ കഥ, കവിത, വര, അഭിനയം ,പാട്ട് ആസ്വാദനം എന്നിങ്ങനെ വിവിധ കൂട്ടങ്ങളിൽ കുട്ടികളെ കഴിവിനനുസരിച്ച് തെരഞ്ഞെടുത്തു. കുന്നുവാരം യുപിഎസിന്റെ ആഭിമുഖ്യത്തിൽ വായനദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള യുപി തല പുസ്തക ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വാങ്ങ്മയം ഭാഷാപ്രതിഭാ പരീക്ഷ സ്കൂളിൽ നടത്തുകയുണ്ടായി എൽ പി വിഭാഗത്തിൽ നിന്നും 10 , യുപി വിഭാഗത്തിൽനിന്നും 19 , എച്ച് എസ് വിഭാഗത്തിൽ നിന്നും 22 കുട്ടികൾ വീതം പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സാഹിത്യ സെമിനാർ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. പത്താം ക്ലാസിൽ നിന്നും സോന വിജയിക്കുകയും ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. എഴുത്തുകാരായ കുട്ടികളെ പ്രത്യേക സാഹിത്യ ഇടപെടലുകളിലൂടെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവത്തിൽ  കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആറ്റിങ്ങൽ ഉപജില്ല സർഗോത്സവം 2025 നവംബർ 21 വെള്ളിയാഴ്ച രാവിലെ 9. 30 മുതൽ ഗവൺമെൻറ് യുപിഎസ് ചെമ്പൂർ സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. ചിത്രരചന, കവിതാരചന, പുസ്തകാസ്വാദനം എന്നീ വിഭാഗങ്ങളിലെ ശില്പശാലകളിൽ  എൽപി യുപി  ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്നും സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികൾ പങ്കെടുത്തു.