Schoolwiki:എഴുത്തുകളരി/aaa
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് - വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി
രണ്ട് ദിവസങ്ങളിലായി സ്കൂൾ കംപ്യുട്ടർ ലാബിൽ വെച്ച് നടന്ന ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. ക്യാമ്പ് സ്കൂൾ ഹെഡ്സ്മാസ്റ്റർ അഷറഫ് എൻ. പി. ഉദ്‌ഘാടനം ചെയ്തു. കൈറ്റ് റിസോഴ്സ് പേഴ്സൺ ശ്രീ. ആഘോഷ് മുഖ്യാതിഥി ആയിരുന്നു. ചടങ്ങിന് സ്കൂൾ കൈറ്റ് മാസ്റ്റർ/ മിസ്ട്രസ് മാരായ ജസീല സി. കെ, ജുനൈബ, ഷഫാസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഉത്ഘാടന ചടങ്ങിന് ശേഷം വിദ്യാർത്ഥികൾക്ക് ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ പരിശീലനം നൽകി.