ഉള്ളടക്കത്തിലേക്ക് പോവുക

വർഗ്ഗം:ഓഗസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 23 ഫെബ്രുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43253 (സംവാദം | സംഭാവനകൾ) (''''സ്വാതന്ത്ര്യദിനാഘോഷം''' ആഗസ്റ്റ് 15 വെള്ളിയാഴ്ച സ്കൂളിൽ വിപുല പരിപാടികളോടെ 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 9.30 ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്വാതന്ത്ര്യദിനാഘോഷം

ആഗസ്റ്റ് 15 വെള്ളിയാഴ്ച സ്കൂളിൽ വിപുല പരിപാടികളോടെ 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 9.30 ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷ പരിപാടിയിൽ ബിന്ദു ടീച്ചർ കുട്ടികൾക്ക് നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ധീര ദേശാഭിമാനികൾ ജീവത്യാഗം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യത്തെ അതിന്റെ മഹത്വത്തോടെ കാത്തുസൂക്ഷിക്കണമെന്നും നമ്മുടെ മാതൃരാജ്യത്തെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കണമെന്നും പറഞ്ഞു തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീമതി ഗീതു കുട്ടികളുമായി സംവദിച്ചു. സ്വാതന്ത്ര്യസമരചരിത്രത്തെപ്പറ്റി കുട്ടികൾക്ക് കൊടുത്തു.തുടർന്ന് സ്കൂൾ ലീഡർ ദിയ പ്രസംഗിച്ചു. ആഘോഷപരിപാടിയിൽ പങ്കുകൊണ്ട എല്ലാ  കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്തു. അതിനുശേഷം കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. പ്രസംഗം ഫാൻസി ഡ്രസ്സ് ദേശഭക്തിഗാനം പ്രശ്നോത്തരി സംഘനൃത്തം  തുടങ്ങിയ വർണ്ണാഭമായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ എല്ലാവരുടെയും മനം കവർന്നു. കുട്ടികൾ തയ്യാറാക്കിയ ത്രിവർണ പതാകകൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചിരുന്നു. 11 മണിയോടുകൂടി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാപനമായി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ ആഗസ്റ്റ് 14ന് നടത്തുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും ഒന്നു മുതൽ മൂന്നു വരെയുള്ള സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു

"ഓഗസ്റ്റ്" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:ഓഗസ്റ്റ്&oldid=2953144" എന്ന താളിൽനിന്ന് ശേഖരിച്ചത്