ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ മികവുകൾ -2025

വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കലക്ട്രേറ്റിൽ അക്ഷര കൈരളി വായനശാല നടത്തിയ കലാപരിപാടിയിൽ ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂല സ്കൂളിനെ പ്രതിനിധീകരിച്ച് മോണോ ആക്ട് വിഭാഗത്തിൽ ഫാത്തിമ അംമനയും കഥാപ്രസംഗ വിഭാഗത്തിൽ ഫാത്തിമ സനയും പങ്കെടുത്തു.



റിപ്പോർട്ടർ ടിവി സ്കോളർഷിപ്പ്: ടി.ഐ.എച്ച്.എസ്.എസ് നയൻമാർമൂലയിലെ ഹാദി മുഹമ്മദ് ഇഖ്ബാലിന് സംസ്ഥാന തലത്തിൽ നാലാം റാങ്ക്

ഹാദി മുഹമ്മദ് ഇഖ്ബാൽ


തൃശ്ശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ടി.ഐ. എച്ച് എസ്. എന്നിൻ്റെ പെരുമ വാനോളം ഉയർത്തി തൻബീഹിൻ്റെ കുട്ടികൾ

അറബി ഗാനം A Grade പണിയനൃത്തം A Grade ഒപ്പന. A Grade വഞ്ചിപ്പാട്ട്. A Grade അറബി നാടകം A Grade 48 ഓളം വരുന്ന കുട്ടികളാണ് ഇത്തവണ ഗ്രൂപ്പ ഗ്രൂപ്പിതര മത്സരങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ പങ്കാളികളായത്.

സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ ഒപ്പന
A ഗ്രേഡ് കരസ്ഥമാക്കിയ വഞ്ചിപ്പാട്ട് ടീം
അറബി നാടകം A ഗ്രേഡ്
അറബി നാടകത്തിൽ നിന്ന്














കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിപുഴ കോട്ടപ്പുറം ഹെലൻ കെല്ലർ സ്‌കൂളിൽ കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചെസ് ടൂർണമെൻ്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം സ്ഥാനത്ത് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥിനി ജിഷമോൾക്ക് കാഷ് അവാർഡും ട്രോഫിയും ലഭിച്ചു.'







6 i ക്ലാസിലെ Muhammed Rizwan Badsha R എന്ന കുട്ടിയുടെ പിറന്നാൾ ദിനത്തിൽ …കുട്ടിയുടെ സന്തോഷത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ ഹെഡ് മാസ്റ്റർ അനിൽകുമാർ മാസ്റ്റർക്ക് കൈമാറുന്നു.കൂടാതെക്ലാസിലെ മുഴുവൻ കുട്ടികൾക്കും പേനയും നൽകി സന്തോഷം പങ്കിട്ടു…..

വായനാദിനത്തോടനുബന്ധിച്ച് എൽ പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പൂമ്പാറ്റ (ആൽബം) HM അനിൽ മാഷ് പ്രകാശനം ചെയ്യുന്നു.


ഒന്നാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് മുട്ടത്തോട് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ വിവിധതരം കലാവിരുത്

ഒന്നാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് മുട്ടത്തോട് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ വിവിധതരം കലാവിരുത്


ഒന്നാം ക്ലാസിലെ പൂവ് ചിരിച്ചു എന്ന പാഠഭാഗത്തിലെ തുള്ളിച്ചാടി കളിക്കുന്ന കുഞ്ഞിപ്പുഴുവിനെ കുട്ടികൾ നിർമ്മിച്ചത് ശ്രദ്ധേയമായി.

കുഞ്ഞിച്ചെടിയിലെ കുഞ്ഞി പുഴുക്കൾ


ഹരിതകേരളം പരിപാടിയുടെ ഭാഗമായി വിഷമില്ലാത്ത പച്ചക്കറിത്തോട്ടം തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത്.

വിഷമില്ലാത്ത പച്ചക്കറിത്തോട്ടം തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത്


വിളവെടുപ്പ് ഉത്സവം

വിളവെടുപ്പ് ഉത്സവം



ചിറകുള്ള ചങ്ങാതിമാർക്കൊപ്പം

തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നാലാം ക്ലാസിലെ പരിസര പഠനത്തിലെ 'ചിറകുള്ള കൂട്ടുകാർ ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തൂവലുകൾ ശേഖരിച്ച് ആൽബവും ചെറുകുറിപ്പുകളും തയ്യാറാക്കി.

ചിറകുള്ള ചങ്ങാതിമാർക്കൊപ്പം


മുൻ ഇന്ത്യൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽകലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് 4 G കുട്ടികൾ തയ്യാറാക്കിയ പതിപ്പ് ഷോളി ടീച്ചർ സ്റ്റാഫ്‌ സെക്രട്ടറി ബിനോ മാഷിന് നൽകി പ്രകാശനം ചെയ്യുന്നു.

മാഗസിൻ പ്രകാശനം