എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ പുന്തല
എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ പുന്തല | |
---|---|
വിലാസം | |
പുന്തല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 36334 |
................................
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെൺമണി ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ പുന്തലയിലാണ് ഞങ്ങളുടെ സരസ്വതി ക്ഷേത്രമായ എസ് എൻ ഡി പി എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1955 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ജനസമൂഹം ഉൾക്കൊള്ളുന്ന ഒരു പ്രദേശമായിരുന്നു പുന്തല എന്ന ഈ സ്ഥലം.സമീപ പ്രദേശങ്ങളിൽ ഒന്നും അക്കാലത്ത് പ്രൈമറി സ്കൂൾ പോലും ഉണ്ടായിരുന്നില്ല.അവരുടെ വിദ്യാഭ്യാസ പരമായ ഉന്നതിക്ക് ഉപകരിക്കുന്നതിനുവേണ്ടി പുന്തല നമ്പർ 364 എസ് എൻ ഡി പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. 1956 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു ആദ്യത്തെ സ്കൂൾ മാനേജർ ശ്രീ വെളുത്തകുഞ്ഞ്, വടക്കേകര പടിഞ്ഞാറ്റേതിൽ ആയിരുന്നു തുടർന്ന് രണ്ട് വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടത്തി അടുത്ത മാനേജരെ കണ്ടെത്തുന്നൂ.അങ്ങനെ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ പ്രകാശ് കുമാർ, പ്രകാശ് ഭവനം ആണ്. ഈ വിദ്യാലയയത്തിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ഭാനുമതി ടീച്ചറാണ്.തുടർന്ന് പുഷ്കരൻ സർ, കെ കെ രാഘവൻ സർ, രാഘവക്കുറുപ്പ് സർ, സുമതിക്കുട്ടി ടീച്ചർ,വി എൻ ഓമന ടീച്ചർ എന്നിവർ ആ സ്ഥാനം അലങ്കരിച്ചു.2003 മുതൽ കെ പി പ്രസന്നകുമാരി ഹെഡ്മിസ്ട്രസായി തുടരുന്നു. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനങ്ങളിൽ എത്തിയ അനേകം പേരുണ്ട്. ഹയർസെക്കണ്ടറി ഡയറക്ടർ ഡോ.സിറാജുദ്ദീൻ,കായംകുളം M S M കോളേജ് റിട്ടയേർഡ് പ്രിൻസിപ്പാൾ ഡോ.എം സലീം തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്.
ഭൗതികസൗകര്യങ്ങള്‍
ഒന്നുമുതൽ നാലാം തരം വരെയുള്ളകുട്ടികൾക്ക് അധ്യയനം നടത്തുന്നതിനുള്ള ക്ലാസ് മുറികൾ ഫർണിച്ചറുകൾ എന്നിവ സജ്ജമാണ്.വിഭിന്നശേഷിയുളള വിദ്യാർഥികൾക്ക് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും റാംപുകൾ സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളിലും സ്റ്റുഡന്റ്സ് ഫ്രണ്ട്ലി ഫർണിച്ചറുകളും ഫാനുകളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനുളള കളിസ്ഥലം സ്കൂളിനോട് ചേർന്ന് നിലനിൽക്കുന്നു.ഉച്ചഭക്ഷണം നൽകുന്നതിനായ് വൃത്തിയുളള അടുക്കളയും മെസ് ഹാളും പാത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.ശുദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശുചിമുറിസൗകര്യം വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പി എൻ തങ്കമ്മ
- പി ഷെയ്ക്ക് മൊയ്തീൻ
- ഇ സുകുമാരൻ
രാമകൃഷ്ണൻ എം എം മറിയാമ്മ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.എം സലീം
- ഡോ.സാജുദ്ദീൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}