എ.എം.എൽ.പി.എസ്. മൂർക്കനാട്
എ.എം.എൽ.പി.എസ്. മൂർക്കനാട് | |
---|---|
വിലാസം | |
മൂര്‍ക്കനാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 18621 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് പഞ്ചായത്തിലെ പത്താം വാർഡിലാണ് പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വാർഡിലെ വിദ്യാർത്ഥികൾക്ക് പുറമെ ഒൻപതു, പതിനൊന്ന് വാർഡുകളിലെ വിദ്യാർത്ഥികൾ കൂടി പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന വിദ്യാലയമാണ് മൂർക്കനാട് എ എം എൽ പി സ്‌കൂൾ. വിദൂരങ്ങളിൽ പോയി വിരലിലെണ്ണാവുന്നവർക്കു മാത്രം സിദ്ധിച്ചിരുന്ന ഭൗതിക വിദ്യാഭ്യാസം സാധാരണക്കാരിൽ കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ട് മുസ്ലിം പൗര പ്രധാനികൾ പലഭാഗത്തും ഓത്തുപള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയുണ്ടായി. അത്തരം ഓത്തുപള്ളിക്കൂടമായാണ് ഈ പള്ളിക്കൂടത്തിന്റെ തുടക്കം. മൂർക്കനാട് അടക്കാപ്പുര മൈതാനിയിൽ ആരംഭം കുറിച്ച ഈ ഏകാധ്യാപക വിദ്യാലയത്തിനു നേതൃത്വം കൊടുത്തിരുന്നത് ജ: അബ്ദുള്ള മാസ്റ്റർ ആയിരുന്നു. പിന്നീട് ജ: ഇ കെ മുഹമ്മദ്‌കുട്ടി ഹാജിയുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ 1942 ൽ വിദ്യാലയം ഇന്നത്തെ രൂപത്തിൽ സ്ഥാപിതമാകുകയും 1946 ൽ എ എം എൽ പി സ്‌കൂൾ മൂർക്കനാട് എന്നപേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. ആരംഭത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന നിയമ പ്രകാരം നാലാം തരം വരെ ആയി നിലനിർത്തി. പല പ്രമുഖ വ്യക്തിത്വങ്ങളും ഇവിടെ പ്രധാനാധ്യാപകരും സഹാധ്യാപകരുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്തു കാലാനുസൃതമായി ഉണ്ടായ പുരോഗതിക്കൊപ്പം ഈ വിദ്യാലയവും അതിന്റെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. ആദ്യകാലത്തു ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ പെരിന്തൽമണ്ണ ഉപജില്ലാ പരിധിയിലായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യത്തെ മാനേജർ ആയിരുന്ന ജ: ഇ കെ മുഹമ്മദ്‌കുട്ടി ഹാജിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മക്കൾ രൂപം കൊടുത്ത മൂർക്കനാട് എ എം എൽ പി സ്‌കൂൾ എഡ്യൂക്കേഷൻ ഏജൻസി ആണ് ഇപ്പോഴത്തെ ഭരണ കാര്യങ്ങൾ നോക്കുന്നത് ഇവർ തെരെഞ്ഞെടുത്ത ശ്രീമതി ഇ കെ ആയിഷക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങള്‍
ഒന്ന് മുതല്‍ നാല് വരെ രണ്ടു ഡിവിഷനുകള്‍ വീതം എട്ടു ക്ലാസ്സ്‌റൂമുകളും ഒരു പ്രീ പ്രൈമറി ക്ലാസ്സ് റൂം അടക്കം ഒന്‍പതു ക്ലാസ്സ് റൂമുകളും ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമും നിലവില്‍ സ്കൂളില്‍ ഉണ്ട്. മുഴുവന്‍ ക്ലാസ്സ് റൂമുകളും വൈദ്യുതീകരിക്കുകയും ലൈറ്റ്, ഫാന്‍ എന്നിവ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ഡെസ്ക്ടോപ് കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപും പ്രോജെക്ടരും പ്രിന്ററും ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങളും സ്കൂളില്‍ ലഭ്യമാണ്. പശ്ചിമഘട്ട പദ്ധതിപ്രകാരം 25000 ലിറ്റര്‍ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണിയും സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്. തികച്ചും പ്രകൃതി സൌഹൃദമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂള്‍ മുറ്റത്തുള്ള നാലോളം വുങ്ങിന്‍ മരങ്ങള്‍ കൊടും വേനലില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് കുളിര്‍മ്മയേകുന്നു. പുതിയതായി നിര്‍മ്മിക്കുന്ന ക്ലാസ്സ് റൂമുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ആരംഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സംസ്ഥാന സര്‍ക്കാര്‍ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു രാവിലെ സ്കൂളില്‍ പ്രത്യേക അസംബ്ലി ചേരുകയും പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടര്‍ന്ന് സ്കൂള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടന്നു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പി മൂസ മറ്റു രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു വെക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ ടി ഐദ്രു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വഴികാട്ടി
മലപ്പുറം പാലക്കാട് ജില്ലകൾക്ക് അതിര്‍ത്തിയിടുന്ന തൂതപ്പുഴയോരത്തുള്ള പ്രകൃതി രമണീയമായ മൂര്‍ക്കനാട് ഗ്രാമത്തില്‍ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലേക്ക്, പെരിന്തൽമണ്ണ വളാഞ്ചേരി സംസ്ഥാന പാതയിലെ വെങ്ങാട് നിന്നും ആരംഭിക്കുന്ന വെങ്ങാട് ചെമ്മലശ്ശേരി റോഡില്‍ അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാൽ എത്തിച്ചേരാം. കൂടാതെ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ പുലാമന്തോളില്‍ നിന്നും വളപുരം വഴി പതിനൊന്നു കിലോമീറ്റര്‍ സഞ്ചരിച്ചാലും, പുലാമന്തോളില്‍ നിന്നും പുലാമന്തോള്‍ പാലം കടന്നു പാലക്കാട് ജില്ലയിലെ വിളയൂര്‍ എടപ്പലം വഴി ആറര കിലോമീറ്റര്‍ സഞ്ചരിച്ചാലും സ്കൂളില്‍ എത്തിച്ചേരാം.
{{#multimaps: 10.9009173, 76.1492081 | width=800px | zoom=12 }}