എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ഡിസംബർ

23:24, 15 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HFCGHS THRISSUR (സംവാദം | സംഭാവനകൾ) (''''<big>ക്രിസ്തുമസ് മത്സരങ്ങൾ</big>''' ക്രിസ്തുമസിനോട് അനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ  മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ  വീട്ടിൽനിന്ന്  നിർമ്മിച്ചു കൊണ്ടുവന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്രിസ്തുമസ് മത്സരങ്ങൾ

ക്രിസ്തുമസിനോട് അനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ  മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ  വീട്ടിൽനിന്ന്  നിർമ്മിച്ചു കൊണ്ടുവന്ന നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചാണ്  വിദ്യാലയം ക്രിസ്തുമസിനായി ഒരുങ്ങിയത്. ഏറ്റവും കൂടുതൽ നക്ഷത്രം നിർമ്മിച്ച  ക്ലാസിന് സമ്മാനം നൽകി. അതോടൊപ്പം എൽ പി വിഭാഗത്തിന് ക്രിസ്തുമസ് ദിന പ്രസംഗം മത്സരവും യു പി,ഹൈസ്കൂൾ വിഭാഗത്തിന് കരോൾ ഗാനം മത്സരവും സംഘടിപ്പിച്ചിരുന്നു. വിജയികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ക്രിസ്മസ് ആഘോഷ ദിനത്തിൽ സമ്മാനങ്ങൾ നൽകി.

ക്രിസ്തുമസ് ആഘോഷം

ഡിസംബർ 9 ചൊവ്വാഴ്ചയാണ്  വിദ്യാലയത്തിൽ ക്രിസ്മസ് ദിനാഘോഷങ്ങൾ നടന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറിയുടെയും ഈ വർഷം റിട്ടയേഡ് ആകുന്ന അധ്യാപകരുടെയും വിദ്യാർത്ഥി പ്രതിനിധിയുടെയും സാന്നിധ്യം  വേദിയെ ഹൃദ്യമാക്കി. എൽ പി കുട്ടികൾ ക്രിസ്തുമസ് വേഷം ധരിച്ചു വന്നാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.സിസ്റ്റർ കുട്ടികൾക്ക് ക്രിസ്മസ് ദിന സന്ദേശം നൽകി.

ഹൈസ്കൂൾ കുട്ടികളുടെ ടാബ്ലോ അവതരണവും ക്രിസ്മസ് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവരുടെ കരോൾ ഗാനവും പ്രസംഗവും ഉണ്ടായിരുന്നു. ക്ലാസുകളിൽ അധ്യാപകരുടെ ഒപ്പം കുട്ടികൾ കേക്ക് മുറിച്ച് പരസ്പരം പങ്കുവെച്ചുകൊണ്ട് പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും ക്രിസ്മസ് ദിന സന്ദേശം വെളിവാക്കി.