കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ആലപ്പുഴ/പ്രവർത്തനങ്ങൾ
ഹരിതവിദ്യാലയം റിയാലിറ്റി ഷോ
ജില്ലയിൽനിന്ന് 3 സ്കൂൾ
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻ ഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോള ജി ഫോർ എഡ്യൂക്കേഷൻ്റെ (കൈറ്റ്) ഹരിതവിദ്യാലയം വിദ്യാ ഭ്യാസ റിയാലിറ്റി ഷോയിലേക്ക് ജില്ലയിൽനിന്ന് മൂന്ന് സ്കൂളുകൾ. നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തല ത്തിൽ 85 വിദ്യാലയങ്ങൾ ഇടം പിടിച്ചു. കലവൂർ ഗവ. എച്ച്എസസ്്ചേർത്തല ഗവ. ഗേൾസ് എ എച്ച്എസ്എസ്, കടക്കരപ്പള്ളി ഗവ. എൽപിഎസ് എന്നിവയെ യാണ് ജില്ലയിൽനിന്ന് തെരഞ്ഞെ ടുത്തത്.
ഫ്ലോർ ഷൂട്ട് തിരുവനന്തപുരം കൈറ്റ് സ്റ്റുഡിയോയിൽ ഡിസം ബർ 26ന് ആരംഭിക്കും. കൈറ്റ് വി ക്ടേഴ്സിൽ ഷോയുടെ സംപ്രേഷ ണം ജനുവരി ആദ്യവാരം മുതൽ. അവസാന റൗണ്ടിലേക്ക് തെര
ഞ്ഞെടുക്കുന്ന 10 സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരി യിൽ നടക്കുന്ന ഗ്രാൻ്റ് ഫിനാലെ യിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും.
തെരഞ്ഞെടുത്ത വിദ്യാലയ ങ്ങളുമായി ഓൺലൈൻ യോഗത്തിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്ത് ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേ റ്റർ എം സുനിൽകുമാർ പങ്കെടു ത്തു..
എന്റെ സ്കൂൾ എന്റെ അഭിമാനം
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച അറവുകാട് എച്ച് എസ് എസ് പുന്നപ്ര, എൽ എഫ് എച്ച് എസ് പുളിങ്കുന്ന്, സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് അരൂർ, സെന്റ് മേരീസ് ജി എച്ച് എസ് ചേർത്തല സ്കൂളുകളാണ് കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ആലപ്പുഴ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലാ കോ-ഓർഡിനേറ്റർ സുനിൽ കുമാർ, മറ്റു മാസ്റ്റർ ട്രയിനർമാർ പങ്കെടുത്തു.