ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ/പ്രവർത്തനങ്ങൾ/2025-26
ലോക സന്തോഷ ദിനത്തിൽ സൗഹൃദ കൂട്ടായ്മയൊരുക്കി ചാമക്കാൽ ജി എൽ പി സ്കൂൾ
ലോക സന്തോഷദിനത്തിൽ പുതിയ കൂട്ടുകാർ വിദ്യാലയം സന്ദർശിക്കാനെത്തിയതിൻ്റെ ആവേശത്തിലായിരുന്നു ചാമക്കാലിലെ കുട്ടികൾ . പേരാവൂരിനടുത്തുള്ള മേൽ മുരിങ്ങോടി ഏ എൽ പി സ്കൂളിലെ സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങിയ സംഘമാണ് ചാമക്കാലിലെ മോഡൽ പ്രീപ്രൈമറിയിലെ വർണ്ണക്കൂടാരത്തിൽ അതിഥികളായി എത്തിയത്. ജില്ലയിലെ പ്രമുഖ മോഡൽ പ്രീ പ്രൈമറി സ്കൂളായ ചാമക്കാലിലെ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കാനാണ് മാനേജർ ജി ദേവദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാലയം സന്ദർശിച്ചത്.