ജി. എച്ച്. എസ്. എസ്. ഉദിനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmanilpm (സംവാദം | സംഭാവനകൾ)
ജി. എച്ച്. എസ്. എസ്. ഉദിനൂർ
വിലാസം
ഉദിനൂര്‍

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Pmanilpm




കാസര്‍ഗോഡ്.

ചരിത്രം

1981 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണന്‍ ഉദിനൂര്‍ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗത്തില്‍ അമ്പതോളം പേരടങ്ങുന്ന ഒരു വെല്‍ഫേര്‍ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവന്‍ മാസ്റ്റര്‍ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകന്‍ ശ്രീ. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ എട്ടാം തരം ക്ലാസ്സോടെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പടന്ന പഞ്ചായത്തിന്റെയും നാട്ടുകരുടെയും ശ്രമ ഫലമായി മൂന്ന് ഏക്കര്‍ സ്ഥലം സര്‍ക്കാറില്‍ നിന്ന് സ്കൂളിന് ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഹൈസ്ക്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയന്‍സ് ലാബുകളും വിശാലമായ ഒരു മള്‍ട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

31 .11 .1981 മുതല്‍ 21 .03 .1984 വരെ കെ. എം സുബ്രഹ്മണ്യന്‍
22 .03 .1984 മുതല്‍ 31 .05 .1985 വരെ എസ്. വിജയമ്മ
01 .06 .1985 മുതല്‍ 22 .06 .1985 വരെ ടി. കെ. കുഞ്ഞിരാമന്‍
23 .06 .1985 മുതല്‍ 12 .09 .1986 വരെ എസ്. രവീന്ദ്രന്‍
12 .09 .1986 മുതല്‍ 15 .07 .1987 വരെ പി.പി. ഉണ്ണിക്കൃഷ്ണന്‍ നായര്‍
16 .07 .1987 മുതല്‍ 31 .05 .1989 വരെ ജോണ്‍ മാത്യു
01 .06 .1989 മുതല്‍ 31 .05 .1992 വരെ വി. മുകുന്ദന്‍
01 .06 .1992 മുതല്‍ 18 .06 .1992 വരെ എ. രാമകൃഷ്ണന്‍
19. 06 .1992 മുതല്‍ 31 .03 .1993 വരെ ഏ. വി. കുഞ്ഞിക്കണ്ണന്‍
01 .04 .1993 മുതല്‍ 27 .06 .1993 വരെ എ. എം. ഹരീന്ദ്രനാഥന്‍
28 .06 .1993 മുതല്‍ 18 .06 .1994 വരെ എ. ജമീല ബീവി
19 .06 .1994 മുതല്‍ 16 .05 .1995 വരെ പി. എം. കെ. നമ്പൂതിരി
17 .05 .1995 മുതല്‍ 06 .07 .1995 വരെ സി. എം. വേണുഗോപാലന്‍
07 .07 .1995 മുതല്‍ 25 .07 .1995 വരെ കെ. സൗമിനി
26 .07 .19൯5 മുതല്‍ 31 .03 .1996 വരെ പി. പി. നാരായണന്‍
01 .04 .1996 മുതല്‍ 23 .05 .1996 വരെ കെ. സൗമിനി
24 .05 .1996 മുതല്‍ 24 .12 .1998 വരെ ഇ. ജി. സുഭദ്രാകുഞ്ഞി
25 .12 .1998 മുതല്‍ 09 .05 .1999 വരെ വി.എം. ബാലകൃഷ്ണന്‍
10 .05 .1999 മുതല്‍ 31 .03 .2001 വരെ ടി. അബ്ദുള്‍ ഖാദര്‍
01 .04 .2001 മുതല്‍ 31 .05 .2001 വരെ ലീലാമ്മ ജോസഫ്
01 .06 .2001 മുതല്‍ 18 .03 .2002 വരെ കെ. ഉമാവതി
19 .03 .2002 മുതല്‍ 02 .06 .2004 വരെ ടി.വി. മുസ്തഫ
03 .06 .2004 മുതല്‍ 27 .06 .2004 വരെ സി. എം. വേണുഗോപാലന്‍
28 .06 .2004 മുതല്‍ 03 .06 .2005 വരെ പി. കെ. സുലോചന
04 .06 .2005 മുതല്‍ 31 .07 .2005 വരെ സി. എം. വേണുഗോപാലന്‍
01 .08 .2005 മുതല്‍ 06 .08 .2006 വരെ കെ. വസന്ത
07 .08 .2006 മുതല്‍ 06 .06 .2007 വരെ സി. കെ. മോഹനന്‍
06 .06 .2007 മുതല്‍ 03 .06 .2008 വരെ എ. വേണുഗോപാലന്‍
04 .06 .2008 മുതല്‍ 29.03.2010 വരെ കെ. എം. വിനയകുമാര്‍
30 .03 .2010 മുതല്‍ 25.05.2010 വരെ വി. സുധാകരന്‍
26 .05 .2010 മുതല്‍ 30.05.2012 വരെ സി. എം. വേണുഗോപാലന്‍
30 .06 .2012 മുതല്‍ 30.03.2014 വരെ കെ രവിന്ദ്രന്‍
05 .06 .2014 മുതല്‍ 30.04.2016 വരെ എ ശശിധരന്‍ അടിയോടി
12 .06 .2016 മുതല്‍ ഇ പി വിജയകുമാര്‍

വഴികാട്ടി

{{#multimaps:12.1660,75.1451 |zoom=13}}

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._ഉദിനൂർ&oldid=290461" എന്ന താളിൽനിന്ന് ശേഖരിച്ചത്