ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26
വിജയഭേരി പ്രവർത്തനങ്ങൾക്ക് നൂറുമേനിത്തിളക്കം
വിജയഭേരി പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നതിന്റെ ഫലമായി 2024-25 വർഷത്തിലും എസ് എസ് .എൽ . സി പരീക്ഷക്ക് 100% വിജയം നേടാൻ സാധിച്ചു. 14 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും 10 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് കിട്ടി. സ്കൂളിലെ വിജയഭേരി പ്രവർത്തനങ്ങൾകുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആധരം ജില്ലാ പ്രസിഡന്റ് ശ്രീമതി റഫീഖിയയിൽ നിന്നും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ രാജേഷ് കെ സി ഏറ്റുവാങ്ങി.

പ്രവേശനോത്സവം ജൂൺ 2 2025
ഗംഭീരമാക്കി പ്രവേശനോത്സവം
ചിനക്കൽ: ജി എച്ച് എസ് കുറുകയിൽ 2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടത്തി . എസ് എം സി ചെയർമാൻ ശ്രീ അബ്ദുറഹ്മാൻ കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻറ് വേലായുധൻ സി, പിടിഎ അംഗങ്ങളായ ബഷീർ, ജലീൽ, മൊയ്തീൻ സിടി, മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സൗദാബി ടിവി, സീനിയർ അസിസ്റ്റൻറ് ശ്രീമതി സവിത കെ കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷറഫുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു . എല്ലാവരും കുരുന്നുകൾക്ക് നന്മകൾ നേർന്നു.
മധുരം നൽകിയാണ് കുട്ടികളെ വരവേറ്റത്. വേദിയിൽ എൽപി, യുപി വിദ്യാർത്ഥികൾ ഒരുക്കിയ കലാപ്രകടനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. നവാഗതർക്ക് തൊപ്പി, മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു . ശ്രദ്ധേയരായ ഗായകർ പ്രജീഷ് കടലുണ്ടി , അജി മുചുകുന്ന് നയിക്കുന്ന ഗാന വിരുന്ന് ആയിരുന്നു പ്രവേശനോത്സവത്തിന്റെ ശ്രദ്ധേയമായ ഇനം. നാടൻപാട്ടുകളും പുതിയ ന്യൂജനറേഷൻ പാട്ടുകൾ അടക്കം പാടി കുട്ടികൾക്ക് ഉത്സവാവേശം പകർന്നു. പ്രോഗ്രാം കൺവീനർ ഷിജിന ടീച്ചർ നന്ദി പറഞ്ഞു.
കെജിയിൽ അൻപതിലധികം വിദ്യാർത്ഥികളും, എൽപി,യുപി,ഹൈസ്കൂളിലായി 150ലേറെ വിദ്യാർഥികൾ ഈ വർഷം പുതുതായി എത്തി
ബക്രീദ് ആഘോഷങ്ങൾ
ബക്രീദ് ആഘോഷിച്ചു
ജി എച്ച് എസ് കുറുകയിൽ ബക്രീദ് ആഘോഷിച്ചു. ആർട്സ് ക്ലബ്ബിന്റെയും അറബിക് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. എൽ പി, യു പി, ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥിനികൾക്ക് മെഹന്ദി മത്സരം നടത്തി. ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെയായിരുന്നു മത്സരസമയം. ആർട്ട് അധ്യാപകൻ മനോജ് മാഷിൻറെ നേതൃത്വത്തിൽ ജഡ്ജ്മെൻറ് നടത്തി. ഹൈസ്കൂൾ തലത്തിലെ അമ്പതോളം വിദ്യാർത്ഥികൾ അണി നിരന്ന മെഗാ ഒപ്പന ആവേശമായി. സ്കൂൾ പ്രധാനാധ്യാപകൻ മെഹന്ദി മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
മെഹന്ദി മത്സര വിജയികളെ ആദരിച്ചു ബക്രീദ് ആഘോഷത്തോടു അനുബന്ധിച്ചു നടന്ന മെഹന്ദി മത്സരത്തിലെ വിജയികളെ ആദരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി സമ്മാനങ്ങൾ വിതരണം ചെയ്‌തു. അറബിക് ക്ലബ് കൺവീനർ സീനത് ടീച്ചർ, എസ് എസ് ക്ലബ് കൺവീനർ സറീന ടീച്ചർ എന്നിവർ നേതൃതം നൽകി. ഹൈ സ്കൂൾ തലത്തിൽ 10 സി യിലെ ഫാത്തിമ റിഫ, മെഹ്‌ശൂകയും യു പി വിഭാഗത്തിൽ 7 സി യിലെ ഫാത്തിമ റിസ്‌ലി, ഷിബ ഒന്നാം സ്ഥാനാം നേടി
പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025
പരിസ്ഥിതി ദിനം ആചരിച്ചു
കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ വിപുലമായ രീതിയിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സയൻസ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി റാനിയയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനപ്രതിജ്ഞ കുട്ടികളും അധ്യാപകരും ചൊല്ലിയതോടെ പരിസ്ഥിതിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമറിസ്ലി പ്രഭാഷണം നടത്തി. "നാളെക്കായ് ഒരു മരത്തിനായ് ഒരു പിടി മണ്ണ്" എന്ന ആശയത്തോടെ എൽപിവിഭാഗം കുട്ടികൾ കൊണ്ട് കൊണ്ടുവന്ന മണ്ണ് ഒരുക്കി, സ്കൂൾ പ്രധാന അധ്യാപകൻ രാജേഷ് മാഷിന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈ നട്ടു. 4A ക്ലാസിലെ മിയമെഹറിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനഗാനം ആലപിച്ചു. മൂന്ന് ബി ക്ലാസിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന ഗാനത്തിന് നൃത്താവിഷ്കാരം നടത്തി. പ്രകൃത സംരക്ഷണ സന്ദേശം നൽകുന്ന ബാഡ്ജുകൾ നാലാം ക്ലാസ് വിദ്യാർത്ഥികൾ നിർമ്മിച്ചു. എൽപി യുപി ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി.
പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു പരിസ്ഥിതി , സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സാരം നടത്തി - കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. ലേഖ ടീച്ചർ , അബിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
ആവേശകരമായി നൃത്താവിഷ്കാരം പരിസ്ഥിതി ദിനതോട് അനുബന്ധിച്ചു എൽ പി വിഭാഗം കുട്ടികൾ അവതാരിപ്പിച്ച പരിസ്ഥിതി ദിനഗാനത്തിനുള്ള നൃത്താവിഷ്കാരം ശ്രന്ദേയമായി. കുട്ടികൾ ആവേശത്തോടെയും കൗതുകത്തോടെയും പരിപാടികൾ വീക്ഷിച്ചു. എൽ പി വിഭാഗത്തിലെ തൊയ്‌ബ ടീച്ചർ പരിപാടികളാകു നേതൃതം നൽകി
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്.
ലിറ്റിൽ കൈറ്റ്സ് ആദ്യഘട്ട സ്‍കൂൾ ക്യാമ്പ്
ജി എച്ച് എസ് കുറുകയിലെ 2024-27 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ഘട്ട സ്കൂൾ യൂണിറ്റ് ക്യാമ്പ് 2025 മെയ് 30 ശനിയാഴ്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി പരിപാടി ഉദ്ഘാടനം ചെയ്‌തു. കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ, കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ പരിപാടിക് നേതൃത്വം നൽകി. അസ്മാബി പി, കൈറ്റ് മിസ്ട്രസ് , ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ ക്യാമ്പ് അംഗങ്ങൾക്ക് ക്ലാസ് എടുത്തു കൊടുത്തു. റീൽസ്, പ്രോമോ വീഡിയോ നിർമ്മാണം, കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. കുട്ടികൾ സോഫ്റ്റ്‌വെയർ പരിചയപ്പെട്ട ശേഷം സ്വന്തമായി ഷൂട്ട് ചെയ്‌ത വീഡിയോ ക്ലിപ്പുകൾ കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്‌തു നൽകി. തുടർന്ന് സ്കൂളിൽ നടക്കുന്ന പ്രവർത്തങ്ങളുടെ ഡോക്യൂമെന്റഷന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മുൻകൈയെടുത്തു നടത്തുമെന്നു ക്യാമ്പിൽ അഭിപ്രായം ഉയർന്നു വന്നു.
പ്രവേശനോത്സവം ജൂൺ 2 2025
സ്കൂൾ പ്രവേശനോത്സവം 2025 ന്റെ ഡോക്യൂമെന്റഷന് ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ
പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന എല്ലാ പ്രവർത്തങ്ങളുടെയും ഡോക്യൂമെന്റഷന് ഏറ്റെടുത്തു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മാതൃകയായി. ഓരോ പരിപാടിയുടെയും ഫോട്ടോസ് വീഡിയോസ് കല്ലെച്റ്റ് ചെയ്‌തു ഡോക്യൂമെന്റ ചെയ്‌തു ചാർജുള്ള ടീചെര്സ് നു കൈമാറി. കൂടാതെ സ്കൂളിൽ നടന്ന പ്രോഗ്രാംസ് നെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി പ്രോമോ വീഡിയോസ് , റീല്സ് തയ്യാറാക്കി നൽകി.
|
|
|---|
പരിസ്ഥിതി ദിനം
2025 ജൂൺ 5
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
2025 ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. ഉബുണ്ടു 22.04 ൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമിക്കുക എന്നതായിരുന്നു നിർദേശം. നിലവിലം ഒമ്പത്, പത്ത് ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള മത്സരം കുട്ടികൾക്ക് ചെറിയ വെല്ലുവിളി നേരിട്ടെങ്കിലും എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ച്ച വെച്ചു. പത്ത് സി യിൽ പഠിക്കുന്ന ഫാത്തിമ ഫഹ്മിയ സി പി ഒന്നാം സ്ഥാനവും ഫാത്തിമ റിഫ ഓ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്കു കൈറ്റ് മാസ്റ്റർ ഷറഫുദ്ധീൻ എ കെ, കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ നേതൃത്വം നൽകി.
വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കമായി
2025-26 വർഷത്തെ പത്താം ക്ലാസിലെ വിദ്യാർഥികൾക്കു ഉന്നത വിജയം ലക്‌ഷ്യം വെച്ചുള്ള വിജയബേരി പ്രവർത്തനങ്ങൾക്കു തുടക്കമായി. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണ നൽകി പഠന പ്രയാസങ്ങൾ ദൂരീകരിക്കുന്നതോടൊപ്പം പഠനത്തിൻ മികവ് പുലത്തുന്ന കുട്ടികളെ കണ്ടെത്തി ഇവർക്ക് പ്രത്യേക മെഡ്യൂൾ നൽകി പിയർ ഗ്രൂപ്പിസം സംവിധാനത്തിലൂടെ മറ്റു കുട്ടികളിലും മികച്ച റിസൽട്ട് നേടുകയെന്നതാണ് വിജയബേരി ക്ലാസുകൾ കൊണ്ട് ലക്ഷ്യമിടുന്നത്വി. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി ആദ്യദിന ക്ലാസുകൾ ഉദ്ഘടനം ചെയ്‍തു. വിജയഭേരി കോർഡിനേറ്റർ അഭിന ടീച്ചർ, എസ് ർ ജി പ്രിയേഷ് മാസ്റ്റർ, ജിജു മാസ്റ്റർ, സുഹൈലത് ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വയനവാരം ആചരിച്ചു
ജി എച്ച് എസ് കുറുകയിൽ 2025 ജൂൺ 19 വ്യാഴം മുതൽ ജൂൺ 25 ബുധൻ വരെ വായനാവാരം ആയി ആചരിച്ചു. മലയാളം ക്ലബിൻ്റെയും വിദ്യാരംഗം ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ആണ് വായാനാദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയത്. എൽപി, യുപി, ഹൈസ്കൂൾ തലത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ആണ് നടന്നത്. വായനാദിന പ്രതിജ്ഞയോടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻ്റ് സവിത ടീച്ചർ വയനാദിന സന്ദേശം നൽകി. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി പിങ്കി ബാലൻ മലയാള പദ്യം ആലപിച്ച് ബോധവത്കരണം നടത്തി. ശേഷം മലയാളം, ഇംഗ്ലീഷ് വാർത്തകൾ വായിച്ചു.
എൽപി വിഭാഗത്തിൽ ക്ലാസ്സ് ലൈബ്രറി രൂപീകരണം നടത്തി. കുട്ടികളിൽ വായനാശീലം വളർത്താൻ വായനാമൂല ഒരുക്കി. ബാലരചനകൾ വായിച്ച് വായനാകുറിപ്പുകൾ തയാറാക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി അക്ഷരമരം ഉണ്ടാക്കി. കുട്ടികൾ ' വീട്ടിൽ ഒരു ലൈബ്രറി ' എന്ന പേരിൽ വീട്ടിൽ ചെറിയ ലൈബ്രറി രക്ഷിതാക്കളുടെ സഹായത്തോടെ ഒരുക്കി. കൂടാതെ അക്ഷരതോരണം, വായനോത്സവം, ചിത്രവായന, അക്ഷരപ്പൂക്കൂട, വായനാകാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളും എൽപി തലത്തിൽ നടന്നു.
യുപിതലത്തിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം വായനാമത്സരങ്ങൾ നടന്നു. ലൈബ്രറിയിലേക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവന ചെയ്തു. ഹൈസ്കൂൾ തലത്തിൽ നടന്ന വളരെ ആകർഷകമായ പരിപാടിയായിരുന്നു രംഗാവിഷ്കാരം.
വിജയികളെ അഭിനന്ദിച്ചു വായന ദിനത്തോട് അനുബന്ധിച്ചു നടന്ന ക്വിസ് മത്സര വിജയികളെ പ്രാധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി സമ്മാനം നൽകി അനുമോദിച്ചു. ഹൈസ്കൂൾ യുപി എൽ പി തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു. എൽപിതലത്തിലെ ക്വിസ് മത്സരത്തിൽ 3 C ക്ലാസിലെ ജസ ഹാനി ഒന്നാംസ്ഥാനം നേടി. 4 A ക്ലാസിലെ മിയമെഹറിൻ രണ്ടാംസ്ഥാനവും 3 C ക്ലാസ്സിലെ ഡാൻ ലൂക്ക മൂന്നാ സ്ഥാനവും നേടി. ഹൈസ്കൂൾ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ 10 A ക്ലാസിലെ ആവണി സി ഒന്നാം സ്ഥാനവും 8 A ക്ലാസിലെ ഫാത്തിമ അംന രണ്ടാംസ്ഥാനവും 10 C ക്ലാസിലെ ദിയ കിഷോർ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗം ഇംഗ്ലീഷ് വായനാ മത്സരത്തിൽ 7 C ക്ലാസിലെ നിംന നൗറിൻ ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ധ്യാൻകൃഷ്ണ രണ്ടാം സ്ഥാനവും 5 D ക്ലാസിലെ മുഹമ്മദ് ഇസിൻ മൂന്നാം സ്ഥാനവും നേടി.
അറബി വായന മത്സരം നടത്തി
അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വായന ദിനത്തിൽ അറബി വായന മത്സരം നടത്തി. ഹൈ സ്കൂൾ തല കുട്ടികൾക്ക് ആണ് മത്സരം നടത്തിയതു. മത്സരത്തിൽ 50 ഇൽ അതികം കുട്ടികൾ പങ്കെടുത്തു. 9 സി യിൽ പഠിക്കുന്ന ഫാത്തിമ റിസ്ലി ഒന്നാം സ്ഥാനവും 10 എ ക്ലാസ്സിലെ മുഫ്തലൈഹ രണ്ടാം സ്ഥാനവും 8 സി യിലെ ഫാത്തിമ ഹിബ മൂനാം സ്ഥാനും കരസ്ഥമാക്കി. പരിപാടികൾക്ക് സ്കൂൾ അറബിക് അദ്ധ്യാപിക സീനത്ത് ടീച്ചർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ന് മുന്നോടിയായി ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് 23-6-2025 തിങ്കൾ, ഐ ടി ലാബിൽ വെച്ച് നടത്തി. 58 കുട്ടികൾ ആയിരുന്നു അപേക്ഷിച്ചിരുന്നത്. അതിൽ 57 കുട്ടികൾ മോഡൽ പരീക്ഷ അറ്റൻഡ് ചെയ്‌തു. മോഡൽ പരീക്ഷ കുട്ടികളിലെ മാനസിക സങ്കര്ഷം കുറക്കാനും പരീക്ഷ യെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാനും സഹായകമായി. 2024-27 ലിറ്റിൽ കൈറ്റ് ബാച്ചിലെ കുട്ടികൾ പരീക്ഷ നടത്തിപ്പിന് എല്ലാ സഹായവും ചെയ്‌തു മുന്നിലുണ്ടായിരുന്നു. സ്കൂൾ കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ മോഡൽ പരീക്ഷ നടത്തിപ്പിന് നേതൃതം നൽകി.
പരീക്ഷ ഡ്യൂട്ടിയിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ
ലിറ്റിൽകൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് പരീക്ഷഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു മാതൃകാരായി ലിറ്റിൽ കൈയ് 2024-27 ബാച്ചിലെ കുട്ടികൾ. പരീക്ഷഇൻവിജിലേറ്റർമാരായി മാത്രമല്ല അതിനു വേണ്ട സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും എക്സാം എഴുതാനുള്ള കുട്ടികളെ അതിനു പ്രാപ്തമാക്കാനും എല്ലാം ആവേശത്തോടെ മുൻപിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ ആയിരുന്നു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 25 -6 - 2025 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 58 കുട്ടികൾ പരീക്ഷയെഴുതി. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസുകൾ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടു മുൻ ബാച്ചിലെ കുട്ടികൾ നടത്തിയ ന്യൂസ് റിപ്പോർട്ട് റീൽസ് എന്നിവ പുതിയ ബാച്ചിലേക്കു പരീകഷ എഴുതാൻ വന്ന കുട്ടികൾക്ക് ഈ മേഖലയിലേക്ക് ആകർഷിക്കാനുള്ള ഒരു അനുഭവമായി
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്. 20 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു. മൂന്ന് ബാച്ചുകളായി പരീക്ഷ നടപ്പിലാക്കി. സ്കൂൾ SITC രജീഷ് സർ , കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ പരീക്ഷ ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു.
Reading day- English Club programs
വായന വാരത്തോടനുബന്ധിച്ച് English Club ൻ്റെ നേതൃത്വത്തിൽ വ്യത്യസ്ത ദിനങ്ങളിലായി ഹൈ സ്കൂൾ ക്ലാസിലെ കുട്ടികൾക്കായി ഇംഗ്ലീഷ് സ്പെല്ലിങ്, ബുക്ക് റിവ്യൂ, ഇംഗ്ലീഷ് ന്യൂസ് റീഡിങ്ങി തുടങ്ങി വിവിത പരിപാടികൾ അരങ്ങേറി. ഓരോ ഇനങ്ങളിലും കുട്ടികളുടെ പ്രതിനിദ്യം ഉണ്ടായിരുന്നു. ഇംഗ്ലീഷ് സ്പെല്ലിങ് മത്സരത്തിന് 10 സി യിൽ പഠിക്കുന്ന ദിയ കിഷോർ ഒന്നാം സ്ഥാനവും 9 സി യിൽ പഠിക്കുന്ന ഫാത്തിമ റിസ്‌ലി രണ്ടാം സ്ഥാനവും ന്യൂസ് റീഡിങ്ങിൽ 8 സി യിൽ പഠിക്കുന്ന ശ്രീനന്ദിക ഒന്നാം സ്ഥാനവും 8 സി യിൽ പഠിക്കുന്ന സൈറ രണ്ടാം സ്ഥാനവും ബുക്ക് റിവ്യൂ വിൽ 9 സി യിൽ പഠിക്കുന്ന ഫാത്തിമ റിസ്ലി ഒന്നാം സ്ഥാനവും 9 സി യിൽ പഠിക്കുന്ന നീന നൗറീൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകരായ പ്രിയേഷ് സർ, അനു ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ജി എച് സ് കുറുക യിൽ 2025 ജൂൺ 26 വ്യാഴാഴ്ച ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ജി എച് സ് കുറുക സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമായി നടത്തപ്പെട്ടു. രാവിലെ സ്കൂൾ ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെയും പിടിഎയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി വിരുദ്ധ ജാഗ്രത സമിതി പ്രസിഡൻറ് അലവിക്കുട്ടി സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ ജാഗ്രത സമിതി മെമ്പർ റസാക്, സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ അസീസ് പാറങ്ങോടത്ത്, എസ്.എം.സി ചെയർമാൻ ശ്രീ അബ്ദുറഹിമാൻ കല്ലൻ, സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ രാജേഷ് കെ.സി, സ്റ്റാഫ് സെക്രട്ടറി ഷറഫുദ്ദീൻ മാഷ് എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി. 'ഞാനൊരിക്കലും ലഹരി ഉപയോഗിക്കില്ല നമുക്ക് ഒന്നായി ലഹരിക്കെതിരെ പോരാടാം ' എന്ന ആപ്തവാക്യത്തിന് കീഴിലാണ് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് സിഗ്നേച്ചർ ക്യാമ്പയിൻ നടത്തിയത്.
ഹൈസ്കൂൾ വിദ്യാർത്ഥിനി റാനിയ ലഹരി വിരുദ്ധ സന്ദേശ ഗാനം പാടി. യുപി വിഭാഗം വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്റർ രചനകൾ നടത്തി പ്രദർശിപ്പിച്ചു. എൽ പി വിഭാഗം അധ്യാപകൻ മെഹബൂബ് മാഷിൻറെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പരീക്ഷണങ്ങൾ കുട്ടികളിൽ കൗതുകമുണർത്തി. ലഹരിക്കെതിരെ സ്കൂൾ ജെ ആർ സി വിദ്യാർത്ഥികൾ കൈകോർത്തു ബോധവൽക്കരണം നടത്തി. ഷിബിലി ടീച്ചറുടെയും ആഗ്നസ് ടീച്ചറുടെയും നേതൃത്വത്തിൽ സുംബാ നൃത്തം ചെയ്തു. 5 സി ക്ലാസിലെ ജിനാനയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നൃത്തച്ചുവടുകൾ ചെയ്തു. 7 D ക്ലാസിലെ അതൂഫ നസ്രിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. എൽകെജി യുകെജി വിദ്യാർത്ഥികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ലഹരിക്കെതിരെ കൈവിരലുകൾ പതിച്ച് സാന്നിധ്യം അറിയിച്ചു. ഹൈസ്കൂൾ വിഭാഗം അധ്യാപകൻ ജിജു മാഷിൻറെ നേതൃത്വത്തിൽ നടന്ന നാടകം മികച്ചതും ആകർഷകവുമായ ഇനം ആയിരുന്നു. യുപി വിഭാഗം ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട പ്രസംഗം മത്സരത്തിൽ 6 D ക്ലാസിലെ ഇലാൻ സി ടി ഒന്നാം സ്ഥാനം നേടി. 7 C ക്ലാസിലെ അനഘാ രാജേഷ് രണ്ടാം സ്ഥാനവും 5 D ക്ലാസിലേ കെൻസ മൂന്നാം സ്ഥാനവും നേടി.
സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമായി നടത്തപ്പെട്ടു. പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ആവിഷ്കാരപരമായി ഡോക്യുമെന്റ് ചെയ്തു. ഇത് വിദ്യാർത്ഥികളിലെ സാങ്കേതിക കഴിവുകൾക്കും ചുമതലബോധത്തിനും തെളിവായി മാറി. വിദ്യാഭ്യാസത്തിലൂടെയും കലാപരമായ പങ്കാളിത്തത്തിലൂടെയും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച സ്കൂളിന്റെ ഈ പരിപാടി മാതൃകയായി.
സുമ്പാ ഡാൻസ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സുമ്പാ ഡാൻസ് പരിപാടിയുടെ ഉദ്ഘാടനവും ഈ യോഗത്തിൽ നടന്നു. ഷിബിലി ടീച്ചറുടെയും ആഗ്നസ് ടീച്ചറുടെയും നേതൃത്വത്തിൽ സുംബാ നൃത്തം ചെയ്തു. പിന്നീട് കുട്ടികൾ തന്നെ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാകുകയും ചെയ്ത.
ലഹരിവിരുദ്ധ പ്രതിജ്ഞ
ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തത് 7 സി യിലെ നിമാ നൗറീൻ ആയിരുന്നു.
ഫ്ലാഷ് മൊബ്
7 D ക്ലാസിലെ അതൂഫ നസ്രിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി.

നാടകം ' അരുതെ ലഹരി '
ലഹരി വിമുക്ത ക്യാമ്പയിനിന്റ ഭാഗമായി SS ക്ലബ്ബും വിമുക്തി ക്ലബ്ബും സംയുകതമായി സങ്കടിപ്പിച്ച അരുതെ ലഹരി എന്ന നാടകം ശ്രദ്ധേയമായി. സ്കൂളിലെ ഗണിത അദ്ധ്യാപകൻ ജിജു സർ പ്രധാന വേഷത്തിൽ അഭിനയിച്ച നാടകത്തിൽ സ്കൂളിലെ 10 ആം ക്ലാസ്സിലെ കുട്ടികളും പല വേഷത്തിൽ അണിനിരന്നു. കാണികൾ വളരെ ആവേശത്തോടെ കയ്യടികളോടെ നാടകത്തെ സ്വീകരിച്ചു. സറീന ടീച്ചർ നീതു ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃതം നൽകി.
ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ പരീക്ഷണങ്ങളുമായി ജി എച്ച് എസ് കുറുക ' ലഹരിക്കെതിരെ യുള്ള ക്യാമ്പയിനിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരീക്ഷണങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. ലഹരി വിരുദ്ധ ദിന മുദ്രാവാക്യമായ SAY NO TO DRUGS എന്ന് ശൂന്യമായ ചാർട്ടിൽ പ്രത്യക്ഷപ്പെടുത്തി തുടങ്ങിയ പരിപാടി കുട്ടികളെ ഏറെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. തുടർന്ന് നടന്ന പരീക്ഷങ്ങളിലൂടെ പുകവലി യുടെയും മദ്യത്തിന്റെയും ദൂഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. സ്കൂളിലെ സയൻസ് അദ്ധ്യാപകൻ മെഹബൂബ് സർ ന്റെ ആഭിമുഖ്യത്തിലാണ് പരീക്ഷണങ്ങൾ അരങ്ങേറിയത്
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മലപ്പുറം ജില്ലയിലെ വിമുക്തി മിഷൻ ലൈസൺ ഓഫീസറും എക്സൈസ് വകുപ്പിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടറും ആയ ശ്രീ ബിജു പാറോലിൻ്റെ നേതൃത്വത്തിൽ 3-7-25 ന് ഹൈസ്കൂൾ, യുപി വിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പേവിഷത്തിനെതിരെ ബോധവത്കരണ പ്രതിജ്ഞയെടുത്തു
സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശ പ്രകാരം ജി എ ച് സ് കുറുക സ്കൂളിൽ പേവിഷ ബാധയെ കുറിച്ചുള്ള ബോധവത്കരണ പ്രതിജ്ഞയെടുത്തു. ജൂൺ 30 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് നടന്ന പരിപാടി സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി ഉദ്ഘടനം ചെയ്‌തു. ആരോഗ്യവകുപ്പിന്റെ കീഴിലാണ് അസംബ്ലിയിൽ ബോധവൽക്കരണം നടത്തിയത്. വേങ്ങര ഹെൽത്ത് സെൻററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രവീന്ദ്രൻ ആണ് വിദ്യാർത്ഥികളോട് പേവിഷബാധയേറ്റാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും പേവിഷബാധയുടെ പേവിഷബാധയുടെ സങ്കീർണ്ണതകളെക്കുറിച്ചും സംസാരിച്ചത്. ഹൈസ്കൂൾ വിദ്യാർത്ഥിനി റാനിയയുടെ നേതൃത്വത്തിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലി. അസംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ.സി, വേങ്ങര ഹെൽത്ത് സെൻററിലെ അംഗം , തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു..
രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി 2025 ജൂലൈ 2 ബുധൻ , ജൂലൈ 3 വ്യാഴം എന്നീ ദിവസങ്ങളിലായി ജിഎച്ച്എസ് കുറുകയിൽ ക്ലാസ് പിടിഎ മീറ്റിങ്ങും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു.
ജൂലൈ 2 ബുധനാഴ്ച എൽ പി വിഭാഗത്തിനുള്ള പിടിഎ ബോധവൽക്കരണ പരിപാടികളാണ് നടന്നത്. ഉച്ചക്ക് 2.30 മുതൽ വൈകി വൈകുന്നേരം വരെ രണ്ട് ഘട്ടങ്ങളായാണ് സെഷനുകൾ നടന്നത്. ആദ്യ സെക്ഷനിൽ രക്ഷിതാക്കൾ കുട്ടികളുടെ ക്ലാസ് റൂമിൽ എത്തി, ക്ലാസ് അധ്യാപകരോട് കൂടിക്കാഴ്ച നടത്തുകയും രണ്ടാം സെഷനിൽ ഒ ആർ സി റിസോഴ്സ് പേഴ്സൺ ശ്രീ ആഷിഫ് നയിച്ച പാരന്റിങ് ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്തു. എൽ പി വിഭാഗം രക്ഷിതാക്കളുടെ സജീവ പങ്കാളിത്തമാണ് ഉണ്ടായതെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. രക്ഷിതാക്കൾക്ക് കുട്ടികളോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെക്കുറിച്ചും റിസോഴ്സ്പേഴ്സൺ രക്ഷിതാക്കളുമായി സംവദിച്ചു.
ജൂലൈ 3 വ്യാഴം മലപ്പുറം ജില്ലയിലെ വിമുക്തി മിഷൻ ലൈസൺ ഓഫീസറും എക്സൈസ് വകുപ്പിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടറും ആയ ശ്രീ ബിജു പാറോലിൻ്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, യുപി വിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. രാവിലെ 10.30 മുതൽ 12 മണി വരെ നീണ്ടുനിന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസാണ് അദ്ദേഹം നയിച്ചത്. ലഹരിക്കെതിരെ സമൂഹത്തിൽ കുട്ടികളും രക്ഷിതാക്കളും ഗൗരവമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്ന്, അനുഭവങ്ങളും ഉദാഹരണങ്ങളും പങ്കുവെച്ച് ബോധ്യപ്പെടുത്തി.
ജൂലൈ 3 വ്യാഴം ഉച്ചക്ക് രണ്ടുമണിക്ക് എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു. ഒ ആർ സി റിസോഴ്സ് പേഴ്സൺ ശ്രീ ആഷിഫ് ക്ലാസ് നയിച്ചു.
സ്കൂൾ കൗൺസിലർ ശ്രീമതി നീതു, പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ.സി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ ഷറഫുദ്ദീൻ, എസ് ആർ ജി കൺവീനർമാർ എന്നിവരും രക്ഷിതാക്കളോടും കുട്ടികളോടും സംസാരിച്ചു. സ്കൂൾ ഹാളിൽ വെച്ചാണ് ബോധവത്കരണ ക്ലാസുകൾ നടന്നത്.

പത്താം ക്ലാസിലെ കുട്ടികൾക്ക് മോട്ടിവേഷൻക്ലാസ്
പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. SSLC പരീക്ഷ യിലേക്കുള്ള കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സങ്കെടുപ്പിച്ച ക്ലാസ്സുകൾക്ക് ORC കോർഡിനേറ്റർ ശ്രീ ആഷിഫ് നേതൃത്വം നൽകി.

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്-സ്കൂൾതലം
ജി എച്ച് എസ് കുറുകയിൽ 03/07/2025 ന് അറബിക് ക്ലബ്ബിന്റെ കീഴിൽ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അറബിക് ടാലൻറ് ടെസ്റ്റ് നടത്തി.
എൽ പി വിഭാഗത്തിൽ 4 A ക്ലാസിലെ മിയ മെഹറിൻ ഒന്നാംസ്ഥാനവും 4 C ക്ലാസിലെ മൻഹ രണ്ടാം സ്ഥാനവും മുഹമ്മദ് നാസിം മൂന്നാംസ്ഥാനവും നേടി.
യുപി വിഭാഗത്തിൽ 6 D ക്ലാസിലെ അംന ഫാത്തിമ ഒന്നാംസ്ഥാനവും 6 E ക്ലാസിലെ റിഫാ ഫാത്തിമ രണ്ടാംസ്ഥാനവും 7 C ക്ലാസിലെ നബ നൗഷാദ് മൂന്നാംസ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമ റിസ്ലി ഒന്നാംസ്ഥാനവും മിൻഹ രണ്ടാംസ്ഥാനവും മുസ്ലിഹ വി വി മൂന്നാംസ്ഥാനവും നേടി.

ബഷിർ ദിനാചരണം നടത്തി
ജി എച്ച് എസ് കുറുകയിൽ മലയാളം ക്ലബ്ബിൻറെ നേതൃത്വത്തിൽ ബഷീർദിനം ആചരിച്ചു. ജൂലൈ 7 തിങ്കളാഴ്ചയാണ് ബഷീർദിന പരിപാടികൾ നടന്നത്.
മൂന്ന്, നാല് ക്ലാസിലെ വിദ്യാർത്ഥികൾ ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നു എന്ന കഥയിലെ കുഞ്ഞിത്താചുമ്മ- കുഞ്ഞിപ്പാത്തുമ്മ, ബാല്യകാലസഖിയിലെ മജീദ്- സുഹറ, പൂവമ്പഴത്തിലെ ജമീല, നീലവെളിച്ചത്തിലെ ഭാർഗവി, പ്രേമലേഖനത്തിലെ സാറാമ്മ, മതിലുകളിലെ നാരായണി, പാത്തുമ്മാന്റെ ആടിലെ പാത്തുമ്മ,സ്ഥലത്തെ പ്രധാന ദിവ്യൻ എന്ന കഥയിലെ എട്ടുകാലി മമ്മൂഞ്ഞ്, മുച്ചീട്ടു കളിക്കാരൻ ഒറ്റക്കണ്ണൻ പോക്കര്, മുച്ചീട്ടുകളിക്കാരന്റെ മകൾ സൈനബ, ബഷീർ എന്നീ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. ബഷീറിൻ്റെ പ്രധാന കൃതികളിലെ വിവിധ കഥാസന്ദർഭങ്ങളുടെ ആവിഷ്കാരം നാടകരൂപത്തിൽ നടത്തി. ബഷീർ കൃതികൾ പ്രദർശിപ്പിച്ചു. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ബഷീർദിന ഗാനങ്ങൾ ആലപിച്ചു. ' ബഷീർ ദ മാൻ ' ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. രണ്ടാം ക്ലാസിൻ്റെ നേതൃത്വത്തിൽ ' അമ്മ വായന' സംഘടിപ്പിച്ചു. അമ്മ വായന മത്സരത്തിന് ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക പിങ്കി ടീച്ചറും എൽപി വിഭാഗം അധ്യാപകൻ മെഹബൂബ് മാഷും ജഡ്ജ്‌മെൻ്റ് നടത്തി, വിജയികളെ തിരഞ്ഞെടുത്തു.
യുപി വിഭാഗത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ബഷീർ കഥാപാത്ര പുനരാവിഷ്കാരം നടത്തി. ബഷീർദിന ഗാനങ്ങൾ ആലപിക്കുകയും ' പാത്തുമ്മയുടെ ആട് ' അടിസ്ഥാനമാക്കി സ്കിറ്റ് നടത്തുകയും ചെയ്തു. കൂടാതെ കുട്ടികൾ തയാറാക്കിയ ഭാഷീർദിന പതിപ്പ് പ്രദർശിപ്പിച്ചു. ചിത്രരചന മത്സരത്തിൽ 6 C ക്ലാസിലെ മുഹമ്മദ് ഷിഫാസ് ഒന്നാംസ്ഥാനവും 7 C ക്ലാസിലെ നിമ നൗറിൻ രണ്ടാം സ്ഥാനവും 6 D ക്ലാസിലെ മുഹമ്മദ് റാസിൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് എസ് ആർ ജി കൺവീനർ പ്രീതി ടീച്ചറും ഫാത്തിമാബി ടീച്ചറും സമ്മാനദാനം നടത്തി.
വാങ്മയം-ഭാഷ പ്രതിഭ തിരഞ്ഞെടുപ്പ്
വാങ്മയം-ഭാഷ പ്രതിഭതിരഞ്ഞെടുപ്പ് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു

ജില്ലാ ലൈബ്രറി കൗൺസിൽ വായനാ മത്സരം - സ്കൂൾ തലം
മലപ്പുറം ജില്ല ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വായനാ മത്സരം ജിഎച്ച്എസ് കുറുകയിൽ സ്കൂൾ തലത്തിൽ 2025 ജൂലൈ 16 ബുധൻ ഉച്ചക്ക് രണ്ട് മണിക്ക് യു പി, എൽ പി വിഭാഗങ്ങളിൽ നടന്നു.
ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി 7C ക്ലാസിലെ നിമ നൗറിൻ , നബാ നൗഷാദ് എന്നിവരും മൂന്നാം സ്ഥാനം നേടി 6 C ക്ലാസിലെ ദർവേഷ് എന്ന വിദ്യാർത്ഥിയും യുപി വായനാ മത്സരം "വിജയികൾ" ആയി.
എൽപി തലത്തിൽ നാല് സി ക്ലാസിലെ മിഫ്ര എം ഒന്നാം സ്ഥാനവും നാല് ബി ക്ലാസിലെ ദിൽഫ എം രണ്ടാം സ്ഥാനവും നാല് സി ക്ലാസിലെ ഹിദ ഫാത്തിമ മൂന്നാം സ്ഥാനവും നേടി വിജയികളായി.
വിജയികളെ വേങ്ങര പഞ്ചായത്ത് തല വായനാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
LSS, USS and NMMS മോട്ടിവേഷൻ ക്ലാസ്
2025 ജൂലൈ 15 ഗവൺമെൻറ് ഹൈസ്കൂൾ കുറുകയിൽ എൽ എസ് എസ്, യു എസ് എസ് ,എൻ എം എം സ് പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ വിദ്യാർത്ഥികൾക്ക് സുപരിചിതരായ അധ്യാപകരാണ് ക്ലാസ് നയിച്ചത്. ' എക്സാം വിന്നർ ' പ്ലാറ്റ്ഫോമിൽ നിന്നും ശ്രീമതി സ്നേഹ, ശ്രീമതി ഹരിജ എന്നീ അധ്യാപികമാരാണ് വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് പ്രചോദനമാകുന്ന ക്ലാസുകൾ നൽകി ഉണർവേകിയത്.
സ്കോളർഷിപ്പ് പരീക്ഷക്ക് സന്നദ്ധരായ വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകിയും സ്കോളർഷിപ്പ് പരീക്ഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിയും ആവേശം പകർന്ന് ക്ലാസ് നയിച്ചത് 'എക്സാം വിന്നറിത്തന്നെ ശ്രീ ഷമീം എന്ന അധ്യാപകനാണ്.
സ്കോളർഷിപ്പ് മത്സരപരീക്ഷകൾക്ക് ഈ ക്ലാസുകൾ വളരെ ഉപകാരപ്രദമാവും എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
ചാന്ദ്രദിനത്തിൽ വാട്ടർ റോക്കറ്റുമായി ജി.എച്ച്.എസ് കുറുക
ജി.എച്ച്.എസ് കുറുകയിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി വാട്ടർ റോക്കറ്റ് വിക്ഷേപണം നടത്തി. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം ഉയർത്തുന്നതിനായി നടത്തിയ പരിപാടി ഏവർക്കും കൗതുക കാഴ്ചയായി. സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് വിക്ഷേപണം നടത്തിയത്.. റോക്കറ്റ് ഏകദേശം 400 അടി ഉയർന്നു. പിവിസി പൈപ്പും പ്ലാസ്റ്റിക് ബോട്ടിലും കൊണ്ടാണ് കുട്ടികൾ റോക്കറ്റ് നിർമ്മിച്ചത്. റോക്കറ്റിൽ ഒരു ലിറ്റർ വെള്ളം ഒഴിച്ച ശേഷം സൈക്കിൾ പമ്പ് ഉപയോഗിച്ച് ഉയർന്ന മർദ്ദത്തിൽ വായു നിറച്ചാണ് പ്രവർത്തിപ്പിക്കുന്നത്. ഹെഡ്മാസ്റ്റർ രാജേഷ് കെ.സി പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷറഫുദ്ദീൻ, പ്രിയേഷ് , പി മഹ്ബൂബ് ,മുസ്തഫ, അബീഷ് , പ്രീതി, സുഹൈലത്ത്, അബൂബക്കർ സിദ്ധീഖ്, പിടിഎ ഭാരവാഹികളായ ബഷീർ, സൗദാബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

for more details and video, please watch
https://youtu.be/gZ75SCSHuFo?si=klRPRNhFg2XA0xgo
Interschool space Quiz competition
യു പി തലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി PPTMYHSS സ്കൂൾ സങ്കെടുപ്പിച്ച Interschool space Quiz കോമ്പറ്റിഷനിൽ ജി എച് സ് കുറുക സ്കൂളിൽ നിന്നും ഏഴാം ക്ലാസ്സിലെ അനഘ, നിമാ നൗറീൻ , തൻഹ, ദേവദാർഷ് എന്നിവർ പങ്കെടുത്തു. മത്സരത്തിൽ മികച്ച പ്രകടനം കുട്ടികൾ കാഴ്ച്ച വെച്ചു .

ചാന്ദ്രദിനം ആഘോഷിച്ചു
ജൂലൈ 21 ചാന്ദ്രദിനം വളരെ വിപുലമായി ആഘോഷിച്ച് ജിഎച്ച്എസ് കുറുക. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ചാന്ദ്രദിനത്തിന്റെ മുൻപേയുള്ള ദിവസങ്ങളിൽ തന്നെ കുട്ടികളും അധ്യാപകരും ഒരുക്കങ്ങൾ തുടങ്ങി. വാട്ടർ റോക്കറ്റ് നിക്ഷേപണത്തിനായി പിവിസി പൈപ്പും പ്ലാസ്റ്റിക് ബോട്ടിലും കൊണ്ട് യുപി / ഹൈസ്കൂൾ വിഭാഗം കുട്ടികൾ റോക്കറ്റുകൾ നിർമ്മിച്ചു. നിർമ്മിച്ച വാട്ടർ റോക്കറ്റുകൾ വിക്ഷേപണം നടത്തി. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം ഉയർത്തുന്നതിനായി നടത്തിയ പരിപാടി ഏവർക്കും കൗതുക കാഴ്ചയായി.
5 B ക്ലാസിലെ ഫൈഹ, ശ്രീഹരി, 5 A ക്ലാസിലെ ആസിം, 5 C ക്ലാസിലെ ഹംദാൻ, 7 A ക്ലാസിലെ ഹനീൻ എന്നീ വിദ്യാർത്ഥികളാണ് യുപി വിഭാഗത്തിൽ നിന്നും റോക്കറ്റ് മോഡൽ നിർമ്മിച്ചത്. കൂടാതെ യു പി വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടന്നു. പോസ്റ്റർ മേക്കിങ്ങിൽ ഫൈഹ ( 7C ) ഒന്നാം സ്ഥാനവും ഷിഫാസ് (6 C) രണ്ടാം സ്ഥാനവും തൻഹ (7C ) മൂന്നാം സ്ഥാനവും നേടി. നിർമ്മിച്ച പോസ്റ്ററുകൾ എല്ലാം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ക്വിസ് മത്സരത്തിൽ 7C ക്ലാസിലെ അനഘ ഒന്നാം സ്ഥാനവും നിമാനൗറിൻ രണ്ടാം സ്ഥാനവും തൻഹ മൂന്നാം സ്ഥാനവും നേടി.
മൂന്നാം ക്ലാസ്സിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്ത്വത്തിൽ ചാന്ദ്രദിന സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. 4 B ക്ലാസിലെ മിയ മിഹ്റിൻ 4 C ക്ലാസിലെ മിഫ്ര എന്നിവർ ചാന്ദ്രദിന പരിപാടികളുടെ വിശദമായ വാർത്തകൾ അവതരിപ്പിച്ചു. വാർത്തയുടെ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിലൂടെ പ്രക്ഷേപണം ചെയ്തു. എൽ പി വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ' മമ്മി ആൻഡ് മി ' എന്ന പേരിൽ ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി. ജൂലൈ 21 രാത്രി 8 മണി മുതൽ 9 മണി വരെ ഗൂഗിൾ ഫോൺ വഴിയായിരുന്നു ക്വിസ് മത്സരം നടന്നത്. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം മത്സരത്തിനുണ്ടായിരുന്നു. എൽ പി വിഭാഗം വിദ്യാർത്ഥികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തി കൊളാഷ് നിർമിച്ചു.
ഹൈസ്കൂൾ തലത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. 8 A ക്ലാസിലെ ഫാത്തിമ അംന ഒന്നാം സ്ഥാനം നേടി . 9 C ക്ലാസിലെ ആയിഷ തസ്നി എ കെ രണ്ടാം സ്ഥാനവും നസ്നീൻ ഫാത്തിമ പി മൂന്നാം സ്ഥാനവും നേടി
ഹെഡ്മാസ്റ്റർ രാജേഷ് കെ.സി പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷറഫുദ്ദീൻ, പ്രിയേഷ് , മഹ്ബൂബ് ,മുസ്തഫ, അബീഷ് , പ്രീതി, സുഹൈലത്ത്, അബൂബക്കർ സിദ്ധീഖ്, പിടിഎ ഭാരവാഹികളായ ബഷീർ, സൗദാബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സ്കൂൾ റേഡിയോ
സ്കൂൾ ആർട്സ് ആൻഡ് മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ് കുറുകയിൽ സ്കൂൾ റേഡിയോ പരിപാടി ഉദ്ഘാടനം നടത്തി. എച്ച് എം ശ്രീ രാജേഷ് കെ സി ജൂലൈ 28 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. എൽപി അധ്യാപകരായ മുസ്തഫ, ശ്രുതി, യുപി അധ്യാപകൻ സുരേഷ് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികളായ ശ്രീനന്ദിക , സൈറ എന്നിവർ പരിപാടി ആങ്കർ ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശറഫുദ്ദീൻ മാഷ്, സീനിയർ അസിസ്റ്റൻറ് പ്രിയേഷ് മാഷ്, പ്രോഗ്രാം കൺവീനർ രജിഷ ടീച്ചർ, എസ് ആർ ജി കൺവീനർ അബീഷ് മാഷ്, ഷീന ടീച്ചർ, അശ്വിൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പ്രേംചന്ദ് ജയന്തി ആഘോഷിച്ചു
ജിഎച്ച്എസ് കുറുകയിൽ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 7 വ്യാഴാഴ്ച പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.
ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പ്രധാന അധ്യാപകൻ ശ്രീ രാജേഷ് കെ സി ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ശേഷം മാഗസിൻ പ്രകാശനവും പ്രദർശനവും നടത്തി. പ്രേംചന്ദ് കഥാപാത്രങ്ങളുടെ ചിത്രപ്രദർശനവും നടന്നു.
യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കാണ് പരിപാടികൾ നടത്തിയത്. ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പോസ്റ്റർ മേക്കിങ് മത്സരം സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഹിന്ദി കയ്യെഴുത്തു മത്സരം നടത്തി. ഏഴാം ക്ലാസ് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി. ക്വിസ് മത്സരത്തിൽ അനഘ രാജേഷ് ( 7 C) ഒന്നാം സ്ഥാനവും ദേവദർശ് (6 C) രണ്ടാം സ്ഥാനവും ധ്യാൻ കൃഷ്ണയും ( 6 D) ഇലാനും ( 6 D) മൂന്നാം സ്ഥാനവും നേടി. പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനിൽ 6 A ക്ലാസിലെ ഫാത്തിമ സൻഹ എ കെ , റാസി റഹ്മാൻ എ ടി , റിംഷ എ കെ എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. കയ്യെഴുത്തു മത്സരത്തിൽ 5 B ക്ലാസിലെ ഫാത്തിമ റൂലൻ ഒന്നാം സ്ഥാനവും 5 C ക്ലാസിലെ ഫാത്തിമ നെഫ്ല രണ്ടാം സ്ഥാനവും നുമ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഹിന്ദി വായനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വായനാ മത്സരത്തിൽ 10c ക്ലാസിലെ ഷെൻസ കെ ടി ഒന്നാം സ്ഥാനവും ദിയ കിഷോർ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം നേടിയത് 9C ക്ലാസിലെ ഫാത്തിമ റിസ്ലിയാണ്. വിജയികൾക്ക് സമ്മാനദാനം നടത്തി. ക്വിസ് മത്സരത്തിൽ 9 C ക്ലാസിലെ ഫാത്തിമ റിസ്ലി ഒന്നാം സ്ഥാനവും ആയിഷ തൻസി രണ്ടാം സ്ഥാനവും 9A ക്ലാസിലെ ഫാത്തിമാ നിദ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പ്രധാനാദ്ധ്യാപകൻ രാജേഷ് കെ സി അസംബ്ലിയിൽ വെച്ച് സമ്മാനദാനം നടത്തി
പുതിയ കെട്ടിടത്തിന് ശില പാകി
കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 2025 ആഗസ്റ്റ് 5 വൈകിട്ട് ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവഹിച്ചു. ബഹുമാനപ്പെട്ട എംഎൽഎ ശ്രീ പികെ കുഞ്ഞാലിക്കുട്ടി സാഹിബ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
വിദ്യാകിരണം പദ്ധതി വഴി അനുവദിച്ച 3 കോടി 90 ലക്ഷം രൂപ ചിലവഴിച്ചാണ് മൂന്ന് നിലകളിലായി കെട്ടിടം നിർമിക്കുന്നത്. 18 ക്ലാസ്സ് മുറികൾ, കോൺഫറൻസ് ഹാൾ, ശുചിമുറി, സ്റ്റാഫ് റൂം, ശാസ്ത്ര ലാബ് തുടങ്ങിയവ പുതിയ കെട്ടിടത്തിനുണ്ടാവും. നവീകരിച്ച ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുടെ ഉദ്ഘാടനവും വേദിയിൽ വെച്ച് നടന്നു.
ജിഎച്ച് കുറുകയിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളാണ് ആദ്യം അരങ്ങേറിയത്. നാടൻ പാട്ടുകൾക്കും മാപ്പിളപ്പാട്ടുകൾക്കും സിനിമാറ്റിക് പാട്ടുകൾക്കും ചുവടുവെച്ച് വിദ്യാർത്ഥികൾ അരങ്ങ് തകർത്തു. ഉച്ചയ്ക്കുശേഷം മുത്തുക്കുട, ബാൻഡ് മേളം, ശിങ്കാരിമേളം, വിവിധ കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, ദഫ് മുട്ട് , ഒപ്പന എന്നിവയുടെ അകമ്പടിയുടെ വർണ്ണാഭമായ ഘോഷയാത്ര അരങ്ങേറി. നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചു.
ബഹുമാനപ്പെട്ട വേങ്ങര എംഎൽഎ ശ്രീ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട നിയമസഭ സ്പീക്കർ ശ്രീ എ എൻ ഷംസീർ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അസീസ് പാറങ്ങോടത്ത് ഏവരെയും സ്വാഗതം ചെയ്തു. വിദ്യാ കിരണം ജില്ലാ കോഡിനേറ്റർ ശ്രീ സുരേഷ് കോളശ്ശേരി പദ്ധതി വിശദീകരിച്ചു. സ്കൂളിൽ അടുത്തിടെ നവീകരിച്ച ലൈബ്രറിയുടെയും ഓഫീസ് റൂമിന്റെയും സ്റ്റാഫ് റൂമിന്റെയും ലാബിന്റെയും ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ LSS, USS, NMMS, SSLC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വേദിയിൽ ആദരിച്ചു.
മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം കെ റഫീഖ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ടി പി എം ബഷീർ, വേങ്ങര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി സുഹിജാബി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബൻസീറ ടീച്ചർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഹസീന ഫസൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
തിരൂരങ്ങാടി DEO ശ്രീ ശശികുമാർ, വേങ്ങര AEO ശ്രീമതി ടീ ഷർമിളി, വേങ്ങര BPO, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഗവൺമെൻറ് ഹൈസ്കൂൾ കുറുകയുടെ ഹെഡ്മാസ്റ്റർ ശ്രീ രാജേഷ് കെ.സി. നന്ദി അറിയിച്ചതോടെ ശിലാസ്ഥാപന പരിപാടികൾക്ക് വിരാമം കുറിച്ചു. For more news see our channel https://youtu.be/KFyGPxMW0GY?si=PJnkzEAWU09kdT9B https://youtu.be/KFyGPxMW0GY?si=PJnkzEAWU09kdT9B
ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു
2025 ആഗസ്റ്റ് 9ന് ജിഎച്ച്എസ് കുറുകയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജൂനിയർ റെഡ് ക്രോസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ജെ ആർ സി വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 7C ക്ലാസിലെ അനഘ രാജേഷ് ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ദേവദർഷ് രണ്ടാം സ്ഥാനവും 6 D ക്ലാസിലെ ഇലാൻ സി ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം കൈമാറി, ഡോക്യുമെൻററികൾ പ്രദർശിപ്പിച്ച് ബോധവൽക്കരണവും നടത്തി.

സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി
ജി എച്ച് എസ് കുറുകയിൽ 2025 ആഗസ്റ്റ് 14 വ്യാഴാഴ്ച സ്കൂൾതിരഞ്ഞെടുപ്പ് നടന്നു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. ഹൈസ്കൂൾ വിഭാഗം അധ്യാപകരായ സെറീന ടീച്ചർ, രാജേഷ് സാർ എന്നിവർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളും അധ്യാപകരും വലിയ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ വരവേറ്റത്. നാമനിർദേശ പത്രിക സമർപ്പണം, മീറ്റ് ദ കാൻഡിഡേറ്റ് എന്നീ പരിപാടികൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നു.
സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ആർട്സ് കൺവീനർ, ജനറൽ ക്യാപ്റ്റൻ, സ്പീക്കർ എന്നീ 5 സ്ഥാനങ്ങളിലേക്ക് 11 സ്ഥാനാർത്ഥികൾ തമ്മിലാണ് ആണ് തെരഞ്ഞെടുപ്പ് നടന്നത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 10c ക്ലാസിലെ റാനിയ, പട്ടിയെ ക്ലാസിലെ റിയ ഫാത്തിമ എന്നിവരാണ് മത്സരിച്ചത്. ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് 10A ക്ലാസിലെ മുഹമ്മദ് യാസീൻ, മുഹമ്മദ് ഷിയാൻ എന്നിവർ മത്സരിച്ചു. ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഒമ്പത് സി ക്ലാസിലെ ശാദുലി, 10 B ക്ലാസിലെ മുഹമ്മദ് സവാദ് എന്നിവർ മത്സരിച്ചു. ആർട്സ് കൺവീനർ സ്ഥാനത്തേക്ക് 10c ക്ലാസിലെ ഫാത്തിമ റിഫ, ഫാത്തിമ ഷമറിൻ , 9 A ക്ലാസിലെ ശിഖ എന്നിവർ മാറ്റുരച്ചു. സ്പീക്കർ സ്ഥാനത്തേക്ക് 7 D ക്ലാസിലെ ഫാത്തിമ ഹന്ന, 7 A ക്ലാസിലെ ഹനീൻ എന്നിവർ മത്സരിച്ചു.
മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. വോട്ട് ചെയ്യുന്നതിനായി രണ്ട് ബൂത്തുകൾ ആണ് ക്രമീകരിച്ചത്. ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ 11 മണിക്ക് വിതരണം ചെയ്തു. പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങുന്നതിന് തിരഞ്ഞെടുത്ത പ്രിസൈഡിങ് ഓഫീസർമാർ ടീമംഗങ്ങളുമായി എത്തിച്ചേർന്നു. 12 മണിയോടെ ബൂത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കി ഇലക്ഷൻ നടപടികൾ ആരംഭിച്ചു. ബൂത്ത് ഒന്നിൽ എൽ പി വിഭാഗത്തിനും യുപി വിഭാഗത്തിനും ബൂത്ത് രണ്ടിൽ ഹൈസ്കൂൾ വിഭാഗത്തിനുമാണ് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നത് . ഓരോ പോളിംഗ് ബൂത്തിലും പ്രിസൈഡിങ് ഓഫീസറെ കൂടാതെ പോളിംഗ് ഓഫീസർമാരായി Little kites ൻ്റെ മൂന്ന് പ്രതിനിധികളും ക്രമസമാധാനം പാലകരായി 2 JRC പ്രതിനിധികളും ഉണ്ടായിരുന്നു. ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ആണ് കുട്ടികൾ വോട്ട് ചെയ്യാൻ എത്തിയത്. സ്കൂൾ ഐഡി കാർഡ് ഇല്ലാത്ത കുട്ടികൾക്ക് വോട്ടേഴ്സ് സ്ലിപ്പ് നൽകി അതീവ ജാഗ്രതയോടെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. ബാലറ്റ് യൂണിറ്റുകൾ ക്രമീകരിച്ചിട്ടുള്ള വോട്ടിംഗ് കമ്പാർട്ട്മെൻ്റിൽ 5 ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചു . ടാബിൽ വോട്ടിംഗ് മെഷീൻ ആപ്പ് സെറ്റ് ചെയ്താണ് സജ്ജീകരിച്ചത്. കൺട്രോൾ യൂണിറ്റായിട്ട് ഒരു മൊബൈൽ ഫോണിലും ആപ്പ് തയ്യാറാക്കി. വൈകിട്ട് 4: 30 ഓടെ 100% കുട്ടികളും വോട്ട് രേഖപ്പെടുത്തി ക്ലോസ് ചെയ്തു, എച്ച് എം ന്റെ ചേമ്പറിൽ വച്ച് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടപടികൾ നടന്നു. 5 മണിയോടെ ഫലം പ്രഖ്യാപിച്ചു. വലിയ ആവേശത്തോടെയും ആരവത്തോടെയും ആണ് കുട്ടികൾ ഫലം ഏറ്റെടുത്തത്. സ്കൂൾ ലീഡറായി റാനിയയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് യാസീനും ജനറൽ ക്യാപ്റ്റനായി മുഹമ്മദ് സവാദും ആർട്സ് കൺവീനറായി ഫാത്തിമറിഫയും സ്പീക്കർ ആയി ഹനീനും തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച അസംബ്ലിയിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്തു. For more news see
https://youtu.be/hnBt00tYHIg?si=7LS1mNFtdNlOd_v4
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ജിഎച്ച്എസ് കുറുകയിൽ 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 8: 45 ന് പ്രധാന അധ്യാപകൻ രാജേഷ് കെ.സി പതാക ഉയർത്തി. എച്ച് എം സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. സീനിയർ അസിസ്റ്റൻറ് പ്രിയേഷ് സാർ, പിടിഎ അംഗം ജലീൽ, എന്നിവർ ആശംസകൾ നേർന്നു. ശേഷം വിദ്യാർത്ഥികളുടെ പരിപാടികളാണ് നടന്നത്. ജെ ആർ സി വിദ്യാർത്ഥികൾ, പ്രീ പ്രൈമറി വിദ്യാർത്ഥികൾ, എൽപി വിഭാഗം വിദ്യാർത്ഥികൾ, എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. കൂടാതെ ഉറുദു ദേശഭക്തിഗാനവും അറബിക് ദേശഭക്തിഗാനവും നടന്നു. യുപി വിഭാഗം വിദ്യാർത്ഥികൾ സനയും സംഘവും, ജൗലയും സംഘവും പാട്രിയോട്ടിക് ഡാൻസ് കാഴ്ച വെച്ചു. ഹൈസ്കൂൾ, യുപി വിദ്യാർത്ഥിനികൾ ചേർന്ന് ' വന്ദേമാതരം' ഗാനത്തിന് നൃത്താവിഷ്കാരം നടത്തി. പ്രീ പ്രൈമറി വിദ്യാർഥികൾക്ക് അസംബ്ലിയിൽ സമ്മാനദാനം നടത്തി. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവർക്കും മധുരം വിതരണം ചെയ്തതോടെ പരിപാടികൾ സമാപിച്ചു.
LED ബൾബ് നിർമ്മാണ ശിൽപശാല നടത്തി
സയൻസ്, ഊർജ്ജ ക്ലബ്ബുകളുടെ നേതൃത്തത്തിൽ LED bulb നിർമ്മാണ ശില്പശാല നടത്തി. Moscot academy യുടെ സഹായത്തോടെ സ്കൂളിലെ 90 ലതികം കുട്ടികൾ bulb നിർമ്മിക്കുന്നതും കെടുപാടുകൾ പരിഹരിക്കുന്നതിനും അറിവ് നേടി. പരിപാടി സ്കൂൾ സീനിയർ അസിസ്റ്റന്റ് പ്രിയേഷ് സർ ഉദ്ഘാടനം ചെയ്തു. ശ്രീ രജീഷ് സർ, ശ്രീമതി സുഹൈലത് ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു For more news https://youtu.be/_DHDWTBbZgU?si=CnL32o2bCCQPs3-
ഓണാഘോഷം-2025
ജി എച്ച് എസ് കുറുകയിൽ 27/08/2025 ബുധൻ, 29/08/2025 വെള്ളി എന്നീ ദിവസങ്ങളിലായി ഓണപ്പരിപാടികൾ നടത്തി. ആദ്യദിവസം എൽപി യുപി വിഭാഗങ്ങളുടെ ഓണക്കളികൾ ആണ് നടന്നത്. കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ, ബലൂൺ പൊട്ടിക്കൽ, ലമൺ സ്പൂൺ തുടങ്ങിയ മത്സരങ്ങൾ നടന്നു. കുട്ടികൾ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു.
രണ്ടാം ദിവസം ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ഓണക്കളികൾ നടന്നു. കൂടാതെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഓണപ്പൂക്കളം ഒരുക്കി. തമ്പോലയുടെ നേതൃത്വത്തിൽ മാവേലിയും പുലിയും വന്നതോടെ വിദ്യാർത്ഥികൾ കൊട്ടിനും താളത്തിനുമൊത്ത് ആടിത്തിമിർത്തു. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയോടെ ജിഎച്ച്എസ് കുറുകയിലെ വിദ്യാർഥികളുടെ ഓണാഘോഷ പരിപാടികൾക്ക് അന്ത്യം കുറിച്ചു. ഉച്ചയ്ക്കുശേഷം അധ്യാപകരുടെ ഓണക്കളികളും നടന്നു.
പിടിഎ ജനറൽബോഡി യോഗം
2025- 26 വർഷത്തെ ജനറൽ ബോഡിയോഗം 2025 ആഗസ്റ്റ് 21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. യോഗത്തിൽ ജിഎച്ച്എസ് കുറുകയുടെ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി അധ്യക്ഷത വഹിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഷറഫുദ്ദീൻ മാഷ് 2024-25 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ സ്റ്റാഫ് സെക്രട്ടറി രജീഷ് മാഷ് 2024-25 വർഷത്തെ വരവ്, ചിലവ് കണക്കുകൾ അവതരിപ്പിച്ചു. 2024-25 വർഷത്തെ ശ്രീ അബ്ദുൽ അസീസ് പാറങ്ങോടത്തിന്റെ നേതൃത്വത്തിൽ ഉള്ള പിടിഎ കമ്മിറ്റി പിരിച്ചുവിടുകയും പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 2025- 26 വർഷത്തെ പിടിഎ പ്രസിഡൻ്റായി ശ്രീ ജലീൽ പിയെ തെരഞ്ഞെടുത്തു. പിടിഎ വൈസ് പ്രസിഡൻ്റ് ആയി ശ്രീ മുഹമ്മദ് ബഷീർ സി , മദർ പിടിഎ പ്രസിഡൻറ് ആയി ശ്രീമതി ലൈല ഇ , ഓഡിറ്ററായി ശ്രീ ജാബിർ ടി വി എന്നിവരെയും തിരഞ്ഞെടുത്തു. മുൻ പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ അസീസ് പാറങ്ങോടത്തിനെ വേദിയിൽ മൊമെന്റോ നൽകി ആദരിച്ചു.
Little Kites preliminary camp-2025
2025-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രീലിമിനറി ക്യാമ്പ് 12-SEP-25 നു സ്കൂൾ ഐ ടി ലാബിൽ വെച്ചു നടന്നു. ലിറ്റിൽ കൈറ്സ് ഇലെക് തിരഞ്ഞെടുക്കപ്പെട്ടത് 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്സ് യൂണിറ്റിന്റെ ആവശ്യകതയും ലിറ്റിൽ കൈറ്സ് ന്റെ വിവിധ സാധ്യതകളും കുട്ടികൾ മനസ്സിലാക്കി . കൂടാതെ അനിമേഷൻ, പ്രോഗ്രാമിങ് തുടങ്ങിയ സോഫ്റ്റ്‌വെയർ കുട്ടികൾ പരിശീലിച്ചു . കുട്ടികൾ വളരെ ആവേശത്തോടെ ക്യാമ്പിൽ പങ്കാളികളായി . ലിറ്റിൽ കൈറ്റ്സ് വേങ്ങര സബ്ജില്ലാ കൺവീനർ മുഹമ്മദ് റാഫി സാർ ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി ക്യാമ്പ് ഉദ്ഘടനം ചെയ്‌തു. സ്കൂൾ SITC രജീഷ് മാഷ്, ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ ശറഫുദ്ധീൻ മാസ്റ്റർ സുഹൈലത് ടീച്ചർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. ക്യാമ്പിന് ശേഷം പരെന്റ്സ് മീറ്റിംഗ് സങ്കെടുപ്പിച്ചു . രക്ഷിതാക്കളാകു ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തങ്ങളെ കുറിച്ചു ബോധ്യവത്കരണം നൽകുക എന്നതായിരുന്നു അതിന്റെ ലക്‌ഷ്യം. രക്ഷിതാക്കൾക്ക് സബ്ജില്ലാ കോർഡിനേറ്റർ മുഹമ്മദ് റാഫി സർ ക്ലാസുകൾ നൽകി .
Digital pookalam- onam celebration -2025
ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീമിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പൂക്കള നിർമ്മാണ മത്സരം സംഘടിപ്പിച്ചു. GIMP, Krita എന്നീ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ഡിജിറ്റൽ പൂക്കളം നിർമ്മിക്കാൻ ആയിരുന്നു മത്സരം. 8 B ക്ലാസിലെ റിൻസാ ഒന്നാം സ്ഥാനം നേടി. മത്സരങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ ശറഫുദ്ധീൻ എ കെ മാസ്റ്ററും സുഹൈലത് ടീച്ചറും നേതൃത്വം നൽകി.
സ്കൂൾ കായിക മേള നടത്തി
ജിഎച്ച്എസ് കുറുകയിലെ 2025- 26 അധ്യയന വർഷത്തെ സ്പോർട്സ് മീറ്റ് Athlon 2025 നു വേങ്ങര സബാഹ് സ്ക്വയറിൽ തിരിതെളിഞ്ഞു. 2025 September 09 ന് സ്കൂൾ കായികാധ്യാപകൻ ശ്രീ അബൂബക്കർ സിദ്ദീഖ് മാഷിൻറെ നേതൃത്വത്തിൽ, വിദ്യാർഥികൾ yellow , ഗ്രീൻ, റെഡ്, ബ്ലൂ എന്നീ നാല് ഗ്രൂപ്പുകളിലായി വീറും വാശിയുമേറിയ മത്സരങ്ങളാണ് കാഴ്ചവച്ചത്. ഇഞ്ചോടിഞ്ച് നടന്ന കായികമാമാംഗത്തിൽ 214 പോയിൻ്റ് നേടി റെഡ് ഹൗസ് ജേതാക്കളായി. 190 പോയിൻ്റ് നേടി ബ്ലൂ ഹൗസ് റണ്ണേഴ്സ് up ട്രോഫി നേടി. 169 പോയിൻ്റ് നേടി yellow ഹൗസും, 161 പോയിൻ്റ് നേടി ഗ്രീൻ ഹൗസും മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ദീപശിഖാ പ്രയാണം, വർണ്ണ ശബളമായ മാർച്ച് ഫാസ്റ്റ്, ഫ്ലാഗ് ഹോസ്റ്റിംഗ് എന്നിവ ഉണ്ടായിരുന്നു. പിടിഎ പ്രസിഡൻറ് ശ്രീ ജലീൽ ദീപശിഖ തെളിയിച്ച സ്പോർട്സ് മീറ്റിന് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ.സി പതാക ഉയർത്തി.
മുന്നൂറോളം കായിക പ്രതിഭകൾ മാറ്റുരച്ച സ്പോർട്സ് മീറ്റിൽ വിജയികൾക്ക് ആയി ആനന്ദകരമായ വിക്‌ടറി സെറിമണി തന്നെ ഒരുക്കിയിരുന്നു.
എൽപി മിനി, എൽപി കിഡ്ഡീസ് വിഭാഗങ്ങൾക്ക് 50 മീറ്റർ 100 മീറ്റർ, റണ്ണിങ് മത്സരങ്ങളും, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, ലോങ്ങ് ജമ്പ്, റിലേ മത്സരങ്ങളും ആണ് പ്രധാനമായും നടന്നത്. എൽ പി വിഭാഗം മത്സരങ്ങൾക്ക് ഷിജിന ടീച്ചർ നേതൃത്വം നൽകി.
സബാഹ് സ്ക്വയറിൽ വച്ച് യുപി കിഡ്ഢീസ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളുടെ റണ്ണിംഗ്, ജംപിങ്, ഇനങ്ങളിൽ മത്സരങ്ങൾ നടന്നത്. ത്രോ ഇനങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി.
ശാസ്‌ത്രോത്സവം നടത്തി
കുറുക സ്‌കൂളില 2025 വർഷത്തെ ശാസ്‌ത്ര മേള സെപ്റ്റംബർ 19 വെള്ളിയാഴ്ച വിപുലമായി സംഘടിപ്പിച്ചു . ശാസ്ത്ര- സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയ മേളകളാണ് നടന്നത്.
സോഷ്യൽ സയൻസ് മേളയുടെ ഭാഗമായി പുരാവസ്തുക്കളുടെ പ്രദർശനവും, കളക്ഷനും, സ്റ്റിൽ മോഡലുകളുടെ നിർമ്മാണവും ഉണ്ടായിരുന്നു. സയൻസ് മേളയുടെ ഭാഗമായി നടത്തിയ വർക്കിംഗ് മോഡലുകളുടെ നിർമ്മാണവും പ്രദർശനവും, ശാസ്ത്ര പരീക്ഷണങ്ങളും അധ്യാപകരിലും വിദ്യാർത്ഥികളിലും ഏറെ കൗതുകം ഉണർത്തി. സോഷ്യൽ സയൻസ്, സയൻസ്, എന്നീ വിഷയങ്ങളിലെ ചാർട്ടുകൾ, ഗണിതത്തിലെ ജ്യോമെട്രിക്കൽ ന്യൂമറിക്കൽ ചാർട്ടുകളും കുട്ടികൾ തൽസമയം നിർമ്മിച്ചു. ഐടി മേളയുടെ ഭാഗമായി ആനിമേഷൻ, മലയാളം ടൈപ്പിംഗ്, പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിങ് എന്നീ മത്സരങ്ങൾ നടന്നു. പ്രവൃത്തി പരിചയ മേളയിൽ ക്ലേ മോഡലിംഗ്, ഫാബ്രിക് ക്ലേ മോഡലിംഗ്, ഫാബ്രിക് പെയിൻറിംഗ്, എംബ്രോയിഡറി, ബീഡ്സ് വർക്ക്, പേപ്പർ ക്രാഫ്റ്റ്, ഒറിഗാമി തുടങ്ങിയ വ്യത്യസ്തയിനങ്ങളിൽ മത്സരങ്ങൾ നടന്നു. ഹൈസ്കൂൾ തലത്തിൽ വാർത്ത വായന മത്സരവും സംഘടിപ്പിച്ചു.
സ്കൂൾ ഹാളിലും ഓപൺ ഓഡിറ്റോറിയത്തിലും വിവിധ ക്ലാസ്മുറികളിലുമായി സ്റ്റാളുകൾ ഒരുക്കി. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ കലോത്സവം
ജി എച്ച് എസ് കുറുകയിൽ 2025- 26 വർഷത്തെ സെപ്റ്റംബർ 25, 26 ദിവസങ്ങളിലായി നടന്നു. സെപ്റ്റംബർ 25 വ്യാഴാഴ്ച ശ്രീ. പ്രൊഫ നിതിൻ വി.സി( കർണാട്ടിക് സംഗീതജ്ഞൻ) കലാമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന് സീനിയർ അസിസ്റ്റൻറ് പ്രിയേഷ് സാർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ ജലീൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ വേലായുധൻ, മറ്റ് പിടിഎ അംഗങ്ങൾ ആശംസകൾ അറിയിച്ചു. ചടങ്ങിന് സ്കൂൾ ലീഡർ റാനിയ നന്ദി പറഞ്ഞു.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഒന്നാം ദിവസം, വേദി രണ്ടിൽ അറബിക് കലോത്സവം നടന്നു. നാടോടി നൃത്തം, ഒപ്പന, നാടൻപാട്ട് തുടങ്ങിയവയിൽ കുട്ടികൾ വാശിയേറിയ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.
ഹൗസ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. വിറോടെ നടന്ന മത്സരങ്ങൾക്കൊടുവിൽ ജനറൽ കലാമേളയിൽ 170 പോയിന്റുമായി റെഡ് ഹൗസ് ഒന്നാം സ്ഥാനം നേടി. 164 പോയിന്റുമായി യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും 128 പോയിൻറുമായി ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും 115 പോയിന്റുമായി ഗ്രീൻ ഹൗസ് നാലാം സ്ഥാനവും നേടി.
അറബിക് കലാമേളയിലും പോയിന്റുമായി 111 പോയിൻ്റുമായി റെഡ് ഹൗസ് ചാമ്പ്യന്മാരായി. 90 പോയിന്റുമായി ഗ്രീൻ ഹൗസ്, 78 പോയിന്റുമായി ബ്ലൂ ഹൗസ്, 67 പോയിൻ്റോടെ യല്ലോ ഹൗസ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ജേതാക്കളെ സബ്ജില്ലാതല കലോത്സവത്തിലേക്ക് തിരഞ്ഞെടുത്തു



മാനസികാരോഗ്യ ദിനം- ഒക്ടോബർ 10
കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ORC)പദ്ധതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടന കർമ്മം സ്കൂൾ പ്രധാനധ്യാപകൻ രാജേഷ് മാസ്റ്റർ നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ കൗൺസിലർ mrs. വർഷ ബോധവൽക്കരണ ക്ലാസ്സ് നൽകി. . 2025-26 അധ്യയന വർഷത്തെ ORC പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് Dr. Hameed മാസ്റ്റർ മനോഹരമായ മെന്റൽ ഹെൽത്ത് സെഷനും ഓറിയന്റേഷൻ ക്ലാസും നൽകി. ORC നോഡൽ ഓഫീസർ സവിത ടീച്ചർ , സൈക്കോ സോഷ്യൽ കൗൺസിലർ നീതു കെ എന്നിവർ ദിനാചരണ പരിപാടിക്ക് നേതൃത്വം വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി റാണിയ പുതിയ ഓ ആർ സി ബാച്ചിലെ വിദ്യാർത്ഥികളുമായി അനുഭവം പങ്കുവെച്ചു. മാനസിക ആരോഗ്യ ദിനാചരണത്തിന്റെ സന്ദേശം സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾ "A friend can save a life" എന്ന വിഷയത്തിൽ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കി. ഹമീദ് സാറിൻറെ "Mind Care tree" എന്ന ആശയം ഹൈസ്കൂൾ ആർട്ട് അധ്യാപകനായ മനോജ് സാറിൻറെ വരകളിലൂടെയും വിദ്യാർത്ഥി ചിത്രകാരുടെയും സഹായത്തോടെ Kg, LP, UP , HS വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെയും.... "Mind care tree " നവാനുഭവമായി. പ്രോഗ്രാം വിജയകരമാക്കുന്നതിനായി ക്യാമറ കൈകാര്യം ചെയ്ത സുമയ്യ ടീച്ചർക്കും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിൽ സഹായിച്ച തൊയ്ബ ടീച്ചർക്കും പങ്കെടുത്ത മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒ ആർ സി പദ്ധതിയുടെ പേരിൽ നന്ദി അറിയിക്കുന്നു.

കുറുക ഗവ. ഹൈസ്കൂളിൽ "രുചിയുത്സവം 2025" നാടൻ രുചികളുടെ മേള
കുറുക ഗവ. ഹൈസ്കൂളിൽ നടന്ന "രുചിയുത്സവം 2025" വിദ്യാലയത്തിൽ നാടൻ പലഹാര രുചികളുടെ മണമൊലിപ്പിച്ച മേളയാക്കി മാറ്റി. ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികൾ ചേർന്ന് ഒരുക്കിയ ഈ രുചിമേളയിൽ 200-ത്തിലധികം വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. കുട്ടികൾ സ്വയം വീട്ടിൽ നിന്നും തയ്യാറാക്കിയ 60-തരം നാടൻ പലഹാരങ്ങൾ പ്രദർശനത്തിനെത്തിയതോടെ പരിപാടി ശ്രദ്ധേയമായി.പരിപാടി ഹെഡ്മാസ്റ്റർ കെ. സി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഒന്ന് , രണ്ട് ക്ലാസിലെ അധ്യാപകർ നേതൃത്വം നൽകി.
രുചിയുത്സവത്തിന്റെ ലക്ഷ്യം കുട്ടികളിൽ നാടൻ ഭക്ഷണ സംസ്കാരത്തെക്കുറിച്ചുള്ളബോധവൽക്കരണം ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുകസംഘപരിവർത്തന മനോഭാവം വികസിപ്പിക്കുക എന്നിവയായിരുന്നു. കുട്ടികൾക്കു സമയനിയന്ത്രണം, കൂട്ടായ്മ, സ്വയംനിർമാണം എന്നീ മൂല്യങ്ങൾ പഠിക്കാനുള്ള അവസരമായി പരിപാടി മാറി. കുട്ടികൾ സ്വന്തം വീട്ടിലെ പാചകവിദ്യകൾ പങ്കുവെച്ചതിലൂടെ പാരമ്പര്യ രുചികളുടെ പുനരാവിഷ്കാരവും പുതിയ തലമുറയിൽ അതിനോടുള്ള ആസക്തിയും ബഹുമാനവും വളർത്തുവാൻ പരിപാടി സഹായിച്ചു. "രുചിയുത്സവം 2025 " വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവസഹകരണത്തോടെ ഒരു അനുഭവപാഠമായ ആഘോഷമായി മാറി.





















































































































