ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/9745250044

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിയിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1945 ജൂൺ മാസത്തിൽ എട്ട്, അഞ്ച് എന്നീ ക്ലാസുകൾ ഗവൺമെന്റിന്റെ അനുമതിയോടു കൂടി ആരംഭിച്ചു. 1947 ജൂലൈ 8 ന് ബഹുമാനപ്പെട്ട മന്ത്രി സ്കൂൾ സന്ദർശിച്ച അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു, ജൂലൈ 11 ന് അംഗീകാരം കിട്ടി. 1948 ൽ ആദ്യത്തെ sslc ബാച്ച് ആരംഭിച്ചു. അഞ്ച് കുട്ടികൾ ആയിരുന്നതിനാൽ ഇവിടെ പരീക്ഷ എഴുതുവാൻ സാധിച്ചില്ല .1956 ൽ കുട്ടികളുടെ ആവശ്യത്തിനായി കിണർ കുത്തി . തുടർന്ന് വന്ന ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തി പോന്നു . പച്ചക്കറി തോട്ടവും മറ്റു ഫല വൃക്ഷങ്ങളും ഇതോടൊപ്പം നട്ടു പിടിപ്പിച്ചു . 1986 പി .ടി .എ യുടെ നേതൃത്വത്തിൽ വാട്ടർ ടാങ്ക് നിർമിച്ചു ഒപ്പം ടാപ്പുകളും നിർമിച്ചു . ഓരോ വർഷങ്ങളിലും sslc പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുവാനും സ്കൂളിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കുവാനും വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു പോന്നു . 1995ൽ സുവർണ്ണ ജൂബിലി ആഘോഷം വർണശബളമായി ആഘോഷിച്ചു . അന്നത്തെ വിശിഷ്ടാതിഥി മുഖ്യമന്ത്രി കെ കരുണാകരൻ ആയിരുന്നു . പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിശിഷ്ടാതിഥി പ്രൊഫസർ സാവിത്രി ലക്ഷ്മണൻ M P ആയിരുന്നു . 2000ത്തിൽ അഞ്ച് മുതൽ പത്തു വരെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങുവാൻ അനുമതി ലഭിച്ചു . നാടിന്റെ വികസനത്തിന് ആൺകുട്ടികളും വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യമാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് 2002 ൽ KER നിയമ പ്രകാരം അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലേയ്ക്ക് ആൺകുട്ടികളെ ചേർത്തു . വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു . ഓണം , ക്രിസ്തുമസ് തുടങ്ങിയ ദിവസങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . സ്പോർട്സ്,വർക്ക് എക്സ്പീരിയൻസ്, ആർട്സ് എന്നിവയുടെ പരിശീലനം നല്ല രീതിയിൽ നടത്തി വരുന്നു . 2013 ൽ ഓൾ ഇന്ത്യ ഹാൻഡ് ബോൾ ടൂർണമെന്റ് ആരംഭിച്ചു .2020 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . നല്ലവരായ നാട്ടുകാരുടെയും പി ടി എ യുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായി സെൻറ്. ആൻറണീസ് ഹൈസ്കൂൾ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികവു പുലർത്തുന്നു .എല്ലാ മേഖലകളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഈ വിദ്യാലയത്തിൽ സാധ്യമാകുന്നു. കലാകായികപ്രവൃത്തി പരിചയമേഖലകളിൽ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, സയൻസ് ലാബ് , Astronomy lab എന്നിവ പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഒരുക്കിയിരിക്കുന്നു.

മുൻ സാരഥികൾ

പ്രധാന അധ്യാപകർ

1 A P RIYA G PRADEEPA
2 ABHINAV MALL ANUSHA NAVEEN
3 ADWAY NAND AKHILESWARI KANA PUTHIYA VEETTIL
4 AKSHARA K SOUMYA N
5 ALAYNA GOVIND M NAYANAKUMARI V T
6 ANANT R NAMBIAR SRUTHI V
7 ANAY PRASANTH SNEHA PRASANTH KUMAR
8 ANAYA PRAJITH REMYA P C
11 ARPITH RAJ M REMYA M
12 ARPITHA SHIBU SUMITHA C

മാനേജർമാർ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഗൈഡ്സ്
  2. ലിറ്റിൽകൈറ്റ്സ്
  3. റെഡ് ക്രോസ്
  4. ബാന്റ് ട്രൂപ്പ്.
  5. ക്ലാസ് മാഗസിൻ.
  6. വിദ്യാരംഗം കലാ സാഹിത്യ വേദി.
  7. സ്പോക്കൺ ഇംഗ്ലീഷ്
  8. ഹലോ ഇംഗ്ലീഷ്
  9. കെ .സി .എസ് .എൽ
  10. നല്ലപാഠം
  11. അൽഫോൻസ ഗാർഡൻ
  12. ബ്ലൂ ആർമി
  13. ക്ലബ്ബ് പ്രവർത്തനങ്ങൾ

-ലഹരിവിമുക്തി ക്ലബ് -എക്കോ ക്ലബ്ബ് -ഹിന്ദി ക്ലബ്ബ് -IT ക്ലബ്ബ് -ഗാന്ധിദർശൻ ക്ലബ്ബ് -ഗണിത ക്ലബ്ബ് -ഇംഗ്ലീഷ്‌ ക്ലബ്ബ് -സയൻസ് ക്ലബ്ബ് -സോഷ്യൽ സയൻസ് ക്ലബ്ബ് -ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് -സ്പോർട്സ് ക്ലബ്ബ് വഴികാട്ടി

   മാളയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(9km)
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/9745250044&oldid=2900723" എന്ന താളിൽനിന്ന് ശേഖരിച്ചത്