ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jagadeesh (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി
വിലാസം
വെമ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Jagadeesh




കോട്ടയം ജില്ലയിലയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വെമ്പള്ളിയിൽ എം സി റോഡ് സമീപം സ്ഥിതി ചെയുന്നു

ചരിത്രം

ശതാബ്തിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് 103 വർഷത്തെ ചരിത്രം പറയാനുണ്ട്. കാണക്കാരി പഞ്ചായത്തിലെ ആദ്യത്തെ പൊതു വിദ്യാലയം ആണ് വെമ്പള്ളി ഗവണ്മെന്റ് യു പി സ്കൂൾ. 1914 ഒക്ടോബർ 14 ന് ആണ് സർക്കാർ ഏറ്റെടുത്തതെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ തന്നെ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചിരുന്നു. അന്ന് നാട്ടുകൂട്ടത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു സ്കൂൾ. വെമ്പള്ളി വടക്കേ കവലക്കു അടുത്താണ് ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ( കാവുംപറമ്പിൽ ശ്രീ മാത്തൻ സംഭാവനചെയ്ത) മാറ്റിസ്ഥാപിച്ചു. എന്നാൽ മേൽക്കൂര വീണു പോയതിനെത്തുടർന്നു താത്കാലികമായി മണ്ണാണിക്കാട് ശ്രീ കോര തൊമ്മന്റെ കളപ്പുരയിലും കല്ലുങ്കൽ ശ്രീ രാമ കൈമളുടെ വീട്ടിലുമായി സ്കൂൾ പ്രവർത്തിച്ചു. തുടർന്ന് കെട്ടിടങ്ങൾ നിർമ്മിച്ച് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറി. 1981-ൽ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യ്തു. 2013 - 2014 ശതാബ്തി വർഷമായി ആഘോഷിച്ചു

ഭൗതികസൗകര്യങ്ങള്‍

സ്മാർട്ട് ക്ലാസ് റൂം ഐടി ലാബ് ലൈബ്രറി സയൻസ് ലാബ് കിഡ്സ് പാർക്ക് കളിക്കളം ആഡിറ്റോറിയം പാചകപ്പുര പ്രീ പ്രൈമറി ക്ലാസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രവർത്തിച്ചുവരുന്നു

പ്രവർത്തിച്ചുവരുന്നു

പ്രവർത്തിച്ചുവരുന്നു

പ്രവർത്തിച്ചുവരുന്നു

പ്രവർത്തിച്ചുവരുന്നു

പ്രവർത്തിച്ചുവരുന്നു

പ്രവർത്തിച്ചുവരുന്നു

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. ശ്രീമതി ടി ദേവകിയമ്മ
  2. ശ്രീമതി വി എ കുഞ്ഞമ്മ
  3. ശ്രീ ടി കെ ബാലകൃഷ്ണ പണിക്കർ
  4. ശ്രീ വി പി ജെയിംസ്
  5. ശ്രീ ആർ അരവിന്ദാക്ഷൻ നായർ
  6. ശ്രീ എ എം ഗോപാലകൃഷ്ണൻ നായർ
  7. ശ്രീ എം എൻ വാസുദേവൻ ആചാരി
  8. 2000 - 2003 ശ്രീമതി കെ കെ കൗസല്യ
  9. 2003 - 2005 ശ്രീ പി എം സെബാസ്റ്റ്യൻ
  10. 2005 - 2014 ശ്രീമതി കൊച്ചുറാണി ജോസഫ്
  11. 2014 - 2016 ശ്രീ സാബു ഐസക് കെ

നേട്ടങ്ങള്‍

കുറവിലങ്ങാട് സബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്. കലോത്സവം, പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ പോൾ മണ്ണാനീക്കാട് ഐ പി എസ്
  2. ശ്രീ കെ എം മോഹനൻ (സീനിയർ ഫിനാൻസ് ഓഫീസർ, ലാൻഡ് റെവന്യു ഡിപ്പാർട്ടുമെന്റ് )

വഴികാട്ടി