ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
സ്കൂൾ സോഷ്യൽ സർവീസ് സ്കീം
സ്കൂൾ സോഷ്യൽ സർവീസ് ആദ്യ യോഗം ജൂൺ 13 വെള്ളിയാഴ്ച സെമിനാർ ഹാളിൽ കൂടുകയുണ്ടായി. അധ്യാപകർ എ എസ് മൻസൂർ, സൗമ്യ എം ആർ, അശ്വതി, മിനി എം ഇസഡ് സ്വപ്നകുമാരി, കൺവീനർ പ്രിയാകുമാരി മറ്റ് അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം രൂപീകരണം കുട്ടികളെ തിരഞ്ഞെടുക്കൽ സമ്മതപത്രം, ഭാവി പരിപാടികൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികളെ 5 ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ ദിവസത്തെ ചുമതലകൾ കൈമാറി, പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളാക്കി തരംതിരിച്ച് ചുമതലകൾ നൽകി. അഞ്ചാം ക്ലാസിൽ നിന്നും 10 കുട്ടികളെ തിരഞ്ഞെടുക്കണം എന്നും സമ്മതപത്രം വാങ്ങിവെക്കണമെന്നും ലീഡറിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും പി ആർ ഒ ചർച്ച ചെയ്തു. യോഗത്തിന് സ്വപ്നകുമാരി നന്ദി പറയുകയും 2: 30 മണിക്ക് അവസാനിക്കുകയും ചെയ്തു
ബോധവൽക്കരണ ക്ലാസ്
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉച്ചക്ക് 1.30 ന് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ കല്ലിയൂർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ശ്രീമതി രചനി എസ് എൽ ലിംഗസമത്വവും സാമൂഹ്യനീതിയും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കൺവീനർ പ്രിയകുമാരി ടീച്ചർ സ്വാഗതം പ്രസംഗവും ശ്രീമതി സിന്ധു ടീച്ചർ ആമുഖ പ്രഭാഷണവും നടത്തി. എന്താണ് ജെൻഡർ, എന്താണ് സെക്സ് എന്ന് വിശദീകരിക്കുകയും കുട്ടികൾ സംശയങ്ങൾ ചോദിക്കുകയും ചർച്ചയിൽ ആക്ടീവായി പങ്കെടുക്കുകയും ചെയ്തു.