എ യു പി എസ് ദ്വാരക/ നല്ലപാഠം ഓണാഘോഷം
നല്ലപാഠം ഓണാഘോഷം
നന്മയുടെ നല്ല പൂക്കാലം സമ്മാനിച്ചു കൊണ്ട് ഈ വർഷത്തെ ഓണാഘോഷം നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പത്തിൽ കുന്ന് കോളനിയിൽ സംഘടിപ്പിച്ചു. കോളനി നിവാസികൾ നോഹരമായ പൂക്കളം ഒരുക്കി കുട്ടികളെ സ്വീകരിച്ചു. ആടിയും പാടിയും ആമോദത്തോടെ പഴയകാല സമൃദ്ധിയെ ഓർമപെടുത്തി പ്രായഭേദമന്യേ എല്ലാവരും തുടി താളത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചു ഓണാഘോഷത്തിന്റെ ഉദ്ഘാടനം ഊര് മൂപ്പൻ ശ്രീ. കറപ്പൻ നിർവഹിച്ചു. ശ്രീ ബാലൻ ആഘോഷത്തിന് നേതൃത്വം നൽകി. ഓണകിറ്റുകൾ സമ്മാനിച്ചു. പ്രധാന അധ്യാപകൻ ശ്രീ.ഷാജി വർഗീസ് നല്ലപാഠം പ്രവർത്തകർ PTA അംഗങ്ങൾ എല്ലാവരും ആഘോഷത്തിൽ പങ്കാളികളായി. ഭിന്നശേഷിക്കാരനായ രാഹുൽ ദാസൻ ആഘോഷത്തിൽ മുഖ്യ അതിഥിയായതു ഏവരിലും കൗതുകം ഉണർത്തി . ഈ ആഘോഷത്തിലൂടെ കോളനിവാസികളായ വിദ്യാർത്ഥികൾ ഏറെ ഉത്സാഹമുള്ളവരായി. അവരോടൊപ്പം പ്രീയപ്പെട്ട കൂട്ടുകാരും അധ്യാപകരും ചേർന്നപ്പോൾ മാനസികമായി പിന്തുണ ലഭിച്ചപ്പോൾ മുൻ നിരയിലേക്ക് കടന്നു വരാൻ അവർ തയ്യാറായി . രക്ഷിതാക്കളിൽ നിന്നും നല്ല പ്രോത്സാഹനവും പിന്തുണയും ആ കുട്ടികൾക്ക് ലഭിച്ചു തുടങ്ങി. വിദ്യാലയത്തിൽ തുടർച്ചയായി വരേണ്ടതിന്റേയും , പഠിക്കേണ്ടതിന്റെയും ആവശ്യം കുട്ടികൾക്ക് മനസിലായി. അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള തന്റേടം ഒരോ കുട്ടിക്കും ലഭിച്ചു. കൂട്ടായ്മയിലൂടെ ഈ സഹോദരങ്ങളെ മാറ്റിയെടുക്കാം എന്ന് നല്ലപാഠം കൂട്ടുകാർക്കും മനസിലായി. തുടർന്ന് കോളനിയിൽ പഠനവീടും സംഘടിപ്പിച്ചു. കോളനിയിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ഉപയോഗപെടുത്തി പഞ്ചായത്തിന്റെ സഹായത്തോടെ എല്ലാ ദിവസവും കുട്ടികൾക്ക് പഠന പരിശീലനം നൽകി വരുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും , അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനും പ്രത്യേക പരിശീലനവും നൽകി വരുന്നു. നല്ലപാഠം പ്രവർത്തകർ ഇടയ്ക്ക് കോളനി സന്ദർശിക്കുകയും , ആവശ്യമായ സഹായങ്ങളും , നിർദ്ദേശങ്ങളും നൽകി വരുന്നു. പ്രസ്തുത പഠന വീടിന്റെ ഉദ്ഘാടനം :... നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി.സുബൈദ അധ്യക്ഷത വഹിച്ചു.