സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോൽസവം 2025
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷംസുദ്ദീൻ തെക്കിൽ ഉത്ഘാടനം ചെയ്തു . മാനേജർ ശ്രീ മുഹമ്മദ് ഷെരീഫ് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ടോമി സ്വാഗതം പറഞ്ഞു. പി ടി എ വൈസ്പ്രസിഡന്റ് രാഘവൻ വലിയ വീട് , ഹെഡ് മാസ്റ്റർ മനോജ്‌കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി