എച്ച് എസ്സ് രാമമംഗലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ എല്ലാവർഷവും സെപ്റ്റംബർ മാസത്തെ മൂന്നാം ശനിയാഴ്ച ആണ് നടത്തപ്പെടുന്നത് . ഈ വർഷം (2025)സെപ്റ്റംബർ 20 ന് ഞങ്ങളുടെ സ്കൂളിൽ ഫ്രീ സോഫ്റ്റ്‌വെയർ ഡേ ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ ഫ്രീ സോഫ്റ്റ്‌വെയർ ഡേ യുടെ പ്രാധാന്യത്തെ കുറിച്ച് കുമാരി മെർലിൻ ഒരു ലഘു വിവരണം നൽകുകയും സോഫ്റ്റ്‌വെയർ ഡേ യുടെ പ്രതിജ്ഞ കുമാരി അയന അരുൺ നായർ ചൊല്ലി കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും പ്രതിഞ്ജ ഏറ്റുചൊല്ലി. ഇതിനോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഒരു സോഷ്യൽ മീഡിയ അവയർനസ് മൈമും ഉണ്ടായിരുന്നു . കിസ്സ് , ഡിജിറ്റൽ പോസ്റ്റർരചന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു