ഫ്രീഡം ഫെസ്റ്റ്

പൊതു വിദ്യാഭ്യാസ വ കുപ്പിന്റെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ്, വിദ്യാലയങ്ങളിൽ വിതരണം ചെയ്ത റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്ഭു തങ്ങളുമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയത്തിലെ ഓരോ ക്ലാസുകളിലും പോയി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്ന് വളരെ ചുരുക്കത്തിൽ പറയുകയും വിദ്യാർത്ഥികളെ കൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു.ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.  മെമ്പർമാർ അവർക്ക് ലഭിച്ച പരിശീലനത്തിന്റെ ഭാഗമായി റോബോട്ടിക്സ് ഉപയോഗിച്ച് വിവിധ പ്രോഡക്ടുകൾ നിർമ്മിച്ച ഐടി ലാബിൽ പ്രദർശനത്തിന് വച്ചു. ലിറ്റിൽ കൈറ്റ്സ് മെമ്പർമാർ മറ്റു വിദ്യാർത്ഥികൾക്ക് റോബോട്ടിക്സിനെക്കുറിച്ചും ഓരോ പ്രോഡക്ടിന്റെ പ്രവർത്തനത്തെക്കുറിച്ചും അറിവ് നൽകി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കുചേർന്ന റോബോട്ടിക് ഫെസ്റ്റിന് അധ്യാപകരുടെ ഭാഗത്തുനിന്നും പ്രശംസ ലഭിച്ചു.