ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ/2025-26
2025_ജൂൺ 2_കളിയും ചിരിയും നിറഞ്ഞ് ഇളമ്പച്ചി സ്കൂളിൽ പ്രവേശനോത്സവം
ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തന്റെ പ്രവേശനോത്സവം ഉത്സവന്താരീക്ഷത്തിൽ നടന്നു.പുതുതായി ചേർന്ന കുട്ടികളെ തൊപ്പിയും ബലൂണും നൽകി സ്കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു.തുടർന്ന് നടന്ന പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങ് നടന്നു.പി.ടി.എ പ്രസിഡണ്ട് വിനോദ് കുമാർ ടി.വിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം മനു ഉദ്ഘാടനം നിർവ്വഹിച്ചു.പുതുതായി ചേർന്ന കുട്ടികൾക്ക് 2015-16 SSLC ബാച്ച് സ്പോൺസർ ചെയ്ത ബാഗ്, പി.ടി.എ കമ്മറ്റി സ്പോൺസർ ചെയ്ത കുട, സ്റ്റാഫ് കൗൺസിൽ സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ എന്നിവ ബ്ലോക്ക് മെമ്പർ നജീബ് ടി.എസ് വിതരണം ചെയ്തു.വാർഡ് മെമ്പർ സുനീറ വി.പി, വാർഡ് മെമ്പർ ഭാർഗ്ഗവി കെ.എൻ വി , എസ്.എം.സി ചെയർ മാൻ അനിൽകുമാർ പി, മദർ പി.ടി.എ പ്രസിഡണ്ട് പ്രസൂന പത്മനാഭൻ, വികസന സമിതി ചെയർമാൻ കെ രവി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ടി.കെ കൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്ക് അവരുടെ കുടുംബങ്ങൾ സ്പോൺസർ ചെയ്ത പായസവിതരണവും നടന്നു.പരിപാടിുടെ ഏറെ ആകഷണമായ ഫോക്ലോ ർ കലാകാരൻ രഞ്ജിത്ത് കണ്ണപുരം അവതരിപ്പിച്ച പാട്ടും കൂട്ടും പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും മനം കവർന്നു.പരിപാടിയ്ക്ക് പ്രിൻസിപ്പാൾ ശ്രീജ ശ്രീറാം സ്വാഗതവും ഹെഡ് മാസ്റ്റർ ഇൻ ചാർജ് സിറാജുദ്ദീൻ പി.കെ നന്ദിയും പറഞ്ഞു.
05-06-2025_പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
05-06-2025_ലഹരി വിരുദ്ധ പ്രതിജ്ഞ
05-06-2025_ലിറ്റിൽ കൈറ്റ്സ് മീഡിയ പരിശീലനം
12-06-2025_ജില്ലാ കോടതിയിലേക്ക് പഠനയാത്ര
ജൂൺ 19 വായനദിനം: ഉദ്ഘാടനം
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനം
23_06_2025_സൂംബ ഡാൻസ്
23_06_2025_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷക്ക് വേണ്ടിയുള്ള മാതൃകാ പരീക്ഷാ പരിശീലനം
23_06_2025_ഹൈസ്കൂൾ വിഭാഗം ക്ലാസ്സ് പി.ടി.എ
25_06_2025_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
26_06_2025_അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷം
26_06_2025_കൗമാര സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം
കൗമാര സൗഹൃദ കൂട്ടായ്മ കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് പരിവർത്തനപ്പെടുന്ന കാലഘട്ടമായ കൗമാരകാലഘട്ടം ശാരീരിക മാനസിക വികസത്തിനോടൊപ്പം തന്നെ വ്യക്തിത്വ വികാസം രൂപപ്പെടുത്തുന്നതിനും വലിയ പങ്കാണ് വഹിക്കുന്നത്. അതിസങ്കീർണമായ ഈ കാലഘട്ടത്തെ സമചിത്തതയോടെ അഭിമുഖീകരിക്കാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി നാഷണൽ ഹെൽത്ത് മിഷൻ കൗമാരക്കാർക്കിടയിൽ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് രാഷ്ട്രീയ സ്വാസ്ഥ്യ കാര്യ ക്രമം (RKSK) . ഈ പദ്ധതിയുടെ ഭാഗമായി ഓരോ ഹെൽത്ത് ബ്ലോക്കിലും ഓരോ കൗമാര സൗഹൃദ ആരോഗ്യകേന്ദ്രം (Adolescent Friendly Health Center) പ്രവർത്തിച്ചുവരുന്നുണ്ട്. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടി കൗൺസലിംഗ്, ക്ലിനിക്കൽ, റഫറൽ സേവനങ്ങൾ നടത്തിവരുന്നതോടൊപ്പം തന്നെ ഓരോ AFHC യും കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിച്ച് സ്ഥിരോത്സാഹം നിലനിർത്തികൊണ്ട് ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകാൻ ഉതകുന്നതത്തിലുള്ള പരിപാടികളും നടത്തിവരുന്നുണ്ട്, അതിന്റെ ഭാഗമായാണ് ബ്ലോക്കിലെ തിരഞ്ഞെടുത്ത ആയുഷ്മാൻ ആരോഗ്യമന്ദിർ കേന്ദ്രീകരിച്ച് കൗമാര സൗഹൃദ കൂട്ടായ്മ രൂപീകരിച്ചത്. അതിന്റെ അദ്യ മാസത്തിലെ പ്രവർത്തനം മികച്ച രീതിയിൽ നടത്തുവാൻ സാധിച്ചു.
30-06-2025_പേ വിഷബോധവത്ക്കരണം
01-07-25_യു.പി ക്ലാസ്സ് പി.ടി.എ
03-07-25_USS പരിശീലനം ആരംഭിച്ചു
05-07-25_ബഷീർ ദിനാഘോഷം
07-07-25_പത്ര വാർത്ത അടിസ്ഥാനമാക്കിയുള്ള മെഗാ ക്വിസ്
10_07_2025_ഗൃഹസന്ദർശനം
10_07_2025_ചിത്രശലഭോദ്യാനം
11_07_2025_ലോക ജനസംഖ്യ ദിനം ക്വിസ് മത്സരം
14_07_2025_ചക്ക വിഭവമേള
ജെ.ആർ.സി, ആരോഗ്യ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ചക്കകൊണ്ട് നിരവധി വിഭവങ്ങളുണ്ടാക്കി ചക്കമേള സംഘടിപ്പിച്ചു. ചിപ്സ്, പായസം, കട് ലറ്റ്, കേക്ക്, കുംസ്, ഉണ്ണിയപ്പം, ചക്കപ്പൊരി, ചക്കക്കുരു ചമ്മന്തി, അച്ചാർ, ചക്കക്കുരു അച്ചാർ, ചക്ക വറവ്, ചക്ക വരട്ടിയത്, ജാം, സിറ, അലുവ, ചക്കക്കുരു ഷേക്ക്, ചക്കവട, പപ്പടം, ലഡു, ചക്ക ഹോളി വട, ചക്ക അട, ചക്കക്കുരു വട, ചക്കക്കുരു മസാല, മസാല ചിപ്സ്, ചക്ക മൂട, ചക്ക വട്ടപ്പം, കിണ്ണത്തപ്പം, ചക്ക ദോശ, മിക്സ്ചർ, ചക്കക്കറി, ചക്കപ്പുഴുക്ക്, ചക്കയും കോഴിയും, ചക്ക എരിശ്ശേരി, ചക്കപ്പുട്ട്, ചക്ക ചമിണി ഉപ്പേരി തുടങ്ങിയ ഉൽപന്നങ്ങൾ ഉണ്ടായിരുന്നു.ചക്കമേളയുടെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക റീന കെ.ടി നിർവ്വഹിച്ചു.അധ്യാപികമാരായ ഇന്ദിര മാരൻ കാവിൽ, കെ.വി ശ്രീജ, എം.ബാലകൃഷ്ണൻ, സി.രമേശൻ, പി.നിഷാദ്, കെ.ജയേഷ്, എ.ശാലിനിഎന്നിവർ ചക്കമേളയ്ക്ക് നേതൃത്വം നൽകി.സ്കൂളിലെ എല്ലാ ക്ലാസ്സിലെയും കുട്ടികൾ ചക്കമേളയിൽ പങ്കുചേർന്നു.
16-07-2025_അനുമോദന സദസ്സും ആർ.ഒ പ്ലാന്റിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു
ഇളമ്പച്ചി ഗുരുചന്തുപണിക്കർ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ ദേശീയ-സംസ്ഥാന ഗെയിംസിലെ വിജയികൾ, 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയർ, പ്ലസ് ടു പരീക്ഷയിലെ മികച്ച വിജയം നേടിയവർ, എൽ.എസ്.എസ് , യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ചവർ എന്നിവർക്ക് പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു.അനുമോദന സദസ്സിന്റെ ഔപചാരികമായ ഉദ്ഘാടനവും വിജയികൾക്കുള്ള ഉപഹാര വിതരണവും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എസ് നജീബ്, വാർഡ് മെമ്പർ ഭാർഗവി കെ.എൻ.വി, വാർഡ് മെമ്പർ സുനീറ വി.പി, വാർഡ് മെമ്പർ വിനോദ് കുമാർ ടി.വി, എസ്.എം.സി ചെയർമാൻ പി. അനിൽ കുമാർ , വികസന സമിതി ചെയർമാൻ കെ.രവി, മദർ പി.ടി.എ പ്രസിഡണ്ട് പ്രസൂന പത്ഭമാഭൻ, പി.ടി.എ വൈസ് പ്രസിഡണ്ട് എം.വി യൂസഫ് അലി, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് മുഹമ്മദ് അക്രം, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് പി.കെ സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി സി രമേശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.തുടർന്ന് സ്കൂളിൽ ആരംഭിക്കുന്ന സ്കൂൾ റേഡിയോയുടെ നാമകരണവും വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്ത് സ്കൂളിനനുവദിച്ച ആർ.ഒ പ്ലാന്റിന്റെ ഉദ്ഘാടനവും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ എന്നിവർക്കുള്ള സ്കൂളിന്റെ ഉപഹാരം പ്രിൻസിപ്പാളും ഹെഡ് മിസ്ട്രസ്സ് ചേന്ന് നൽകി.യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി എം.മനു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സ്വാഗതവും ഹെഡ് മിസ്ട്രസ്സ് റീന കെ.ടി നന്ദിയും പറഞ്ഞു.
===25-07-2025_പ്രേംചന്ദ് അനുസ്മരണ ക്വിസ് മത്സരം=== ===25-07-2025_അധ്യാപകർക്ക് സമഗ്ര പ്ലസ് ക്ലാസ്സ് സംഘടിപ്പിച്ചു===
21_07_2025_ചാന്ദ്രദിനാഘോഷം
25-07-2025_Tata Group കുട്ടികൾക്കായി നടത്തുന്ന (HS വിഭാഗം) essay Competition
26-07-2025_ജ്യോമെട്രിക് ചാർട്ട് പ്രദർശനം
26-07-2025_അഭിനയ കളരി സംഘടിപ്പിച്ചു
29-07-2025_വാങ്മയം പരീക്ഷ
വിദ്യാരംഗം കലാസാഹിത്യ വേദി വാങ്മയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ സംഘടിപ്പിച്ചു ഭാഷയും വായനയും പരിപോഷിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഭാഷാ പ്രതിഭാ നിർണയ പരീക്ഷ സംഘടിപ്പിച്ചു.മലയാള ഭാഷയുടെ വളർച്ചയും, വായന സംസ്‌കാരം വർദ്ധിപ്പിക്കുവാനും വേണ്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി വാങ്ങ്മയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ നടത്തിയത്.വാങ്മയം ഭാഷാ പ്രതിഭ നിർണയ പരീക്ഷയുടെ സ്കൂൾ തല മത്സരത്തിൽ യുപി വിഭാഗത്തിൽ ഏഴാംതരം ബി ക്ലാസ്സിലെ നിവേദ് ടി.പി ഒന്നാം സ്ഥാനവും ആറാം തരം എ ക്ലാസ്സിലെ വൈഖരി രണ്ടാം സ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ആർദ്ര ടി.വി ഒന്നാം സ്ഥാനവും മേധാ പത്മം രാജ് രണ്ടാം സ്ഥാനവും നേടി.സ്‌കൂൾ തലം മുതൽ സംസ്ഥാനതലം വരെ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നി വിഭാഗങ്ങളിലെ കുട്ടികൾക്കാണ് മത്സരം. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഴുത്തു പരീക്ഷയിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
YIP ശാസ്ത്രപഥം മാർഗ്ഗനിർദ്ദേശ ക്ലാസ്സ്
30-07-2025_മാതൃഭൂമി മലയാളം പദ്ധതി
ജി.എച്ച്.എസ്. എസ്. ഇളമ്പച്ചിയിൽ മാതൃഭൂമി മലയാളം പദ്ധതിആരംഭിച്ചു.സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ വി.കെ രതീശൻ, കെ.എൻ രമാദേവി എന്നിവർ സ്കൂൾ പ്രഥമാധ്യാപിക കെ.ടി റീനയ്ക്ക് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.സ്കൂൾ പൂർവ്വവിദ്യാർഥികളായ വി.കെ രതീശൻ, കെ.എൻ രമാദേവി എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.മാതൃഭൂമി സെയിൽസ് ഓർഗനൈസർ പ്രസാദ് കക്കൂത്തിൽ, മാതൃഭൂമി ഏജന്റ് ടി നാരായണൻ എന്നിവർ സംസാരിച്ചു.
30-07-2025_സ്വദേശ് മെഗാ ക്വിസ്
അദ്ധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്യത്തിൽ ലാണ് ക്വിസ് സംഘടിപ്പിച്ചത്.സ്വദേശി മെഗാ ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് സ്വാതന്ത്രസമര ചരിത്രത്തെക്കുറിച്ചും സ്വാതന്ത്രസമര നേതാക്കളെക്കുറിച്ചും മനസിലാക്കാൻ വേണ്ടിയാണ് സ്വദേശി മെഗാ ക്വിസ് സംഘടിപ്പിച്ചത്.സ്വദേശി മെഗാ ക്വിസിന്റെ സ്കൂൾ തല മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഫിദൽ കെ ഒന്നാം സ്ഥാനവും വേദാലക്ഷ്മി പി രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ വൈഗരി കെ, ദേവദർശ് മുരളി , അർഷിക് അനീഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.ഹൈസ്കൂൾ തലത്തിൽ ശ്രേയ സുബിൻ, ആദേശ് രാജ്, ആര്യദേവ് കെ.വി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.ക്വിസ് മത്സരത്തിന് സിറാജ് മാഷ്, ജയശ്രീ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
31-07-2025_വിദ്യാഭ്യാസ ഓഫീസർമാരുടെ അക്കാദമിക മോണിറ്ററിങ്
01-08-2025_രാമായണം ക്വിസ് മത്സരം
01-08-2025_എൻ.എം.എം.എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം
04-08-2025_പ്രോഫ.എം.കെ സാനുവിന് ആദരാഞ്ജലി അർപ്പിച്ചു
04-08-2025_ഫ്രീഡം ക്വിസ് സ്കൂൾതല മത്സരം
11-08-2025_ഇലക്കറി വിഭവമേള
13-08-2025_ജെ.ആർ.സി: സ്കാർഫ് അണിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
ഇളമ്പച്ചി ഗുരു ചന്തപണിക്കർ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് നടന്നു. സ്കാർഫ് അണിയിക്കൽ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ചന്തേര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രഥമാധ്യാപിക റീന കെ.ടി സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ ശ്രീജ ശ്രീറാം അദ്ധ്യക്ഷതയും വഹിച്ചു.സീനിയർ അസിസ്റ്റന്റ് പി.കെ സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി സി.രമേശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ജെ.ആർ.സി കൗൺസിലർ ഇന്ദിര മാരൻ കാവിൽ നന്ദിയും പറഞ്ഞു.
13-08-2025_സബ് ജില്ലാ സയൻസ് സെമിനാർ.
14-08-2025_ഉപജില്ലാ ശാസ്ത്രമേള സംഘാടകസമിതി രൂപീകരണം
ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രമേള സെപ്തംബർ അവസാനവാരം ഇളമ്പച്ചി ഗുരുചന്തുപ്പണിക്കർ സ്മാരക ഗവ: ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. സംഘാടക സമിതിയോഗം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.മനു ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗം കെ.എൻ.വി. ഭാർഗവി അധ്യക്ഷയായി. ചെറുവത്തൂർ എഇഒ രമേശൻ പുന്നത്തിരിയൻ, പിടിഎ പ്രസിഡന്റ് ടി.വി. വിനോദ് കുമാർ, എസ്എംസി ചെയർമാൻ പി. അനിൽകുമാർ, വികസനസമിതി ചെയർമാൻ കെ. രവി, മദർ പിടിഎ പ്രസിഡന്റ് പ്രസൂണാ പദ്മനാഭൻ, പിടിഎ വൈസ് പ്രസിഡന്റ് എം.വി. യൂസഫ് അലി, സ്റ്റാഫ് സെക്രട്ടറി സി. രമേശൻ, പ്രിൻസിപ്പൽ ശ്രീജാ ശ്രീരാം, പ്രഥമാധ്യാപിക കെ.ടി. റീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ (ചെയ.), പിടിഎ പ്രസിഡന്റ് ടി.വി. വിനോദ് കുമാർ (വർക്കിങ് ചെയ.), സ്കൂൾ പ്രിൻസിപ്പൽ ശ്രീജാ ശ്രീരാം (കൺ.), എഇഒ രമേശൻ പുന്നത്തിരിയൻ (ഖജാ.).
15-08-2025_സ്വാതന്ത്ര്യ ദിനാഘോഷം
രാജ്യത്തിന്റെ 79–ാം സ്വാതന്ത്ര്യദിനം ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30ന് പ്രഥമാധ്യാപിക റീന കെ.ടി പതാക ഉയർത്തി.അധ്യാപകരായ സിറാജുദ്ദിൻ, രമേശൻ സി എന്നിവർ സ്വാതന്ത്ര്യ ദി സന്ദേശം നൽകി.തുടർന്ന് ജെ.ആർ.സി., സ്കൗട്ട്& ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
15-08-2025_പത്രക്വിസ് എഡിഷൻ 2
26-08-2025_ശാസ്ത്രോത്സവം:ഫണ്ടുശേഖരണോദ്ഘാടനം നടന്നു
ഒക്ടോ: 3, 4 തീയ്യതികളിൽ ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം - 25 ൻ്റെ ഫണ്ടുശേഖരണോദ്ഘാടനം നടന്നു. പ്രശസ്ത സിനിമാ താരംപി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.കെ ബാവഅധ്യക്ഷത വഹിച്ചു. എം. തമ്പാൻ, ടി.നാരായണൻ മണിയാണി, എം.കുമാരൻ, വി.കുഞ്ഞികൃഷ്ണൻ എന്നിവർ ഫണ്ട് കൈമാറി. സംഘാടക സമിതി ജനറൽ കൺവീനർ ശ്രീജാ ശ്രീരാം , സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി.വി വിനോദ് കുമാർ, സംഘാടക സമിതിജോയിൻ്റ് കൺവീനർ റീന.കെ.ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.. സാമ്പത്തിക കമ്മിറ്റി കൺവീനർ ടി.പി രഘു സ്വാഗതവും,സാമ്പത്തിക കമ്മിറ്റി വൈസ് ചെയർമാൻ വി.വി വിജയൻ നന്ദിയും പറഞ്ഞു.
27-08-2025_ശാസ്ത്രോത്സവം:ലോഗോ പ്രകാശനം ചെയ്തു
ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തുഒക്ടോബർ 3,4 തീയതികളിൽഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോകണ്ണൂർ യൂനിവേർസിറ്റി സിൻഡിക്കേറ്റ് മെമ്പറും ഗോവിന്ദ പൈ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ സജിത് കുമാർ പലേരി നിർവഹിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ ചെറുവത്തൂർ എ.ഇ.ഒ രമേശൻ പുന്നത്തിരിയൻ, പ്രിൻസിപ്പാൾ ശ്രീജ ശ്രീറാം, ഹെഡ് മിസ്ട്രസ് റീന കെ.ടി എനിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി വർക്കിങ് ചെയർമാൻ ടി. വി വിനോദ് കുമാർ അധ്യക്ഷനായി.മീഡിയ & പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അഭിലാഷ് രാമൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമേശൻ സി നന്ദിയും പറഞ്ഞു.ഇരുപത്തൊന്നോളം എൻ ട്രികളാണ് മത്സരത്തിന് വന്നത്. ഉദിനൂരുള്ള ആദിത്യനാണ് തെരഞ്ഞെടുത്ത ലോഗോ തയ്യാറാക്കിയത്.
10-09-2025_കായികമേള
15_09_2025_ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈസ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതു ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് ഇളമ്പച്ചി ഗുരു ചന്തപ്പണിക്കർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 2028 ലിറ്റി ൽ കൈറ്റ്സ് ഐടി ക്ലബ്ബ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.ആർ.ജി കൺവീനർ പുഷ്പടീച്ചർ നിർവ്വഹിച്ചു. സ്കൂൾ ഐടി കോഡിനേറ്റർ അദ്ധ്യക്ഷനായിരുന്നു. സ്ക്രാച്ചിലെ ഒരു ഗെയിം കളിച്ചുകൊണ്ട് ഗ്രൂപ്പായി തിരിഞ്ഞുള്ള പ്രവർത്തനമാണ് ആദ്യം നടന്നത് തുടർന്ന് നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനത്തെ കുറിച്ചും പദ്ധതിയുടെ രൂപീകരണ പശ്ചാത്തലം, പദ്ധതിയുടെ പ്രസക്തി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ, സ്ക്രാച്ച് ഇന്റർഫേസ് പരിചയപ്പെടൽ, ആനിമേഷൻ സങ്കേതങ്ങളുടെ പരിചയപ്പെടൽ, റോബോട്ടിക്സിന്റെ പ്രാഥമിക കാര്യങ്ങൾ എന്നിവ ക്യാമ്പിൽ അവതരിപ്പിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് ഐ.ചി ക്ലബ്ബ് അംഗങ്ങളുടെ രക്ഷിതാക്കളുടെ സംഗമവും നടന്നു .കൈറ്റ്സ് മാസ്റ്റർ ട്രെയിനർ സി.എ അഖിലയാണ് ക്ലാസ്സുകൾ കൈകാര്യം ചെയതത്. ചടങ്ങിന് ലിറ്റിൽ കൈറ്റ്സ് മെന്റർ ദീപ എം.വി സ്വാഗതവും ദീപ കെ.വി നന്ദിയും പറഞ്ഞു.
19_09_2025_വൈവിധ്യ 'മുന്നേറ്റം'വിദ്യാലയ സമിതി രൂപീകരണം
അക്കാദമികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വൈവിധ്യ 'മുന്നേറ്റം' പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ മനു ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി.വി വിനോദ് കുമാർ അധ്യക്ഷനായി. സൂര്യ പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപിക റീന കെ.ടി സ്വാഗതവും, സീനിയർ അസിസ്റ്റന്റ് സിറാജുദ്ദീൻ ടി.കെ നന്ദിയും പറഞ്ഞു.
എക്സൈസ് - വിമുക്തി മിഷൻ ജില്ലാ തല ക്വിസ് മത്സരം ഇളമ്പച്ചി സ്കൂളിന് രണ്ടാം സ്ഥാനം
എക്സൈസ് - വിമുക്തി മിഷൻ കാസർഗോഡ് ഡിവിഷൻഅറിവാണ് ലഹരി ജില്ലാ തല ക്വിസ് മത്സരത്തിൽ ഇളമ്പച്ചി സ്കൂളിന് രണ്ടാം സ്ഥാനം. ഇളമ്പച്ചി സ്കൂളിന്റെ മേധ പത്മം രാജ് ശ്രേയ സുബിൻ എന്നിവരടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുത്ത് വിജയം നേടിയത്.ജി.എച്ച്.എസ്.എസ് ചെമ്മനാടിലെ ശ്രീഹരി.പി,അർജുൻ എ കെ എന്നിവിടങ്ങുന്ന ടീമിനാണ് ഒന്നാം സ്ഥാനം.രാജാസ് HSS നിലേശ്വരം അശ്വിൻ രാജ് കെ ,ശ്രീലക്ഷ്മി കെ എന്നിവിടങ്ങുന്ന ടീമിന് മൂന്നാസ്ഥാനവും ലഭിച്ചു.
സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
തൃക്കരിപ്പൂർ ഫയർ & റെസ്ക്യു സ്റ്റേഷനും ഗുരു ചന്തു പണിക്കർ സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂൾ ഇളമ്പച്ചി സുരക്ഷാ ക്ലബ്ബും സംയുക്തമായി സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ജീവിതത്തിൽ നമ്മൾ നേരിടേണ്ടുന്ന അപകടങ്ങളെ എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്നതിനെക്കുറിച്ച് വിശദമായ ക്ലാസ്സ് നടന്നു.ഫയർ & റെസ്ക്യു സ്റ്റേഷൻ ഓഫീസർ പ്രഭാകരൻ കെ.വി ക്ലാസ്സിന് നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് ടി.വി വിനോദ് കുമാർ അദ്ധ്യക്ഷനായിരുന്നു.സുരക്ഷാ ക്ലബ്ബ് കൺവീനർ റിജിൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സിറാജുദ്ധീൻ കെ.പി നന്ദിയും പറഞ്ഞു.
25_09_2025_സ്കൂൾതല സർഗ്ഗോത്സവം
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്കൂൾ തല സർഗ്ഗോത്സവം സംഘടിപ്പിച്ചു.എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി കഥാരചന, കവിതാരചന, ചിത്രരചന, പുസ്തകാസ്വാദനം, അഭിനയം, കാവ്യാലാപനം എന്നീവിഭാഗങ്ങളായാണ് സർഗ്ഗോത്സവം നടന്നത്.സ്കൂൾതലത്തിൽ മികച്ച പ്രകടനം നടത്തിയവരെ ഉപജില്ലാ തല സർഗ്ഗോത്സവത്തിൽ പങ്കെടുക്കും. താഴെപ്പറയുന്ന വിദ്യാർത്ഥികളാണ് സ്കൂൾതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർ
എൽപി വിഭാഗം
കഥ രചന--പാർവണ.കെ Std 4
അഭിനയം--ഫിദൽ കെ Std. 4
കവിത രചന--അമൽദേവ് കെ.വി Std. 3
ചിത്രരചന---സൻമയ എം.വി Std. 3
'യു.പി വിഭാഗം
കവിതാരചന --അക്ഷര സനീഷ് (5B)
കഥാരചന--വൈഖരി കെ (6A)
ചിത്രരചന --കാർത്തിക എ (7A)
നാടൻപാട്ട് --അമർനാഥ് വി വി (6A)
കാവ്യാലാപനം -- തൻവിൻ കൃഷ്ണ (7B)
അഭിനയം-- ദൈവിക പി (6A)
പുസ്തകാസ്വാദനം-- റിതിക എ കുമാർ (6A)
'ഹൈസ്കൂൾ വിഭാഗം
കഥാരചന: ആർദ്ര ടി വി (9A)
കവിതാരചന: ദർശന എം(9A)
ചിത്രരചന:ലിയ ടി (9A)
നാടൻപാട്ട്: ഷാനിബ എം. കെ(9A)
കാവ്യാലാപനം:ആര്യദേവ് കെ വി (9C)
അഭിനയം: ഇബ്രാഹിം ഹയാസുൽ ഫൈറൂസ് (9D)
പുസ്തകാസ്വാദനം:ശ്രേയ സുബിൻ (9A)
25_09_2025_സബ്ജില്ലാ ചെസ് ചാമ്പ്യൻഷിപ്പിൽആർദ്ര ടി വിക്ക് ഒന്നാം സ്ഥാനം
29_09_2025_അമീബിക് മസ്‌തിഷ്ക ജ്വരം : ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ഗുരു ചന്തു പണിക്കർ സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂൾ ഇളമ്പച്ചി ഹെൽത്ത് ക്ലബ്ബിന്റെയും JRC യൂണിറ്റിന്റെയും നേതൃത്വത്തിൽ അമീബിക് മസ്‌തിഷ്ക ജ്വരത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 29.09.25 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉടുമ്പുന്തല FHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. റെജി കുമാർ എം ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീമതി പുഷ്പലത കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീ സിറാജുദ്ധീൻ കെ പി അധ്യക്ഷം വഹിച്ചു. അമീബിക് മസ്‌തിഷ്കജ്വരത്തിന്റെ കാരണങ്ങളെ കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസ്സിൽ വിശദമായി പ്രതിപാദിച്ചു. JRC കൗൺസിലർ ശ്രീമതി ഇന്ദിര എം കെ നന്ദി പ്രകാശിപ്പിച്ചു.
02-10-2025_ഗാന്ധിജയന്തി ദിനാഘോഷം
03-10-2025_ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു.
ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മികവുകളും പ്രവർത്തനങ്ങളും കോർത്തിണക്കിയ ഡിജിറ്റൽ പത്രം ലിറ്റിൽ വോയ്സ് പ്രധാനാധ്യാപിക റീന കെ.ടി പ്രകാശനം ചെയ്തു.സീനിയർ അസിസ്റ്റന്റ് സിറാജുദ്ദീൻ പി.കെ ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ ദീപ കെ.വി സ്വാഗതവും ദീപ എം.വി നന്ദിയും പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‍വെയറായ സ്ക്രൈബസ്സിലാണ് ഡിജിറ്റൽ പത്രം തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പരിശീലന പദ്ധതിയിലും പത്താം ക്ലാസ്സിലെ ഐ.ടി പാഠപുസ്തകത്തിലും സ്കൈബസ് പഠന വിഷയമാണ്.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾത്തന്നെയാണ് വാർത്തകളും ഫോട്ടോയും തയ്യാറാക്കുന്നത്
04-10-2025_ചിത്ര ശലഭ നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു=
ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ ഹയർ സെക്കന്ററി സ്കൂളിൽ ചിത്രശലഭ നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.പ്രശസ്ത ചിത്രശലഭ നിരീക്ഷണ പ്രതിഭ ചായോത്ത് ഗവ ഹയർ സെക്കന്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുമായ സി.ആർ അശ്വഘോഷ് ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകി യത്. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനാധ്യാപിക റീന കെ.ടി നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് സിറാജുദ്ദീൻ പി.കെ അധ്യക്ഷനായിരുന്നു.42 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ രാവിലെ ക്ലാസ്സും തുടർന്ന് ചിത്രശലഭങ്ങളെ നിരീക്ഷിക്കാൻ ഫീൽഡ് ടിപ്പും സംഘടിപ്പിച്ചു.രമ്യ എൻ.വി ആയിരുന്നു ക്യാമ്പിന്റെ കോർഡിനേറ്റർ.ശാലിനി, സരിത, ശ്രീജ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.