ചെമ്പിലോട് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചെമ്പിലോട് യു പി സ്കൂൾ
വിലാസം
ചെമ്പിലോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201713389




ചരിത്രം

1936 ൽ സ്ഥാപിതമായതും V മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.പ്രഗത്ഭരായ ഗുരുനാഥന്മാരാലും പില്കാലത്ത് സമൂഹത്തിൽ പേരും പ്രശസ്തിയും നേടിയ നിരവധി ശിഷ്യഗണങ്ങളാലും സമ്പന്നമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. വാഹനസൗകര്യം തീരെ ഇല്ലാതിരുന്നിട്ടും വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ ഇവിടേക്ക് വിദ്യാഭ്യാസത്തിനായി എത്തിയിരുന്നു.

Republic Day

ഭൗതികസൗകര്യങ്ങള്‍

V, VI, VII ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും സുഖമായിരുന്നു പഠിക്കുവാൻ ആവശ്യമായ ഇരിപ്പിടസൗകര്യവും, വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്സുമുറികളും ഇവിടെയുണ്ട്. പാർട്ടീഷൻ തട്ടികൾ വച്ചാണ് ക്ലാസുകൾ വേർതിരിച്ചിട്ടുള്ളത്. സ്കൂളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.സ്കൂൾ വൈദുതീകരിക്കുകയും, കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്.

  • വിശാലമായ കളിസ്ഥലം
  • കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങള്‍
  • ആകര്‍ഷകമായ സയന്‍സ് ലാബ്
  • വായനമുറി
  • സ്കൂള്‍ വാഹന സൗകര്യം
Republic Day-

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • സാമുഹ്യശാസ്ത്ര ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • കാര്‍ഷിക ക്ലബ്ബ്
  • സ്കൗട്ട്

മാനേജ്‌മെന്റ്

പ്രഗത്ഭ വൈദ്യരായിരുന്ന ഒതയോത്ത് നാലാപ്പുറം രാമുണ്ണി വൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ, ചെമ്പിലോട് എൽ പി, വലിയന്നൂർ നോർത്ത് യു പി സ്കൂൾ എന്നിവയും മേല്പറഞ്ഞവരുടെ ഉടമസ്ഥതയിലായിരുന്നു.രാവുണ്ണിവൈദ്യരുടെ മകനായ ടി.കൃഷ്ണൻവൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന രോഹിണിയും പിന്നീട് അവരുടെ മകനായ ശ്രീ പി ശശിധരനും മാനേജരായി.

മുന്‍സാരഥികള്‍

  1. വി സി ഹരീന്ദ്രനാഥൻ
  2. സി.ശശീന്ദ്രൻ
  3. സി.സദാനന്ദൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ
  • Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ്

വഴികാട്ടി

കണ്ണൂർ കാപ്പാട് വഴി ചക്കരക്കൽ ബസിൽ കയറി ചെമ്പിലോട് യു പി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക . ചക്കരക്കൽ പോലീസ് സ്റ്റേഷന് സമീപം . {{#multimaps: 11.888394, 75.455479 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ചെമ്പിലോട്_യു_പി_സ്കൂൾ&oldid=287590" എന്ന താളിൽനിന്ന് ശേഖരിച്ചത്