എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/ലിറ്റിൽകൈറ്റ്സ്

2024-25 അദ്ധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പ് ശ്രീമതി ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ 2/10/24 ൽ നടന്നു. LK മിസ്ട്രെസ്മാരായ അനിത ടീച്ചറിന്റെയും സ്വാതി ടീച്ചറിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ക്ലാസ്സ്‌ നടക്കുന്നു.

ഏക ദിന ക്യാമ്പ് (23/5/25)

ലിറ്റിൽ കൈറ്റസ് ന്റെ 9ാം ക്ലാസ്സിലെ ആദ്യ ഘട്ട ഏക ദിന ക്യാമ്പ് 23/5/25 ന് നടന്നു. സ്കൂൾ HM ശ്രീമതി അജിത ആർ നായർ ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു. ക്ലാസ്സ്‌ നയിച്ചത് ആനന്ദപുരം സ്കൂളിലെ LK മിസ്ട്രെസ് ആയ ശ്രീമതി ശാലിനി ടീച്ചറും നമ്മുടെ സ്കൂളിലെ മിസ്ട്രെസ് ആയ അനിത ടീച്ചറും ആയിരുന്നു. 9ലെ എല്ലാകുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾ വീഡിയോ എഡിറ്റ്‌ ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തു.ക്ലാസ്സ്‌ 4.30 ന് അവസാനിച്ചു.