കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ
വിലാസം
ചേര്‍ത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
അവസാനം തിരുത്തിയത്
26-01-2017Kavunkal panchayath l.p school




................................ കാവുങ്കല്‍ പ്രദേശത്ത് അറിവിന്റെ വെളിച്ചമേകാന്‍ 1966-ല്‍ ശ്രീ. കല്ലുമല എം ഗോപാലന്‍ അവറുകള്‍ മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാര്‍ഡില്‍ കാവുങ്കല്‍ പ്രദേശത്ത് എല്‍ പി സ്‌കൂള്‍ തുടങ്ങുന്നതിനായി 80 സെന്റ് സ്ഥലം സംഭാവന ചെയ്തു. അന്നത്തെ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ എസ്. വേലുവിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയും വാര്‍ഡ് മെമ്പര്‍ ശ്രീ പി കെ വാസു,എം പി വിശ്വനാഥന്‍,റ്റി ആര്‍ പി പണിക്കര്‍,എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഗസ്റ്റിന്‍ പ്രദേശവാസികളായ ശ്രീ കേശവനാശാന്‍,ശ്രീ പി എസ് ശ്രീധരന്‍,വി ആര്‍ പത്മനാഭന്‍,പുതുവാകുളങ്ങര സതീശന്‍പിള്ള,കറുത്തകുഞ്ഞ് എന്നിവരുടെയും മറ്റനവധിപേരുടെ സഹായത്തോടെ രണ്ടുമുറി ഓല ഷെഡ്ഡില്‍ ഒന്നാം ക്ലാസ് ആരംഭിച്ചു.നൂറു കുട്ടികള്‍ പ്രവേശനം നേടി. 1969-ല്‍ സ്‌കൂളിന്റെ പടിഞ്ഞാറുഭാഗത്തായി പഞ്ചായത്തിന്റെ സഹായത്തോടെ നൂറടി കെട്ടിടം നിര്‍മ്മിച്ചു. 1974-75-ല്‍ വടക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നൂറടി കെട്ടിടം നിലവില്‍ വന്നു.

ഭൗതികസൗകര്യങ്ങള്‍

പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതീക സാഹചര്യവും മികച്ച എസ് എം സിയുമുള്ള ഈ സ്‌കൂളില്‍ 107 എല്‍ പി കുട്ടികളും 44 നേഴ്‌സറി കുട്ടികളുമാണ് പഠിക്കുന്നത്.കുട്ടികള്‍ക്ക് പഠിക്കുന്നതിനായി ആധുനിക സൗകര്യമുള്ള കെട്ടിടങ്ങള്‍,കംപ്യൂട്ടര്‍ ലാബ്,ലൈബ്രറി,സ്‌കൂള്‍ ഓഡിറ്റോറിയം,കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം കഴിക്കുന്നതിനായി സ്‌കൂള്‍ ഹാള്‍,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ്,വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കുന്നതിനായി കളി ഉപകരണങ്ങള്‍,സ്‌കൂള്‍ ബസ്,പാചകപ്പുര എന്നിവ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉയര്‍ത്തുന്നതിന് സഹായകമായിട്ടുണ്ട്.പഞ്ചായത്ത് അധികൃതരുടെയും എസ്.എം.സിയുടെയും പിന്തുണയും സഹായവുമാണ് സ്‌കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയണ്‍സ് ക്ലബ്ബ്. സ്‌കൗട്ട്. ഹെല്‍ത്ത് ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്. ഗാന്ധി ദര്‍ശന്‍. കാര്‍ഷിക ക്ലബ്ബ്‌.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി