ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോ ത്സവം ആഘോഷിച്ചുവാർഡ് മെമ്പർ ശ്രീമതി അജിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. PTAപ്രസിഡന്റ് ശ്രീ ജേക്കബ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
പരിസ്ഥിതി ദിനം 2025 ജൂൺ 5
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം വ്യക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക രജിത കെ.വി പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനപോസ്റ്റർ രചനാ മത്സരം, ക്വിസ് എന്നിവ നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം june 25
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ഡോക്ടർ കെ വി സജീവൻ നിർവഹിച്ചു. പി. ടി എ പ്രസിഡന്റ് ഇ ജെ ജേക്കബ് അധ്യക്ഷനായി പ്രധാനാധ്യാപിക കെ വി രജിത സ്വാഗതം പറഞ്ഞു.
==
'ലഹരി വിരുദ്ധ ദിനം june 26
ലഹരി വിരുദ്ധദിനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എ എസ് ഐ സുരേശൻ സർ നിർവഹിച്ചു. ലഹരി വിരുദ്ധസന്ദേശം നൽകി. ലഹരി വിരുദ്ധ ഒപ്പുശേഖരണം പ്രധാന അധ്യാപിക രജിത കെ.വി യുടെ നേത്യത്വത്തിൽ നടത്തി. സൂമ്പ ഡാൻസ്, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.
പേ വിഷബാധ പ്രതിരോധം 2025 june 30
ബളാൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ പേ വിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. MLSP അനു തോമസ് ക്ലാസ് എടുത്തു.ബളാൽJHI ഷെറിൻYSപ്രതിജ്ഞയും, സ്കൂൾ ഹെഡ്മിസ്ട്രസ് രജിത കെ.വി സ്വാഗതവും കുമാരി റിതിന ബിജു നന്ദിയും പറഞ്ഞു.ആശാ വർക്കർ സിന്ധു പരിപാടിയിൽ പങ്കെടുത്തു.