ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

21:06, 22 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25057M (സംവാദം | സംഭാവനകൾ) ('സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 22-09-2025 ന് പ്രത്യേക അസംബ്ലി നടത്തി. സെപ്തംബർ 22 മുതൽ 27 വരെ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ വാരം ആഘോഷിക്കുന്നതിന്റെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 22-09-2025 ന് പ്രത്യേക അസംബ്ലി നടത്തി. സെപ്തംബർ 22 മുതൽ 27 വരെ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ വാരം ആഘോഷിക്കുന്നതിന്റെ പ്രസക്തിയെക്കുറിച്ച് കൈറ്റ് മെന്റർ ശ്രീമതി ലക്ഷ്മി പ്രഭ വിശദീകരിച്ചു. സ്വതന്ത്രസോഫ്റ്റ് വെയർ , കുത്തക സോഫ്റ്റ് വെയർ എന്നിവയെക്കുറിച്ച് ലഘു വിവരണം ലിറ്റിൽ കൈറ്റ് അംഗമായ ഹന നൽകി.തുടർന്ന്,കൈറ്റ് അംഗമായ ഫസ്ന നസ്‍റിൻ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റു ചൊല്ലി.