ജി. എച്ച്. എസ്സ്. കുഴൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

ലോക ജനസംഖ്യാദിനം

 
WORLD POPULATION DAY

2025 ജൂലൈ 11 ന് ലോക ജനസംഖ്യാദിനം സ്കൂളിൽ വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. ജനസംഖ്യ വർദ്ധനവ് വരുത്തുന്ന സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാന അധ്യാപിക ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിലവിലെ ജനസംഖ്യ സ്ഥിതിയെക്കുറിച്ചും വിശദീകരിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ്,  പ്രസംഗം  തുടങ്ങിയ മത്സരങ്ങൾ നടത്തി.