സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2025-26



പ്രവേശനോത്സവം 2025 - 26 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവത്തിന് സ്കൂൾ അങ്കണവും ക്ലാസ്സ് മുറികളും അലങ്കരിച്ചു .നവാഗതരെ കളഭം ചാർത്തിയും സമ്മാനങ്ങൾ നൽകിയും വരവേറ്റു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് മാനേജർ സിസ്റ്റർ മോളി അലക്സ് അദ്ധ്യക്ഷപദം അലങ്കരിച്ചു. നിത ടീച്ചർ സ്വാഗതം ആശംസിച്ചു . ഫാദർ പോൾസൺ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് കൗൺസിലർ അരിസ്റ്റോട്ടിൽ എജുക്കേഷൻ കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സെബാസ്റ്റ്യൻ സർ എന്നിവർ ആശംസകൾ അറിയിച്ചു .സർവ്വമത പ്രാർത്ഥനയും പുസ്തക വിതരണവും ഈ ദിനത്തിനെ അർത്ഥസമ്പന്നമാക്കി. എം പി ടി എ പ്രസിഡൻറ് റെലിൻ റിയാസ് കൃതജ്ഞത അർപ്പിച്ചു .മധുര വിതരണവും മറ്റു കലാപരിപാടികളും ഈ ദിനത്തെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റി.


