യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം
യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം | |
---|---|
വിലാസം | |
വണ്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 48507 |
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചാത്തങ്ങോട്ടുപുറം യു എം എ എല്‍പി സ്കൂള്‍: വഴികാട്ടികളുടെ നിരയില്‍ തിളക്കത്തോടെ
അര നൂറ്റാണ്ടും പിന്നെ ഒരു ആറ് വര്‍ഷവും. ശരിയായ അര്‍ത്ഥത്തില്‍കേരളത്തിന്‍റെ ചരിത്രത്തിനൊപ്പമാണ് ചാത്തങ്ങോട്ടുപുറം എല്‍പി സ്കൂള്‍ സഞ്ചരിച്ചത്. തിരുവിതാംകൂറുംകൊച്ചിയും മലബാറുംചേര്‍ന്ന് മലയാള ഭാഷ എന്ന വലിയ വികാരത്തിന്‍റെ അടിത്തറയില്‍ഐക്യകേരളം നിലവില്‍ വന്ന് മൂന്നു വര്‍ഷം മാത്രം കഴിഞ്ഞ്, 1960ല്‍ ആണ് ഈ വിദ്യാലയംസ്ഥാപിതമായത്. അതായത് 1960-'61 അധ്യയന വര്‍ഷംമുതലാണ് ഈ കൊച്ചുഗ്രാമത്തില്‍ ഈ വലിയ സാന്നിധ്യം. വിദ്യാവെളിച്ചത്തിന്‍റെയും അറിവിന്‍റെയുംജാതി, മത വ്യത്യാസങ്ങള്‍ക്ക് അതീതമായകൂട്ടായ്മയുടെയും സാന്നിധ്യം. പല തലമുറകള്‍ ഈ ക്ലാസ്മുറികളിലൂടെ, ഈ മുറ്റത്തൂടെ, ഇപ്പോള്‍ടാറിട്ട റോഡായിമാറിയ ചെമ്മണ്‍ പാതയിലൂടെ തല ഉയര്‍ത്തി കടന്നുപോയി; വിദ്യാഭ്യാസത്തിന്‍റെകൂടുതല്‍ ഉയരങ്ങളിലേക്ക്, ജീവിതാനുഭവങ്ങളുടെ വലിയ കലാലയങ്ങളിലേക്ക്. ഇനിയും എത്രയോ തലമുറകളെ അറിവിന്‍റെ ആയുധം അണിയിച്ച് പ്രാപ്തരാക്കാന്‍ ഈ മഹത്തായസ്ഥാപനം കാത്തിരിക്കുന്നു. അധ്യാപകരുടെയും അവരെസ്നേഹിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന രക്ഷിതാക്കളുടെയും ഒന്നിലധികം തലമുറകളുടെ കഥ പറയും ഈ വിദ്യാലയം. തണ്ടുപാറക്കൽ ഉണ്ണിച്ചെക്കു ഹാജി അദ്ദേഹത്തിന്‍റെ അഭിവന്ദ്യ പിതാവ് ഉണ്ണി മമ്മൂട്ടി സാഹിബിന്‍റെ പാവന സ്മരണയ്ക്കു വേണ്ടിയാണു എല്‍പി സ്കൂള്‍തുടങ്ങിയത്. ഉണ്ണി മമ്മൂട്ടി അനുസ്മരണ ലോവര്‍പ്രൈമറി സ്കൂള്‍ എന്നാണ് മുഴുവന്‍ പേര്. സ്കൂളുകള്‍ പൂട്ടുന്നതായിരുന്നില്ല, നാടു മുഴുവന്‍ പുതിയ പുതിയ സ്കൂള്‍തുറക്കുന്ന ആവേശകത്തിന്‍റേതായിരുന്നു അക്കാലം. മറ്റെല്ലാ ധനങ്ങളേക്കാള്‍ പ്രധാനം വിദ്യ എന്ന ധനം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് തലമുറകളെ നവീകരിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരുടെ നിരയിലായിരുന്നു ഉണ്ണിച്ചെക്കു ഹാജിയുടെയും സ്ഥാനം. 1960 ജൂണ്‍ 11ന് ആദ്യ ക്ലാസ് ആരംഭിക്കുമ്പോള്‍ ഇന്നു പ്രവര്‍ത്തിക്കുന്ന സ്ഥലത്തായിരുന്നില്ല , മു തീരിയിലെ പീടികപ്പുരയിലായിരുന്നുസ്കൂള്‍. ഒന്നാം ക്ലാസ് മാത്രമായിട്ടായിരുന്നു തുടക്കം. വണ്ടൂർ ബി.ഡി ഒ ആയിരുന്ന എല്‍.കുഞ്ഞിക്കോയ തങ്ങളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സാമൂഹികപ്രവര്‍ത്തകനും നാട്ടുകാര്‍ക്കു പ്രിയങ്കരനുമായിരുന്ന കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകന്‍. ആറ് വര്‍ഷത്തിനു ശേഷം 1967-68 അധ്യയന വര്‍ഷത്തിലാണ് ലോവര്‍പ്രൈമറിസ്കൂളായി അംഗീകരിക്കപ്പെട്ടത്. ഒന്നിന്‍റെസ്ഥാനത്ത് നാലുവരെയായിഅപ്പോഴേക്കു സ്കൂള്‍വികസിച്ചിരുന്നു. ഒരു മുഴുവന്‍ സമയ അറബി അധ്യാപകന്‍റേതുള്‍പ്പെടെ അഞ്ച് അധ്യാപക തസ്തികകളാണ്തുടക്കത്തില്‍ അംഗീകരിക്കപ്പെട്ടത്. പിന്നീട് ഘട്ടം ഘട്ടമായ വികസനമാണ് ഉണ്ടായത്. സ്കൂളിന് സ്വന്തം കെട്ടിടമായി, അധ്യാപക- രക്ഷാകര്‍തൃസംഘടന ഉണ്ടായി വാര്‍ഷികങ്ങള്‍ ആഘോഷിച്ചു, കമ്പ്യൂട്ടര്‍ വന്നു ഈ സ്കൂളില്‍ പഠിച്ചവര്‍ എന്ന് അഭിമാനത്തോടെ പറയുന്ന മുന്‍കാല വിദ്യാര്‍ത്ഥികളും, ഇവിടെഞാനും അധ്യാപകനോ അധ്യാപികയോ ആയിരുന്നു എന്ന് അഭിമാനിക്കുന്ന റിട്ടയേഡ് അധ്യാപകരും ഉണ്ടായി. കാലംമുന്നോട്ടു പോകുമ്പോള്‍ യുഎംഎ എല്‍പി സ്കൂളും അതിന്‍റെജൈത്രയാത്ര തുടരുകയാണ്. ശാസ്താവങ്ങോട്ടുപുറംആണ് പിന്നീട് ലോപിച്ച് ചാത്തങ്ങോട്ടുപുറം ആയത് എന്ന് ഈ സ്കൂള്‍സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്‍റെ പേരുമായി ബന്ധപ്പെട്ടു ശക്തമായ ഐതീഹ്യം നിലവിലുണ്ട് ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ക്ക് പുറമേ ഇപ്പോള്‍ രണ്ട് പ്രീ പ്രൈമറി ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. പ്രധാനാധ്യാപിക ഉള്‍പ്പെടെ അഞ്ച് സ്ഥിരം അധ്യാപക തസ്തികകള്‍ ഉണ്ട്. അലസതതൊട്ടുതീണ്ടാത്ത ഊര്‍ജ്ജമാണ് ഈ സ്കൂളിന്‍റെകാതല്‍. പഠനവുംകുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവും മാത്രമല്ല, എല്ലാവര്‍ഷവുംകുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്ന ചെറുവിനോദയാത്രകളും ഈ സ്കൂളിന്‍റെമുടങ്ങാത്ത ചലനാത്മതകയുടെ ഭാഗം തന്നെ. ദീര്‍ഘകാലം, നിരവധി തലമുറകള്‍ക്ക് ഇനിയും അറിവിന്‍റെ ആദ്യാനുഭവംകുറിക്കാന്‍ ഈ വിദ്യാലയം നിറവോടെ നിലനില്‍ക്കുകതന്നെ ചെയ്യും. നിലവില്‍സ്കൂള്‍ മാനേജര്‍ കെടി അബ്ദുല്‍ റഷീദും പ്രധാനാധ്യാപിക അഞ്ജു എസ് രാജയുംആണ്. മാറിയ കാലത്തും ഈ വിദ്യാലയത്തെ നാട്ടിന്‍പുറത്തിന്‍റെ നന്മകളുമായും പഠനരീതികളിലെ കാലിക പുരോഗതികളോടെയും ഇവര്‍ നയിക്കുന്നു; അവരോടുതോളോടുതോള്‍ചേര്‍ന്ന് മറ്റ് അധ്യാപകരും അധ്യാപകസ രക്ഷാകര്‍തൃ സംഘടനയും. കുട്ടികളെ ഒരുപാട്സ്നേഹിച്ച് സന്മാർഗം കാണിച്ചുകൊടുക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹംകൈയില്‍ വടിയുമായി മാത്രമേ നടപ്പാക്കാന്‍ കഴിയൂ എന്നു വിശ്വസിച്ചിരുന്ന അധ്യാപകരുടെകാലംമാറി. ഈ വിദ്യാലയവും ആ മാറ്റത്തെ തിരിച്ചറിഞ്ഞ് ഏറ്റെടുത്തിരിക്കുന്നു. അധ്യാപകരുടെ ശിക്ഷണം എന്നതിന് ശിക്ഷ എന്നല്ല അര്‍ത്ഥം.വിദ്യ എന്നത് ആയാസരഹിതമായി ജീവിതത്തെ പുരോഗതിയിലേക്കു നയിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കാണാപ്പാഠങ്ങളുടെ ഭാരവുംകുട്ടികളുടെമേല്‍ഇപ്പോള്‍ വച്ചുകൊടുക്കുന്നില്ല. മാറ്റത്തിനൊപ്പംഗുണനിലവാരം മേലേക്കുയര്‍ത്തി ചാത്തങ്ങോട്ടുപുറത്തിന്റെ യുഎംഎ എല്‍പി സ്കൂള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
- നല്ല ക്ലാസ് മുറികൾ
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- കുടിവെള്ളം
- ടോയ്‌ലറ്റ്
- വാഷ്‌ബേസ്
- മൈക്ക
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.1601225, 76.2079046 |zoom=13}}