ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/അക്കാദമിക മാസ്റ്റർപ്ലാൻ

ആമുഖം

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ മുക്കം നഗര സഭയിലെ പ്രധാന സർക്കാർ വിദ്യാലയമാണ് നീലേശ്വരം ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ. ത്രിതല പഞ്ചായത്ത് സംവിധാനവും ജനകീയാസൂത്രണവും ഈ വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യങ്ങളിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കി. ചോർന്നൊലിക്കുന്ന ഓല ഷെഡ്ഡുകളും പഴകി ദ്രവിച്ച ഫർണിച്ചറുകളുമെല്ലാം ഓർമ്മയായി. ഈ കാലത്ത് അക്കാദമിക നിലവാരത്തിലും ഈ മാറ്റം പ്രകടമാണ്. SSLC പരീക്ഷയിൽ 100 ശതമാനത്തിനോടടുത്താണ് വിജയശതമാനം. എന്നാൽ പൂർണ്ണതയിലെത്തി എന്നു പറയാറായിട്ടില്ല. ഭൗതിക സാഹചര്യങ്ങളിലും അ ക്കാദമിക നിലവാരത്തിലും ഇനിയും മുന്നേറ്റമുണ്ടാവണം. മികച്ച നിലയിൽ പ്രവർത്തിക്കുന്ന അധ്യാപക രക്ഷാകർത്യ സമിതിയും പ്രതിഭാധനരായ അധ്യാപകരും ഈ സ്ഥാപനത്തിൻ്റെ മുതൽക്കൂട്ടാണ്. പൊതുവിദ്യാഭ്യാസ മേഖലയിലെ കുതിപ്പിൽ തല്പരരായി, മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്നവരാണ് രക്ഷിതാക്കളിൽ ഏറെയും. വികസന പ്രവർത്തനങ്ങൾ ക്കു താങ്ങും തണലുമായി നിൽക്കുന്ന മുക്കം നഗരസഭയും നമുക്കൊപ്പമുണ്ട്. നമ്മുടെ വിദ്യാലയത്തെ ഔന്നത്യത്തിലെത്തിക്കാൻ പ്രതിജ്ഞാബദ്ധനായ എം.എൽ.എ യും നമ്മെ പ്രതീക്ഷാ നിർഭരമാക്കുന്നു. അക്കാദമിക പ്രവർത്തനങ്ങളിൽ സഹായവുമായെത്തുന്ന ബി.ആർ.സി. ട്രെയിനർ പി ശ്രീ അബ്ദുൽ റാഫി, ഡയറ്റ് പ്രിൻസിപ്പൽ എൻ അബ്ദുൽ നാസർ എന്നിവരുടെ സേവനവും എടുത്ത് പറയേണ്ടതാണ്.

ഈ പ്രവർത്തന പദ്ധതി പരിപൂർണ്ണമായി നടപ്പിലാക്കുവാനും നമ്മുടെ വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ ഉന്നതിക്കു വേണ്ടി പ്ര വർത്തിക്കുവാനും എല്ലാവരുടേയും പരിപൂർണ്ണമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങൾ അഭിമാന പൂർവ്വം ഈ അക്കാദമിക മാസ്റ്റർ പ്ലാൻ സവിനയം സമർപ്പിക്കുന്നു.

ലക്ഷ്യം

നീലേശ്വരം ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിനെ സമഗ്ര ഗുണമേന്മ പദ്ധതിയിലൂടെ മികവിൻ്റെ കേന്ദ്രമാക്കുക. പൊതു ലക്ഷ്യങ്ങൾ

*സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ആശയ തലവും പ്രായോഗിക തലവും തിരിച്ചറിയുക.
*'ബാല്യത്തിനും യൗവനത്തിനും ഒപ്പം' എന്ന ക്യാമ്പയിൻ മൂല്യ പാഠം ക്ലാസുകൾ സ്കൂളിൽ നടപ്പാക്കുന്നതിനുള്ള ആസൂത്രണം നടപ്പിൽ വരുത്തുക.
  • സ്‌കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ളാസിൽ നേടേണ്ട പഠന ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പ് വരുത്തുക.
*സ്‌കൂളിന് അടുത്തും സമീപ പ്രദേശങ്ങളിലുമുള്ള രക്ഷിതാക്കൾ, പൊതു സമൂഹം എന്നിവരെ വദ്യാലയവുമായി കൂട്ടിച്ചേർക്കുന്ന SPG,SDM സമിതികൾ കൂടുതൽ പ്രവർത്തന സജ്ജമാക്കുക...
  • എല്ലാ കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാ രിക്കാനും വായിക്കാനും എഴുതുവാനുമുള്ള കഴിവ് ഉറപ്പ് വരുത്തും.
  • ലൈബ്രറിയെ ശാക്തീകരിക്കുകയും വായനയുടെ ലോകം തിരിച്ചു കൊണ്ടുവരികയും ചെയ്യുക (ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി).

വായന പരിപോഷിപ്പിക്കാനാവശ്യമായ രീതിയിൽ പത്രങ്ങൾ, മാ സികകൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ദൃശ്യ ശ്രാവ്യ മാധ്യ മങ്ങൾ, ലൈബ്രറി എന്നിവ പ്രയോജനപ്പെടുത്തും.

> കുട്ടികളുടെ സർഗ്ഗാത്മകവും അക്കാദമികവും കായികവുമായ കഴി വ് പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാന ദേശീയ അന്തർദേശീ യ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കും (yip,Inspire award)


  • ഓരോ ഘട്ടം പൂർത്തീയാകുമ്പോഴും (LP, UP) കുട്ടി നേടേണ്ട അറിവും കഴിവും മുൻകൂട്ടി തയ്യാറാക്കി മികവുത്സവം"നടത്തി രക്ഷിതാക്കളടക്കമുള്ള പൊതുസമൂഹത്തെ അറിയിക്കും.
  • മുന്നോക്കക്കാർക്കും പിന്നോക്കക്കാർക്കും CWSN വിഭാഗത്തിൽ പെട്ടവർക്കും പ്രത്യേക പദ്ധതികൾ നൽകുന്നു.
പാഠ്യേതര  പ്രവർത്തനങ്ങളായ  സ്പോർട്സ്, ആർട്സ്, ജെ ആർ സി, എസ് പി സി, 4S സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ സജ്ജമാക്കും.