എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12550kovval (സംവാദം | സംഭാവനകൾ)
എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ
വിലാസം
കൊവ്വല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
25-01-201712550kovval




ചരിത്രം

കാസര്‍ഗോഡ് ജില്ലയില്‍ ചെറുവത്തൂര്‍  പ‍ഞ്ചായത്തിലാണ്   കൊവ്വല്‍ എ യു പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1929ല്‍ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുള്‍ 1935ല്‍ സര്‍ക്കാര്‍ എലിമെന്‍ററി സ്കൂളായും 1957ല്‍ അപ്പര്‍ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായര്‍ എന്ന കര്‍ഷകനാല്‍ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജര്‍ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരന്‍ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധര്‍മിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജര്‍.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജര്‍ .2001മുതല്‍ മലബാര്‍ എഡ്യുക്കേഷണല്‍ & കള്‍ച്ചറല്‍ സൊസൈററി സ്കൂള്‍ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവന്‍ മാസ്ററര്‍ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാല്‍വയ്പായി മാറി.ഇപ്പോള്‍ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് കെട്ടിടങ്ങളിലായി 11ക്ലാസ് മുറികള്‍ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകള്‍ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നല്ല രീതിയില്‍ പ്രവര്‌ത്തിക്കുന്ന SCOUT &GUIDE,വിദ്യാരംഗം കലാസാഹിത്യവേദി,ഇക്കോ ക്ലബ്,SEED CLUB എന്നിവ ഉണ്ട്.സ്കൂളിലേക്കാവശ്യമായ ചോക്ക് കുട്ടികള്‍ തന്നെ നിര്‍മിക്കുന്നു.

മാനേജ്‌മെന്റ്

.2001മുതല്‍ മലബാര്‍ എഡ്യുക്കേഷണല്‍ & കള്‍ച്ചറല്‍ സൊസൈററി സ്കൂള്‍ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവന്‍ മാസ്ററര്‍ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാല്‍വയ്പായി

മുന്‍സാരഥികള്‍

കോരന്‍ മാസ്ററര്‍, കു‍ഞ്ഞമ്പു മാസ്ററര്‍, നാരായണന്‍ മാസ്ററര്‍, എം.വി.ബാലകൃഷ്ണന്‍ മാസ്ററര്‍, രുഗ്മിണി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഖാദി ബോര്‍‍ഡ് വൈസ്.ചെയര്‍മാന്‍ ശ്രീ എം.വി ബാലകൃഷ്ണന്‍ മാസ്ററര്‍ പൂര്‍വവിദ്യാര്‍ഥിയും മുന്‍ പ്രധാനാധ്യാപകനുമാണ്

Photos

വഴികാട്ടി

ചെറുവത്തൂര്‍ ടൗണില്‍ നിന്ന് ഒരു കിലോമീററര്‍ വടക്കു മാറി ദേശീയ പാതയോരത്താണ് സ്കൂള്‍