ജി.‍ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ

== തൃക്കരിപ്പൂ൪ ഗ്രാമപഞ്ചാത്തിലെ 20-ാം വാ൪‍ഡില്‍പ്പെട്ട മെട്ടമ്മല്‍ പ്രദേശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം ക്രമേണ എല്‍.പി.സ്ക്കൂളായും യു.പി. സ്ക്കൂളായും ഉയ൪ത്തപ്പട്ടു .

ജി.‍ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ
വിലാസം
METTAMMAL
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712539




 വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന പല  പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്  വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളാണ്  സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകള്‍,കുടിവെള്ള  സൗകര്യം,കഞ്ഞിപുര,സ്ക്കൂള്‍ മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകള്‍, വിവിധ പഠന സാമഗ്രികള്‍  വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട് 
വിദ്യാലയത്തിന്റെ  വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മല്‍ പ്രദേശത്തിന്റെ     പുരോഗതിക്ക്   ഈ വിദ്യാലയം നല്‍കിയ സംഭാവനകള്‍ നിസ്തൂലമാണ്.  കലാകായിക രംഗത്ത് തനതായ 
വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക്  ഈ വിദ്യാലയം  ജന്‍മം നല്‍കിയിട്ടുണ്ട്   
സമീപകാലത്ത് കൂണ്‍പോലെ പൊന്തിവന്ന അണ്‍- എയിഡഡ് വിദ്യാലയങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാ൪ഥികള്‍പോലും രക്ഷിതാക്കളുടെ  അഭിമാനത്തിന്റെ പേര്  അണ്‍- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പു തന്നെ  ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകള്‍  നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്.  

എല്‍,പി,യു,പി, വിഭാഗങ്ങളിലായി 124 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍ 95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് . 3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്. ==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി