ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025
ജി എൽ പി എസ് എടക്കാപറമ്പ് സ്കൂളിലെ2025 2026 അധ്യായന വർഷത്തെ പ്രവേശനോത്സവം മികച്ച രീതിയിൽ നടന്നു. കുട്ടികളെ സ്കൂളിലേക്ക് തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചിരുത്തി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഇ കെ ഖാദർ ബാബു ഉദ്ഘാടനം ചെയ്തു. കെ സി അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം H. M മനോഹരൻ സാർ ആണ് നിർവഹിച്ചത്. കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച പാഠപുസ്തകത്തിലെ കഥാപാത്രങ്ങൾ അതിഥികളായി എത്തിയ ദൃശ്യാവിഷ്കാരം വേറിട്ട കാഴ്ചയായി മാറി. പിടിഎയുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണവും പായസ വിതരണവും നടന്നു.







