ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മനുഷ്യർ തൻ അഹന്ത മാറ്റിയൊരെയൊരു മഹാമാരി. താൻ തന്നെ എല്ലാ - മെന്ന ഹങ്കരിച്ചവൻ താനൊന്നുമല്ലായെന്നു - മനസ്സിലാക്കി മാനവൻ. ഈ ലോകം തൻ കാൽകീഴിലാണെന്നു പറഞ്ഞു നടന്നവൻ ഒരു മഹാമാരി തൻ കാൽച്ചുവട്ടിൽ അടിയറ പറഞ്ഞവൻ. മഹാരോഗം മാറ്റിമറിച്ചു ഈ ഭൂഗോള സ്പന്ദനത്തെ. ധരിത്രി വീണ്ടും ശ്വസിച്ചു ശുദ്ധവായു ഓസോൺ തൻ വിള്ളലടച്ചു. ശകടങ്ങളില്ല വിഷപ്പുകയുമില്ല എങ്ങുമെങ്ങും നിശ്ശബ്ദത മാത്രം. ചലനമറ്റു പോയി പ്രപഞ്ചം മഹാമാരിക്കു മുമ്പിൽ . മനുഷ്യരെല്ലാം കാരാഗൃഹത്തി- ലെന്ന പോൽ തൻ ഭവനങ്ങളിൽ മാനവൻ നിസ്സഹായനായി തല കുനിക്കേണ്ടി വന്നവൻ്റെ മുന്നിൽ . മഹാമാരി പഠിപ്പിച്ചതോ മനുഷ്യത്വവും ശുചിത്വവും തിരിച്ചറിവും. പരസ്പര സ്നേഹവും സൗഹാർദവും അകലം പാലിച്ചു പങ്കുവയ്ക്കുവാനവൻ പഠിപ്പിച്ചു. മനുഷ്യൻ്റെ അത്യാർത്തി വ്യഥാവിൽ . മനുഷ്യാ നീ മണ്ണാകുന്നു വെറും ആറടി മണ്ണിൻ്റെ ഉടമസ്ഥർ മനുഷ്യർ തൻ ചിന്താധാരയെ മാറ്റിമറിക്കാനൊരുമ്പെട്ട മഹാമാരി .
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത