'2025-26 അദ്ധ്യയന വർഷത്തിലൂടെ'

1.പ്രവേശനോത്സവം 2025-26

പുത്തൻ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ആവേശോജ്വലമായി ജൂൺ2 തിങ്കളാഴ്ച നടന്നു. കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു. പി. ടി. എ പ്രസിഡണ്ടും, പ‍‌‍ഞ്ചായത്ത് പ്രസിഡണ്ടും ആയ കെ. പി രാജീവൻ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു. പരിപാടികൾ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലളിത സ്വാഗതം പറഞ്ഞു..അർജുൻ പി പി യുടെ ജോമെട്രിക്കൽ പാറ്റേൺ പ്രദർശനവും നടന്നു.