എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27
-
ഡസ്ക്ക്ടോപ്പ് പരിശീലനത്തിൽ ഏർപ്പെട്ട ലിറ്റിൽകൈറ്റ് അംഗങ്ങൾ. .jpg ഡസ്ക്ക്ടോപ്പ് പരിശീലനത്തിൽ ഏർപ്പെട്ട ലിറ്റിൽകൈറ്റ് അംഗങ്ങൾ
-
ഡസ്ക്ക്ടോപ്പ് പരിശീലനത്തിൽ ഏർപ്പെട്ട ലിറ്റിൽകൈറ്റ് അംഗങ്ങൾ.jpg ഡസ്ക്ക്ടോപ്പ് പരിശീലനത്തിൽ ഏർപ്പെട്ട ലിറ്റിൽകൈറ്റ് അംഗങ്ങൾ
-
ഡോക്യുമെൻ്റെഷൻ ഡ്യൂട്ടിയിൽ ഏർപ്പെട്ട ലിറ്റിൽകൈറ്റ് അംഗങ്ങൾ.jpg ഡോക്യുമെൻ്റെഷൻ ഡ്യൂട്ടിയിൽ ഏർപ്പെട്ട ലിറ്റിൽകൈറ്റ് അംഗങ്ങൾ.J
K SMARTപരിശീലനം
05/07/202 സ്കൂൾ പാചക തൊഴിലാളികൾക്കും ബസ് ജീവനക്കാർക്കും കെ സ്മാർട്ട് പരിശീലനം
വില്യാപ്പള്ളി:
വില്യാപ്പള്ളി എം ജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ പാചക തൊഴിലാളികൾ ,ബസ് ജീവനക്കാർ ക്ലീനിങ് ജീവനക്കാർ എന്നിവർക്ക് കെ സ്മാർട്ട് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരിശീലനം നൽകി. ജനന മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്ട്രേഷൻ, വിവിധ നികുതികൾ ഒടുക്കൽ എന്നിവയിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളാണ് പരിശീലനം നൽകിയത്. എംകെ റഫീക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ഷമീർ ചെത്തിൽ , കൈറ്റ് മിസ്ട്രസ് സൈഫുന്നിസ സമീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സ്‌കൂൾ ക്യാമ്പ്
എം ജെ വി എച് എസ് എസ് വില്യപള്ളി 024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 29/04/2025 ശനിയാഴ്ച നടന്നു. ബഹുമാനപ്പെട്ട HM ശംസുദ്ധീൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. എം ജെ വി എച് എസ് എസ് സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷമീർ മാഷ് ക്യാമ്പ് നയിച്ചു. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം,ഡി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം നൽകിയത്. വിജ്ഞാനവും വിനോദവും പകർന്നു നൽകിയ ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ക്യാമ്പിൻ്റെ ഭാഗമായി ആസ്വാദ്യകരവും നിലവാരം പുലർത്തുന്നതുമായ വീഡിയോ/ റീലുകൾ ക്യാമ്പംഗങ്ങൾ നിർമ്മിച്ചു
ലിറ്റിൽ കൈറ്റ്സ് യോഗ്യതാപരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ യോഗ്യതാപരീക്ഷയിൽ 350 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 300 കുട്ടികൾ യോഗ്യത നേടിക്കൊണ്ട് സാങ്കേതിക വിജ്ഞാന തൽപ്പരരായ സമൂഹത്തെ വാർത്തെടുക്കാൻ EMJAY VHSS എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഘ്യം കാണിക്കുന്നത്. കോഴിക്കോട് ജില്ലയിൽ രണ്ടു ബാച്ച് അനുവദിച്ച് കിട്ടിയ സ്‌കൂളാണ് EMJAY VHSS. ആ പ്രൗഢി നില നിർത്തുന്ന പ്രകടനമാണ് കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 80 കുട്ടികളെ രണ്ടു ബാച്ചിലേക്കായി സെലക്ട് ചെയ്തു .
| 16008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16008 |
| യൂണിറ്റ് നമ്പർ | LK/2018/16007 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 BATCH 1 |
| റവന്യൂ ജില്ല | KOZHIKODE |
| വിദ്യാഭ്യാസ ജില്ല | VADAKARA |
| ഉപജില്ല | THODANNOR |
| ലീഡർ | HANA |
| ഡെപ്യൂട്ടി ലീഡർ | MUHAMMED |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHAMEER CHETHIL |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SAIFFUNNISSA A |
| അവസാനം തിരുത്തിയത് | |
| 20-07-2025 | 16008 |
| 16008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16008 |
| യൂണിറ്റ് നമ്പർ | LK/2018/16008 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 BATCH 2 |
| റവന്യൂ ജില്ല | KOZHIKODE |
| വിദ്യാഭ്യാസ ജില്ല | VADAKARA |
| ഉപജില്ല | THODANNOR |
| ലീഡർ | ADAM AHAMMED |
| ഡെപ്യൂട്ടി ലീഡർ | RAFA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SUHAIL |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SAMEEMA |
| അവസാനം തിരുത്തിയത് | |
| 20-07-2025 | 16008 |
ഓറിയന്റേഷൻ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഓറിയന്റേഷൻ ക്ലാസ് 02.07.24 ചൊവ്വാഴ്ച സ്കൂൾ മൾട്ടി മീഡിയ ഹാളിൽ വച്ച് നടത്തി. സ്വാഗതം സീനിയർ കൈറ്റ് അംഗം ശ്രീയുക്ത നിർവഹിച്ചു അധ്യക്ഷൻ സുഹൈൽ മാസ്റ്റർ നിർവഹിച്ചു ഉദ്ഘാടനം പ്രധാനധ്യാപകൻ ഷംസുദ്ദീൻ സാർ നിർവഹിച്ചു SITC ഷഫീഖ് സാർ സംസാരിച്ചു . കൈറ്റിന്റെ പ്രവർത്തനങ്ങളെ പറ്റി കൈറ്റ് മാസ്റ്റർ ഷമീർ സാർ ക്ലാസെടുത്തു. സീനിയർ കൈറ്റ് അംഗം ഫാത്തിമ നന്ദി പറഞ്ഞു .