ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

വില്യാപ്പള്ളി എം. ജെ.വി.എച്ച്.എസ് സ്കൂൾ സമഗ്രഗുണമേന്മാ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി  കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അഭിമുഖവും സങ്കടിപ്പിച്ചു . വടകര പോലീസ് ഓഫീസർ മുരളീധരൻ കെ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ ആർ അധ്യക്ഷനായി.  അബ്ദുൽ അസീസ് എം  സ്വാഗതം പറഞ്ഞു.ബഷീർ വി., വി.എം അഷ്റഫ് ,സൂര്യ എന്നിവർ സംസാരിച്ചു


പ്രവേശനോത്സവം

സമഗ്രവിദ്യാഭ്യാസ ഗുണമേന്മ വർഷമായി ഈ വർഷം കേരളസർക്കാർ തീരുമാനിച്ചിരിക്കുന്നതിന്റെ ഭാഗമായി ജൂൺ 2  സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ എംജെ സ്കൂളിൽ നടന്നു.

ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ഹെഡ്മാസ്റ്ററും അധ്യാപകരും വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. വിവിധ യൂണിറ്റിലെ വിദ്യാർത്ഥികൾ അവരെ വരവേൽക്കാനായി സ്കൂൾ അങ്കണത്തിൽ അണിനിരന്നു. ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ സർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനപരിപാടികൾക്ക് അധ്യക്ഷചുമതല വഹിച്ചത് ഹയർ സെക്കൻഡറി പ്രിൻസിപ്പൾ അബ്ദുറഹിമാൻ മാസ്റ്റർ ആയിരുന്നു.വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൾ ഷരീഫ് മാസ്റ്ററും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അസീസ് മാസ്റ്ററും ആശംസ അർപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ഷഫീഖ് മാസ്റ്റർ നന്ദി ആശംസിച്ചു.

ഉദ്ഘടന പരിപാടികൾക്ക് ശേഷം പ്രസിദ്ധ വയലിനിസ്റ്റ് വിഷ്ണു അശോകും കൂട്ടരും നടത്തിയ മ്യൂസിക് ഫ്യൂഷൻ നവാഗതരെ ആവേശം കൊള്ളിച്ചു.

2025-26 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ്