Teens club ന്റെ ഔദ്യോഗിക ഉദ്ഘാടനം 19-6-2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 PM ന് HM ഹഫ്സ Tr നടത്തി. കരുതലോടെ മുന്നോട്ട് എന്ന് പേരിട്ട പ്രോഗ്രാമിൽ Teens club coordinator വിധു AG, school coordinator Soumya Vimal എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ വിബിൻ V B ലഹരിവിരുദ്ധ class നയിച്ചു. പത്താം ക്ലാസിലെ കുട്ടികൾക്കായാണ് ക്ലാസ് എടുത്തത്.ആലപ്പുഴ ജില്ലയിലെ വിമുക്തി മിഷനുമായി ചേർന്നാണ് ക്ലാസ് സംഘടിപ്പിച്ചത്.

ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ June 26 ന് ലഹരിവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു. പത്താം ക്ലാസിലെ കുട്ടികളാണ് അസംബ്ലിയിൽ പങ്കെടുത്തത്. ലഹരിക്കെതിരായി ഒരു സംഗീതനൃത്ത ശിൽപം കൂട്ടികൾ അവതരിപ്പിച്ചു അധ്യാപകർ ലഹരി എന്ന വിപത്ത് കുട്ടികളെ എങ്ങനെയെല്ലാം ബാധിക്കും എന്ന് വ്യക്തമായി പറഞ്ഞു കൊടുത്തു.