പ്രവേശനോത്സവം - 2025-26

 
പ്രവേശനോത്സവം - നവാഗതർക്ക് സ്വാഗതം
 
പ്രവേശനോത്സവം-ഉദ്ഘാടനം
 
പ്രവേശനോത്സവം-അദ്ധ്യക്ഷ പ്രസംഗം

സ്കൂൾ പ്രവേശനോത്സവംസ്കൂൾ മാനേജർ റവ. ഡോ. മാണി മേൽവെട്ടത്തിൻ്റെ അധ്യക്ഷതയിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ശ്രീമതി .ഫിലോമിന ജോണി നിർവ്വഹിച്ചു. ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ നവാഗതർക്ക് സ്വീകരണം നൽകി.

ലോക പരിസ്ഥിതി ദിനം

ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജസ്റ്റിൻ മാത്യു സാറിൻ്റെ അധ്യക്ഷതയിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി ചടങ്ങിൽ ശ്രീമതി. ജസി മാത്യു സ്വാഗതവും പരിസ്ഥിതി ദിനസന്ദേശം കുമാരി. ഹീര ജി.കൃഷ്ണ, കവിതാലാപനം കുമാരി. ദേവശ്രീ , പ്രതിജ്ഞ കുമാരി സിൻസ നന്ദി ശ്രീമതി റജീന അബ്രാഹവും നടത്തി.സ്കൂൾ എസ്.പി.സി. യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷ തൈ നട്ടു.സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തിൽ കൈയ്യൊപ്പ് രേഖപ്പെടുത്തി.

 
 
 
 
 

വിജയോത്സവം 2025

തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം നടത്തി. SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും NMMS, USS സ്കോളർഷിപ്പ് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു.സ്കൂൾ മാനേജർ വെരി റവ ഫാ ഡോ മാണി മേൽവെട്ടം അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനകർമം ഈസ്റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ ജോസഫ് മുത്തോലി നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബിനു തോമസ്, മുൻ പ്രധാനാധ്യാപകരായ സിസ്റ്റർ ലിനറ്റ് കെ എം, ശ്രീ അബ്രഹാം പുളിക്കപ്പടവിൽ,തോമാപുരം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മാർട്ടിൻ ജോസഫ്, പി ടി എ പ്രസിഡന്റ്‌ ശ്രീ ബിജു പുല്ലാട്ട്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിന അബ്രാഹം, കുമാരി ഏയ്മി ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.